നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

കിയ സെൽറ്റോസ് കോംപാക്റ്റ് എസ്‌യുവി ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ്, വിപണിയിലെത്തിയ നാല് മാസത്തിനുള്ളിൽ 40,000 യൂണിറ്റുകളുടെ വിൽപ്പനയാണ് വാഹനം നേടിയിരിക്കുന്നത്.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

2019 നവംബറിൽ, 14,000 യൂണിറ്റുകളുടെ വിൽപ്പന കരസ്ഥമാക്കി സെൽറ്റോസ് വിപണിയിലെ മറ്റ് എതിരാളികളെയെല്ലാം പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള എസ്‌യുവിയായി മാറി.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

കിയ സെൽറ്റോസ് വിപണിയിലെ ഏറ്റവും പുതിയ എസ്‌യുവിയായതിനാൽ കുറച്ച് മാസങ്ങൾ കൂടി വിൽപ്പന ഇതേയളവിൽ തുടരാനാണ് സാധ്യത.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

വളരെ മികച്ച വിലനിർണയം, അതിനോടൊപ്പം ഒരു ആഢംബര വാഹനത്തിൽ ജർമ്മൻ ബ്രാൻഡുകളായ മെർസിഡീസ്, ബിഎംഡബ്ല്യു എന്നിവ നൽക്കാത്ത നിരവധി സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യുന്നു.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ വില ആരംഭിക്കുന്നത് 9.69 ലക്ഷം രൂപ മുതലാണ്, ഇത് ഹ്യുണ്ടായി ക്രെറ്റയേക്കാൾ വിലക്കുറവാണ്. ക്രെറ്റയുടെ അടിസ്ഥാന പതിപ്പിന് 10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന സെൽറ്റോസിന് മൂന്ന് എഞ്ചിനുകളും നാല് ഗിയർബോക്സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. എല്ലാ എഞ്ചിനുകളും ഭാരത് സ്റ്റേജ് VI (ബിഎസ് VI) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

എല്ലാ എഞ്ചിനുകളിലും സ്റ്റാൻഡേർഡായ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് കമ്പനി നൽകുന്നത്. കൂടാതെ ഓരോ എഞ്ചിനും വ്യത്യസ്ത ഓട്ടോമാറ്റിക് ഗിയർബോക്സും ഓപ്ഷണലായി ലഭിക്കും.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 113 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നു. CVT ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എഞ്ചിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ വാഗ്ദാനം ലഭിക്കുന്നത്.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

1.4 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 138 bhp കരുത്തും 242 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് കിയ ഇതിൽ ഒരുക്കിയിരിക്കുന്നത്. സെൽറ്റോസിന്റെ എല്ലാ വകഭേദങ്ങളും മുൻ വീൽ ഡ്രൈവാണ്.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെയുള്ള ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി സ്പീക്കർ ബോസ് സ്റ്റീരിയോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, പിൻ എസി വെന്റുകൾ, എയർ പ്യൂരിഫയർ.

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

കൂടാതെ ഓൺ-ബോർഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള ആപ്ലിക്കേഷൻ അധിഷ്ഠിത റിമോട്ട് ഫീച്ചർ കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ആര് എയർബാഗുകൾ, ABS, ട്രാക്ഷൻ കൺട്രോൾ, ESP, പിൻ പാർക്കിംഗ് സെൻസറുകളും ക്യാമറയും, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്ടർ ഹെഡ്ലാമ്പ് എന്നിവ എസ്‌യുവിക്കൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

Most Read: QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് കിയ

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ സ്ഥാപിച്ച കിയ മോട്ടോഴ്‌സിന്റെ ഗ്രീൻഫീൽഡ് നിർമാണ കേന്ദ്രത്തിലാണ് സെൽറ്റോസ് നിർമ്മിക്കുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഉടൻ തന്നെ രണ്ട് വാഹനങ്ങൾ കൂടി അവതരിപ്പിക്കും.

Most Read: കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

2020 -ന്റെ തുടക്കത്തിൽ കാർണിവൽ ആഡംബര എംപിവി, 2020 മധ്യത്തിൽ ഒരു നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവിയും വിപണിയിൽ എത്തിക്കും.

Most Read: അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ

നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

രണ്ട് ഉൽപ്പന്നങ്ങളും 2020 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. കാർണിവലിന്റെ പ്രൊഡക്ഷൻ പതിപ്പും, കൺസെപ്റ്റ് രൂപത്തിലുള്ള QYI കോംപാക്റ്റ് എസ്‌യുവിയുമാവും പ്രദർശിപ്പിക്കുക.

Most Read Articles

Malayalam
English summary
KIA Seltos gains 40,000 units Sales in Four months. Read more Malayalam.
Story first published: Wednesday, December 11, 2019, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X