കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ഔദ്യോഗികമായി സെല്‍റ്റോസിനെ കിയ ആഗസ്റ്റ് 22 -ന് പുറത്തിറക്കുന്നതിന് മുന്നോടിയായി വാഹനത്തിന്‍ പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പിനെ കിയ രാജ്യത്ത് കാഴ്ച്ചവയ്ച്ചിരുന്നു. എന്നാല്‍ താഴ്ന്ന നിരയിലെ വാഹനം എങ്ങനെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ഇതുവരേയും ലഭിച്ചിരുന്നില്ല. നിര്‍മ്മാതാക്കളുടെ ജന്മനാടായ കൊറിയന്‍ വിപണിയില്‍ വാഹനം നേരത്തേ പുറത്തിറങ്ങിയിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള സെല്‍റ്റോസിന്റെ പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ എല്‍ഇഡി ബെഡ്‌ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളും, ഐസ്‌ക്യൂബ് ഫോഗ് ലാമ്പുകള്‍ എന്നിങ്ങനെ നിവധി ആഢംബര എല്‍ഇഡി സെറ്റപ്പുകള്‍ വരുന്നു. എന്നാല്‍ പ്രാരംബ പതിപ്പിലും, നടുവിലത്തെ പതിപ്പിലും ഇത്തരം ആര്‍ഭാടങ്ങള്‍ ഉണ്ടാവാന്‍ വഴിയില്ല. ദക്ഷിണ കൊറിയയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ പ്രാരംഭ പതിപ്പില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് കാണപ്പെടുന്നത്.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന വാഹനത്തിന്റെ സംപൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരേയും നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിട്ടില്ല, അതു കോണ്ട് തന്നെ ഇന്ത്യയില്‍ ഏത് വകഭേതത്തിനാവും പ്രൊഝക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ലഭിക്കുന്നത് എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത ഒന്നുമില്ല. ഉയര്‍ന്ന പതിപ്പില്‍ വരുന്ന അലോയി വീലുകളുടെ ഡിസൈനിലും വ്യത്യാസമുണ്ട്.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

കൊറിയന്‍ വിപണിയ്ല്‍ 16, 17, 18 ഇഞ്ച് അലോയി വീലുകള്‍ കമ്പനി പ്രധാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിക്കു ഇവ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമാണ്. അതോടൊപ്പം കൊറിയന്‍ പതിപ്പുകളില്‍ നല്‍കിയിരിക്കുന്ന എഞ്ചിന്‍ ഓപ്ഷനുകളും ഇന്ത്യന്‍ പതിപ്പുകളിലില്ല.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ചിത്രത്തില്‍ പ്രൊജക്ടര്‍ ലാമ്പുകള്‍ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന്റെ താഴെയുള്ള ഭാഗത്താണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ഉയര്‍ന്ന പതിപ്പില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന പതിപ്പില്‍ ഈ ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ നേരെ തിരിച്ചാണ്. രണ്ടു തരത്തിലും വാഹനം വളരെ വ്യത്യസ്ഥ ഡിസൈനാണ് കാഴ്ച്ച വയ്ക്കുന്നത്.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

സെല്‍റ്റോസിന്റെ അതേ പ്ലാറ്റഫോമില്‍ തന്നെയാണ് പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയും ഒരുങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ പ്രതരൂപമായ ഹ്യുണ്ടായിയെ തന്നെ നേരിടാനാണ് കിയ ഒരുങ്ങുന്നത്. ക്രെറ്റ കൂടാതെ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, എംജി ഹെക്ടര്‍ എന്നിവയാണ് വിപണിയിലെ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 115 bhp കരുത്തും 144 Nm torque ഉം നല്‍കുന്ന 1.5 നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിനുളും 115 bhp കരുത്ത് 250 Nm torque ഉം എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

പ്രാരംഭ പതിപ്പില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വരുന്നത്. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍.

കിയ സെല്‍റ്റോസ്: പ്രാരംഭ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാണ് വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.

Image Source: 1

Most Read Articles

Malayalam
English summary
Kia Seltos Base variant spy pics reaveals major cahnges from top end version. Read More Malayalam.
Story first published: Tuesday, July 23, 2019, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X