Just In
- 33 min ago ഇനി മൂക്കുപൊത്തി ട്രെയിന്‍ ടോയിലറ്റില്‍ പോവേണ്ടി വരില്ല! പരിഹാരത്തിനായി ടെക്നോളജിയെ കൂട്ടുപിടിച്ച് റെയില്‍വേ
- 1 hr ago ഇന്റർനാഷ്ണൽ മോഡലിന്റെ ഫീച്ചറുകൾ കണ്ട് മനക്കോട്ട കെട്ടേണ്ട, ഇന്ത്യൻ സ്വിഫ്റ്റിൽ ഉള്ളത് ഇത്രമാത്രം
- 3 hrs ago ഓഫറല്ല, ഏറ്റവും കുറഞ്ഞ വിലയുള്ള ഇ-സ്കൂട്ടറിന് 10,000 രൂപ വെട്ടിക്കുറച്ച് ഓല! വെറും 69,999-ന് വാങ്ങാം
- 3 hrs ago പഞ്ച് അഹങ്കരിക്കേണ്ട! കൈവിട്ടു പോയ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ മാരുതി; പുത്തൻ സ്വിഫ്റ്റ് മെയിൽ എത്തും
Don't Miss
- News കാത്തിരിക്കുന്നത് വന്‍ഭാഗ്യം... വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തും, വരുമാനം ഇരട്ടിക്കും; ഈ രാശിക്കാരാണോ?
- Sports IPL 2024: ധോണി തിരിച്ചു വരണം, വീണ്ടും ഇന്ത്യന്‍ ജേഴ്സിയണിയണം; ഇതാ മൂന്ന് കാരണങ്ങള്‍
- Travel അമർനാഥ് യാത്ര 2024 ജൂൺ 29 മുതൽ, 52 ദിവസ തീർത്ഥാടനം, രജിസ്ട്രേഷൻ ആരംഭിച്ചു..അറിയണ്ടതെല്ലാം
- Movies 'മമ്മൂക്കയ്ക്ക് പ്രായമായത് കൊണ്ട് കുഴപ്പമില്ല, മൈഥിലിയോട് ബലാത്സംഗ സീനിനെക്കുറിച്ച് ഞാൻ; പ്രശ്നമായി'
- Lifestyle ഇന്ന് കാണുന്ന ചന്ദ്രനായിരുന്നില്ല ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദ്രവരൂപത്തിലുള്ള ചന്ദ്രന് ശാന്തനായതെങ്ങനെ?
- Technology കരിമ്പനയുടെ തലപ്പൊക്കവുമായി എയർടെൽ! പാലക്കാട്ടെ നെറ്റ്വർക്ക് കവറേജ് വർദ്ധിപ്പിച്ചു!
- Finance ഓഹരി ആയാൽ ഇങ്ങനെ വേണം, മൂന്ന് വർഷം കൊണ്ട് നേടിയത് 6024% വളർച്ച, ഇപ്പോൾ നിക്ഷേപിച്ചാലും ലാഭം തന്നെ
കിയ QYI കോംപാക്ട് എസ്യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസിന്റെ കോംപാക്ട് എസ്യുവിയായ QYI മോഡലിനെ അടുത്ത വർഷം ജൂലൈയിൽ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി.
2019 ഓഗസ്റ്റിൽ ഷോറൂമുകളിൽ എത്തിയ മിഡ് സൈസ് എസ്യുവിയായ സെൽറ്റോസിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ആഭ്യന്തര ഉപഭോക്താക്കളിൽ വലിയ പ്രശസ്തി നേടിയെടുക്കാൻ സാധിച്ചു. ഈ വിജയമാണ് പുതിയ കോംപാക്ട് എസ്യുവിയെ വിപണിയിൽ എത്തിക്കാൻ കിയയ്ക്ക് പ്രചോദനമാകുന്നത്.
50,000-ത്തിൽ അധികം ബുക്കിംഗുകളും 14,000 ഡെലിവറികളും നടത്തിയ സെൽറ്റോസ് പ്രതിമാസ വിൽപന പട്ടികയിൽ പല മോഡലുകളെയും പിന്തള്ളി മുൻ നിരയിൽ സ്ഥാനം പിടിക്കാൻ കിയയെ സഹായിച്ചു. 2020-ൽ വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ പുതിയ മോഡലുകളെ ദക്ഷിണ കൊറിയൻ കമ്പനി അവതരിപ്പിക്കും.
ഇന്ത്യയ്ക്കായുള്ള രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ എംപിവിയുടെ അവതരണവും ഈ വേളയിൽ തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിപണി ലക്ഷ്യമാക്കിയാണ് പുതിയ പ്രീമിയം എംപിവിയെ അവതരിപ്പിക്കുന്നത്.
അതോടൊപ്പം എംപിവി വാഹനങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയും കാർണിവലിനെ രാജ്യത്ത് എത്തിക്കാൻ പ്രചോദനമാകുന്നു. ജാപ്പനീസ് എതിരാളിയേക്കാൾ വലിപ്പമേറിയ വാഹനമാണ് കാർണിവൽ. ഇന്ത്യയിലെത്തുമ്പോൾ വാഹനത്തിന് പ്രത്യേക മാറ്റങ്ങളുണ്ടാകുമെന്നും 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യക്കായുള്ള കിയയുടെ മറ്റൊരു പ്രധാന ഉൽപ്പന്നം കോംപാക്റ്റ് എസ്യുവി ആയിരിക്കുമെന്നും സൂചനകളുണ്ട്. 2020 ജൂലൈയിൽ വിൽപ്പനയ്ക്ക് വരുന്നതിനുമുമ്പ് പുതിയ കോംപാക്ട് എസ്യുവിയെ കമ്പനി പ്രദർശിപ്പിക്കും.
QYI എന്ന് വിളിക്കുന്ന സബ്-നാല് മീറ്റർ എസ്യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരം നേരിടുന്ന ശ്രേണിയിലേക്ക് ചുവടുവെയ്ക്കുമ്പോൾ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, ഹോണ്ട WR-V, മഹീന്ദ്ര XUV300 എന്നീ മോഡലുകളുമായി മത്സരിക്കും.
Most Read: നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്ക് സെൽറ്റോസുമായി നിരവധി സാമ്യതകളുള്ളതുപോലെ, വരാനിരിക്കുന്ന കോംപാക്റ്റ് എസ്യുവി ഹ്യുണ്ടായി വെന്യുവുമായി നിർണായക ബിറ്റുകളും പാർട്സുകളും പങ്കിടും. സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്ററും ടൈഗർ നോസ് ഗ്രില്ലും അടങ്ങിയ മുൻഭാഗത്തിന്റെ സ്റ്റൈലിംഗ് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: വെല്‍ഫെയറിന്റെ ബുക്കിങ് ആരംഭിച്ച് ടൊയോട്ട
വിശാലമായ ശ്രേണിയിലുള്ള എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വാഹനത്തിന്റെ നീണ്ട ഫീച്ചറുകളുടെ പട്ടികയും കണക്റ്റിവിറ്റി ഓപ്ഷനുകളും വിപണിയിൽ ഒരു തൽക്ഷണ വിജയമാകാൻ വെന്യുവിനെ സഹായിച്ചു.
Most Read: എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി
രണ്ട് പെട്രോൾ, ഒരു ഡീസൽ യൂണിറ്റുകൾ മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകൾ QYI-ലേക്ക് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഒരു വലിയ ടച്ച്സ്ക്രീൻ, AI- അധിഷ്ഠിത ഇന്റർഫേസ്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ എന്നിവയും വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കാം.