കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

കിയ സെല്‍റ്റോസ് ബുക്കിങ് ജുലായ് മുതല്‍ ആരംഭിക്കും. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുന്ന ആദ്യ കാറാണ് സെല്‍റ്റോസ്. പുതിയ മോഡലിനെ കമ്പനി അനാവരണം ചെയ്തുകഴിഞ്ഞു. സെല്‍റ്റോസ് എന്നു വില്‍പ്പനയ്ക്ക് വരുമെന്ന കാര്യം കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

ജൂണ്‍ 27 -ന് അഞ്ചു സീറ്റര്‍ ഹെക്ടര്‍ വിപണിയിലെത്തും. ഇക്കാരണത്താല്‍ സെല്‍റ്റോസിനെ അവതരിപ്പിക്കാന്‍ കിയ മോട്ടോര്‍സ് ഏറെ വൈകില്ല. ഓഗസ്റ്റ് മാസം കിയ സെല്‍റ്റോസിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ടാറ്റ ഹാരിയറും ജീപ്പ് കോമ്പസുമുള്ള ഇടത്തരം എസ്‌യുവികള്‍ക്കിടയില്‍ ശക്തമായ പേരു ചാര്‍ത്താന്‍ സെല്‍റ്റോസിന് കഴിയുമെന്നാണ് ആദ്യ സൂചനകള്‍.

കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

പ്രൗഢിയുണര്‍ത്തുന്ന ഡിസൈന്‍. പ്രീമിയം ഫീച്ചറുകള്‍. കരുത്തന്‍ എഞ്ചിന്‍ ഓപ്ഷനുകള്‍. വൈവിധ്യമേറിയ ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ - എതിരാളികളെ പിന്നിലാക്കാനുള്ള എല്ലാ രസക്കൂട്ടും സെല്‍റ്റോസിലുണ്ട്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. കിയയുടെ പതിവ് ടൈഗര്‍ നോസ് ഗ്രില്ല് സെല്‍റ്റോസും പങ്കിടുന്നു.

കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് കീഴിയുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സെല്‍റ്റോസിന് പക്വത സമര്‍പ്പിക്കും. സെല്‍റ്റോസിന്റെ അടിത്തറയാകും അടുത്തവര്‍ഷം വരാനിരിക്കുന്ന പുതുതലമുറ ക്രെറ്റ പങ്കിടുക. ഇരു എസ്‌യുവികളും തമ്മില്‍ മെക്കാനിക്കല്‍ ഘടകങ്ങള്‍ പങ്കിടാനുള്ള സാധ്യതയുമേറെ.

കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടെ നാലു വ്യത്യസ്ത ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സെല്‍റ്റോസിലുണ്ട്. ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്ക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, സിവിടി, ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ കിയ എസ്‌യുവിയിലുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ യൂണിറ്റുകള്‍ സെല്‍റ്റോസില്‍ തിരഞ്ഞെടുക്കാം. എസ്‌യുവിയുടെ പ്രകടനക്ഷമത കൂടി ജിടി ലൈന്‍ വകഭേദത്തിനൊപ്പം മാത്രമേ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയുള്ളൂ.

Most Read: മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

ഏഴു സ്പീഡുള്ള ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനായിരിക്കും ജിടി ലൈനില്‍ ഇടംപിടിക്കുക. മറ്റു എഞ്ചിന്‍ - ഗിയര്‍ബോക്‌സ് ക്രമം ഔദ്യോഗിക അവതരണ വേളയില്‍ മാത്രമേ കമ്പനി വെളിപ്പെടുത്തുകയുള്ളൂ. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരുപിടി സവിശേഷതകള്‍ സെല്‍റ്റോസ് അവകാശപ്പെടും.

Most Read: ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്‌പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ വിശേഷങ്ങളാണ്. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Kia Seltos Bookings To Begin From July. Read in Malayalam.
Story first published: Wednesday, June 26, 2019, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X