കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ കിയ പുറത്തിറക്കുന്ന തങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹമായ സെല്‍റ്റോസ് ഈ മാസം 22 -ന് പുറത്തിറങ്ങും. ഹ്യുണ്ടായി ക്രെറ്റ, നിസ്സാന്‍ കിക്ക്‌സ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയാണ് വിപണിയില്‍ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തെക്കുറിച്ചുള്ള വളരെയധികം വിവരങ്ങള്‍ ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഇപ്പോള്‍ സെല്‍റ്റോസിന്റെ ബ്രോഷര്‍ സ്‌കാന്‍ പുറത്തു വന്നിരിക്കുകയാണ്. വാഹനത്തിന്റെ ഫീച്ചറുകളും മറ്റ് വിവരങ്ങളും അടങ്ങുന്ന ബ്രോഷര്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

സെല്‍റ്റോസിനെ പല തരം സ്‌റ്റൈലുകളിലുള്ള രണ്ട് വകഭേതങ്ങളായിട്ടാണ് കിയ പുറത്തിറക്കുന്നത്. വാഹനത്തിന്റെ പ്രീമിയം ടെക്ക് ലൈനിനെ HT വകഭേതമായും, സ്‌പോര്‍ടി ലൈന്‍ മോഡലുകളെ GT വകഭേതമായിട്ടുമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇരു വകഭേതങ്ങള്‍ക്കും X, K, E എന്നിങ്ങനെ തിരിച്ചിരിക്കുന്ന വിവിധ പതിപ്പുകളുമുണ്ട്. 'X' എക്‌സ്ട്രീമിനെയും, 'K' ക്ലാസിനെയും, 'E' എനര്‍ജിയേയും സൂചിപ്പിക്കുന്നതാണ്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തില്‍ രണ്ട് പെട്രോള്‍ യൂണിറ്റ് ഒരു ഡീസല്‍ യൂണിറ്റ് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നത്. എല്ലാ എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലുള്ളവയായിരിക്കും. ശ്രേണിയില്‍ ആദ്യമായി മൂന്ന് ഓട്ടോമാറ്റിക്ക് ഗയര്‍ബോക്‌സും സെല്‍റ്റോസ് നല്‍കുന്നു.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

GT മോഡലുകളുടേയും HT മോഡലുകളുടേയും അകത്തളങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും. HT മോഡലുകളില്‍ ഹണികോമ്പ് സൈലിയിലുള്ള ലെതര്‍ സീറ്റുകളാവും വരുന്നത് എന്നാല്‍ GT വകഭേതങ്ങളില്‍ ട്യൂബ് ശൈലിയിലുള്ള സ്‌പോര്‍ടി സീറ്റുകളാണ്. എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റാണ്. വാഹനത്തിന്റെ പിന്‍ നിര സീറ്റുകളും ചായ്ക്കാന്‍ കഴിയുന്നവയാണ്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

മൂന്ന് ഡ്രൈവിങ് മോഡുകളില്‍ മൂന്ന് വ്യത്യസ്ഥ ട്രാക്ഷന്‍ മോഡുകളിലാണ് വാഹനം എത്തുന്നത്. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്‌സ് എന്നിവയാണ് മൂന്ന് ഡ്രൈവിങ് മോഡുകള്‍. ട്രക്ഷന്‍ മോഡില്‍ മഡ്ഡ്, വെറ്റ് , സാന്‍ഡ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

സെല്‍റ്റോസിന്റെ പ്രാരംഭ പതിപ്പില്‍ 3.8 ഇഞ്ച് ഡബിള്‍ ഡിന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് കിയ നല്‍കുന്നത്. ഇടത്തരം വകഭേതങ്ങളില്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവും, ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ 10.25 ഇഞ്ച് സിസ്റ്റവുമാണ് വരുന്നത്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിനുള്ളിലെ ആംബിയന്റ് മൂഡ് ലൈറ്റിങാണ് മറ്റൊരു പ്രധാന ഫീച്ചര്‍. വാഹനത്തിന്റെ മ്യൂസിക്ക് സിസ്റ്റവുമായി ബന്ധിപ്പിച്ച് പാട്ടിനനുസരിച്ച് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും. വാഹനത്തിന്റെ അകത്തളം കൂടുതല്‍ ഉല്ലാസപ്രദമാക്കാന്‍ എട്ട് നിറങ്ങളില്‍ ഈ ലൈറ്റുകള്‍ സെറ്റ് ചെയ്യാവുന്നതാണ്, ആറ് മള്‍ട്ടി കളര്‍ കോമ്പിനേഷനുമുണ്ട്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ മികച്ചയൊരു ഫീച്ചറാണ് കിയ പ്രധാനം ചെയ്യുന്നത്. എട്ട് സ്പീക്കറുകള്‍ വരുന്ന 400W ബോസ് മ്യൂസിക്ക് സിസ്റ്റമാണ് വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. സെല്‍റ്റോസിന്റെ ഡിക്കിക്കുള്ളില്‍ നല്‍കിയിരിക്കുന്ന സബ്‌വൂഫറും കൂടി ചേര്‍ന്നാല്‍ വാഹനത്തിന്റെയുള്ളില്‍ ഒരു ചെറു തീയറ്ററിന്റെ പ്രതീതീ തന്നെയാണ്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിന്റെ ചുറ്റവശം മുഴുവന്‍ കാണാന്‍ കഴിയുന്ന 360 ഡിഗ്രി ക്യാമറയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. അതോടൊപ്പം വിഭാഗത്തില്‍ തന്നെ ആദ്യമായി ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് സിസ്റ്റം എന്ന ഫീച്ചറും വാഹനത്തില്‍ വരുന്നുണ്ട്.

കിയ സെല്‍റ്റോസ് ബ്രോഷര്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ സംവിധാനം പ്രധാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ വാഹനമാണ് കിയ സെല്‍റ്റോസ്. നാവിഗേഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, വാഹനത്തിന്റെ വേഗത എന്നിവ ഈ ഡിസ്‌പ്ലേയില്‍ കാണിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് റോഡില്‍ നിന്നും കണ്ണെടുക്കേണ്ട സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സാധിക്കും.

Source: Cartoq

Most Read Articles

Malayalam
English summary
Kia Seltos brochure revealing specifications and features leaked. Read more Malayalam.
Story first published: Saturday, August 3, 2019, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X