അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

കൊറിയൻ വാഹന ഭീമനായ കിയ മോട്ടോർസ് ഈ വർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യ വാഹനമായ സെൽറ്റോസ് പുറത്തിറക്കിയത്.

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

9.69 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് സെൽറ്റോസ് വിപണിയിൽ എത്തുന്നത്. പുറത്തിറങ്ങിയതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിങ് എന്ന മറ്റൊരു നാഴികക്കല്ല് കൂടെ എസ്‌യുവി പിന്നിട്ടിരിക്കുകയാണ്.

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ 32,000 ബുക്കിങ്ങുകൾ സെൽറ്റോസ് കരസ്ഥമാക്കിയിരുന്നു. വിപണിയിൽ എസ്‌യുവിക്ക് ആവശ്യക്കാർ ഏറെയാണ്. മൂന്ന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിവയിൽ വാഹനം എത്തുന്നു.

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ യഥാക്രമം 115 bhp കരുത്തും 250 Nm, 350 Nm torque ഉത്പാദിപ്പിക്കുന്നു. 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 138bhp കരുത്തും 242Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

എല്ലാ എഞ്ചിനുകളും അടിസ്ഥാനമായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി യോജിക്കുന്നു. 1.5 ലിറ്റർ പെട്രോളിന് CVT, 1.5 ലിറ്റർ ഡീസലിന് IVT, 1.4 ലിറ്റർ ടർബോയ്ക്ക് ഏഴ് സ്പീഡ് DCT എന്നിങ്ങനെ മൂന്ന് ഗിയർ ഓപ്ഷനുകളും കമ്പനി പ്രധാനം ചെയ്യുന്നു.

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് സെൽറ്റോസ്. എസ്‌യുവിക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/ സ്റ്റോപ്പ്, വയർലെസ് ചാർജിങ്, വെന്റിലേറ്റഡ് സീറ്റുകൾ, എട്ട് തരത്തിൽ ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 8.0 ഇഞ്ച് HUD, ഓട്ടോ ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഇവയിൽ ചിലത്.

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

സൈഡ്, കർട്ടൻ എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്റർ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, ടയർ പ്രഷർ മാനേജ്മെന്റ് സിസ്റ്റം എന്നിവയും നിരവധി ഡ്രൈവിംഗ് മോഡുകളും സെൽറ്റോസിലെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 9.69 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

Most Read: 2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

അനന്തപൂരിലെ നിർമ്മാണശാലയിൽ നിന്ന് പ്രാദേശികമായിട്ടാണ് കിയ സെൽറ്റോസിനെ നിർമ്മിക്കുന്നത്. മാത്രമല്ല വാഹനത്തിന് വർദ്ധിച്ചു വരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഉത്പാദനം കൂട്ടാനും നിർമ്മാണശാല നവീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എസ്‌യുവിക്ക് മൂന്ന് മുതൽ ആറ് ആഴ്ച വരെയാണ് നിലവിലെ കാത്തിരിപ്പ് കാലാവധി.

Most Read: മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

ഉൽ‌പാദന ആവശ്യകതകൾ‌ നിറവേറ്റുന്നതിനായി അനന്തപൂർ‌ നിർമ്മാണശാലയിൽ രണ്ടാമത്തെ ഷിഫ്റ്റും ആരംഭിക്കുമെന്ന് കിയ മോട്ടോഴ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Most Read: പുതുതലമുറ ഇസൂസു D-മാക്സിന്റെ ടീസർ വീഡിയോ പുറത്ത്

അര ലക്ഷം ബുക്കിങ് പിന്നിട്ട് കിയ സെൽറ്റോസ്

സെൽറ്റോസിനെ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റിയ ശേഷം മാത്രമേ ഇതിനുള്ള നടപടികൾ സ്വീകരിക്കൂ.

Most Read Articles

Malayalam
English summary
Kia Seltos Bookings Crosses 50,000 Units Since Launch: Waiting Period Between Three & Six Weeks. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X