കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

ജൂലായ് 16 -നാണ് കിയ ഔദ്യോഗികമായി സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചത്. വിപണിയില്‍ വാഹനത്തിന് വളരെ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ സെല്‍റ്റോസിന് 6046 ബുക്കിങ്ങുകളാണ് കിട്ടിയത്. ആഗസ്റ്റ് 22 -നാണ് കിയ തങ്ങളുടെ ആദ്യ വാഹനത്തെ പുറത്തിറക്കുന്നത്.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

ഉപഭോക്താക്കളില്‍ നിന്ന് ഇത്രയും വലിയൊരു വരവേല്‍പ്പും പ്രതികരണവും തങ്ങളുടെ ആവേശം കൂട്ടിയെന്നും, ഇന്ത്യന്‍ ജനത കിയ എന്ന ബ്രാന്‍ഡിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതില്‍ വളരെ സ്‌ന്തോഷമുണ്ടെന്നും കിയ വൈസ് പ്രസിഡന്റ് മനോഹര്‍ ഭട്ട് അറിയിച്ചു.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

തങ്ങളുടെ കോമ്പാക്ട് എസ്‌യുവി ആദ്യ ദിവസം മുതല്‍ തന്നെ ബിഎസ് VI നിലവാരത്തിലുള്ളതായിരിക്കുമെന്നും, വാഹനത്തിന് പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

ഇന്ത്യ വിപണിയില്‍ ലോകോത്തര നിലവാരത്തലുള്ളതും വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്നതുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും, ഉപഭോക്താക്കല്‍ക്ക് സമയത്ത് തന്നെ ഡെലിവറികള്‍ നല്‍കാന്‍ തങ്ങളുടെ മൂന്ന് ലക്ഷം വാഹനങ്ങളുടെ ശേഷിയുള്ള ഓട്ടോമോട്ടീവ് പ്ലാന്റിന് കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

ടെക്ക് ലൈൻ, GT ലൈൻ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലായിട്ടാണ് സെൽറ്റോസ് പുറത്തിറങ്ങുന്നത്. ഈ രണ്ട് വകഭേതങ്ങളിലും 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, ചെറുതാണെങ്കിലും കൂടുതൽ കരുത്തുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം നല്‍കുന്നു. 140 bhp കരുത്ത് 244 Nm torque എന്നിങ്ങനെയാണ് 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിൻ സൃഷ്ടിക്കുന്നത്. 1.5 ലിറ്റർ ഡീസല്‍ എഞ്ചിൻ 115 bhp കരുത്തും 250 Nm torque ഉം പ്രധാനം ചെയ്യുന്നു.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാണ് എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാണ് വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ലഭിക്കും.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, പനോരമിക്ക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, ഹില്ല് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, വിവധ ഡ്രൈവിംഗ് മോഡുകള്‍ എന്നിവയാണ് കമ്പനി നൽകുന്നു.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

അത് കൂടാതെ വാഹനത്തിന്റെ പരിസരങ്ങൾ മുഴുവൻ കാണാനായി 360 ഡിഗ്രീ ക്യാമറ, ബോസ് മ്യൂസിക്ക് സിസ്റ്റം, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നിരവധി ഫീച്ചറുകൾ കൊണ്ട് വാഹനത്തിന്റെ ഉൾവശം നിറയ്ച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ വാഹനത്തിലുണ്ട്. ആറ് എയര്‍ബാഗുകളുമുണ്ട്, അത് കൂടാതെ ഡിസ്‌ക്ക് ബ്രേക്കുകളാണ് എല്ലാ വീലുകളിലും കമ്പനി നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ് ബുക്കിങ് ആദ്യ നാളില്‍ തന്നെ 6000 കടന്നു

ഇന്ത്യന്‍ വിപണിയില്‍ പുതു ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയിലും, ഇപ്പോൾ ആദ്യ ദിനം ലഭിച്ച വലിയ ബുക്കിങിലും വിശ്വാസം അർപ്പിച്ച് ഇന്ത്യന്‍ വാഹന വിപണി വിൽപ്പന വളരെ മോശപ്പെട്ടിരിക്കുന്ന അവസ്ഥയിലും ആത്മവിശ്വാസത്തോടെയാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍.

Most Read Articles

Malayalam
English summary
Kia Seltos Receives 6,046 Bookings On The First Day — Launch Scheduled In August. Read More Malayalam.
Story first published: Thursday, July 18, 2019, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X