70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

കിയ മോട്ടോഴ്‌സ് തുടക്കം മുതൽ തന്നെ ഒരേയൊരു മോഡലുമായി ഇന്ത്യൻ വിപണിയിൽ മുന്നേറുകയാണ്. 2019 ഓഗസ്റ്റ് 22 ന് വിപണിയിലെത്തിയതിന് ശേഷം 70 ദിവസത്തിനുള്ളിൽ 26,840 യൂണിറ്റുകൾ വിറ്റഴിച്ച സെൽറ്റോസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഒരു താരമായി മാറിയിരിക്കുകയാണ്.

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

എസ്‌യുവി ജനപ്രീതിയും വിൽപ്പനയും ഇന്ത്യൻ വിപണിയിലെ മികച്ച അഞ്ച് കാർ നിർമാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസിന് ഇടം നേടി കൊടുക്കുകയും ചെയ്തു.

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

വാഹനത്തിന്റെ വിൽപ്പനയിൽ ലഭിച്ച ഈ സംഖ്യകളോടെ, കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിലുള്ള മറ്റ് നിരവധി എസ്‌യുവികളെ മറികടന്നു. വിൽപ്പനയുടെ കാര്യത്തിൽ ശ്രേണിയിലെ ഒന്നാമനായ ഹ്യുണ്ടായി ക്രെറ്റയുമായി വളരെ കുറഞ്ഞ ദിസങ്ങൾ കൊണ്ട് ദക്ഷിണ കൊറിയൻ വാഹനം ഏറ്റവും അടുത്ത് എത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

അതേ മാസം തന്നെ 3500 യൂണിറ്റ് ഹെക്ടർ എസ്‌യുവിയുടെ വിൽപ്പന നടത്തിയ എം‌ജി മോട്ടോറിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വിൽ‌പനയാണ് കിയ രേഖപ്പെടുത്തിയത്. ഹെക്ടറിന് വിപണിയിൽ നിന്ന് നാളിതുവരെ 38,000 ബുക്കിങ്ങുകൾ ലഭിച്ചു.

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

ചൈനീസ് കാർ നിർമ്മാതാക്കൾ ഉൽ‌പാദന തടസ്സങ്ങൾ നേരിടുന്നതിനാൽ ഹ്രസ്വകാലത്തേക്ക് ബുക്കിങ് താൽക്കാലികമായി നിർത്തി വെച്ചത് വാഹനത്തിന്റെ വിൽപ്പനയേ നേരിയ തോതിൽ ബാധിച്ചിരിക്കാമെന്നു കരുതാം.

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

കിയ മോട്ടോർസ് ഇന്ത്യ അനന്ത്പൂരിലെ നിർമാണ കേന്ദ്രത്തിൽ സെൽ‌റ്റോസിന്റെ ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിനായി രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിച്ചു.

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

ബുക്കിങ് നിർത്തി വയ്ക്കില്ലെന്നും, വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ അനന്തപൂർ പ്ലാന്റ് മതിയെന്നും കാർ നിർമ്മാതാക്കൾ ഉറപ്പിച്ചു പറയുന്നു. ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങൾ നിറവേറ്റുന്ന ഈ പ്ലാന്റിൽ നിന്ന് കിയ മോട്ടോർസ് കയറ്റുമതി പ്രവർത്തനങ്ങളും ആരംഭിച്ചു.

Most Read: ആദ്യ ഡിജിറ്റൽ ഷോറൂം ബാംഗ്ലൂരിൽ ആരംഭിച്ച് എംജി മോട്ടോർ

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

2020 വേൾഡ് കാർ ഓഫ് ദ ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കിയ സെൽറ്റോസിന് ഇന്ത്യയിൽ 9.69-16.99 ലക്ഷം രൂപയാണ് വില. ടെക് ലൈൻ, GT ലൈൻ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് എസ്‌യുവി നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്.

Most Read: ശ്രേണിയിലെ ഏറ്റവും മികച്ച വിൽപ്പനയുമായി കിയ സെൽറ്റോസ്

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

മൂന്ന് എഞ്ചിനും നാല് ഗിയർബോക്സ് ഓപ്ഷനുകളുള്ള ഒന്നിലധികം പതിപ്പുകളും, അതോടൊപ്പം ശ്രേണിയിൽ ആദ്യമായിട്ടു വരുന്ന നിരവധി സവിശേഷതകൾ ലഭിക്കുന്നു.

Most Read: രാജ്യത്തെ മികച്ച അഞ്ച് വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ കിയ മോട്ടോർസും

70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

37 സ്മാർട്ട് സവിശേഷതകളുള്ള UVO കണക്ട് സാങ്കേതികവിദ്യ കിയ സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നു. UVO ബന്ധിപ്പിച്ച ഈ സേവനങ്ങൾ‌ക്കായി കിയ മോട്ടോഴ്‌സ് ഇന്ത്യ വോഡഫോൺ ഐഡിയയുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. അതിനൊപ്പം ഓരോ സെൽറ്റോസിനും 37 കാർ ടെക് സവിശേഷതകളുള്ള എം‌ബഡഡ് വോഡഫോൺ സിം കാർഡും ലഭിക്കും.

Most Read Articles

Malayalam
English summary
Kia Seltos Achieves 26,840 units in 70 days. Read more Malayalam.
Story first published: Wednesday, November 6, 2019, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X