40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

കിയ മോട്ടോർസ് അടുത്തിടെയാണ് സെൽറ്റോസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രാജ്യത്തെ കൊറിയൻ കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ വാഹനമാണ് സെൽറ്റോസ്. 9.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില.

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ സെൽറ്റോസിനായി 40,000 ബുക്കിങ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ നാഷണൽ ഹെഡ് (സെയിൽസ് & മാർക്കറ്റിംഗ്) മനോഹർ ഭട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. 2 മുതൽ 3 മാസം വരെയാണ് വാഹനത്തിനായുള്ള കാത്തിരിപ്പ് കാലാവധി.

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

ഓഗസ്റ്റ് 22 ന് പുറത്തിറങ്ങിയ കിയ സെൽറ്റോസ് ആദ്യ എട്ട് ദിവസത്തിനുള്ളിൽ 6000 യൂണിറ്റ് ബുക്കിങ്ങുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിൽപ്പനയുടെ കാര്യത്തിൽ തങ്ങളുടെ സഹോദര സ്ഥാപനമായ ഹ്യുണ്ടായിയുടെ ക്രെറ്റയെയും മറികടന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി സെൽറ്റോസ് മാറി.

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

നിരവധി സവിശേഷതകളും സാങ്കേതികവിദ്യയും വാഹനം വാഗ്ദാനം ചെയ്യുന്നു. ഇത് വിഭാഗത്തിലെ വളരെ ആകർഷകമായ മോഡലാക്കി എസ്‌യുവിയെ മാറ്റുന്നു.

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

വിഭാഗത്തിലെ തന്നെ ആദ്യത്തേതും, മികച്ച ഇൻ-ക്ലാസ് സവിശേഷതകളുമായാണ് വാഹനത്തിൽ വരുന്നത്. വെന്റിലേറ്റഡ് മുൻ സീറ്റുകൾ, സ്മാർട്ട് എയർ പ്യൂരിഫയർ, കീലെസ് എൻട്രി എന്നിവ കമ്പനി നൽകുപന്നു.

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

അതിനു പുറമേ പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.0 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് സൺറൂഫ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കിയ സെൽറ്റോസിന്റെ കരുത്തേകുന്നത്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ യഥാക്രമം 144 Nm, 250 Nm torque ഉപയോഗിച്ച് ഇരു എഞ്ചിനുകളിലും 115 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. 138 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കുന്ന 1.4 ലിറ്റർ T-GDI പെട്രോൾ യൂണിറ്റും വാഹനത്തിൽ വരുന്നുണ്ട്.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

മൂന്ന് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. CVT, IVT, DCT എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളും നിർമ്മാതാക്കൾ പ്രധാനം ചെയ്യുന്നു.

Most Read: ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

ഉയർന്ന മത്സരാധിഷ്ഠിത മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് കിയ സെൽറ്റോസ്. ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര XUV500, ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ.

Most Read: ഷർട്ടിന്റെ ബട്ടൺസ് ഇട്ടില്ല; ക്യാബ് ഡ്രൈവർക്കും കിട്ടി 1,600 രൂപ പിഴ

40,000 യൂണിറ്റ് ബുക്കിങ് നേടി കിയ സെൽറ്റോസ്

ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലുള്ള കമ്പനിയുടെ നിർമ്മാണശാലയിലാണ് സെൽറ്റോസ് ഒരുങ്ങുന്നത്. പ്രതിവർഷം 300,000 യൂണിറ്റ് ഉൽപാദന ശേഷിയാണ് പ്ലാന്റിനുള്ളത്. ടെക്-ലൈൻ, ജിടി-ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന വകഭേതങ്ങളിലാണ് വാഹം വിപണിയിൽ എത്തുന്നത്.

Most Read Articles

Malayalam
English summary
Kia Seltos Bookings Cross 40,000 Units Since Launch In India. Read more Malayalam.
Story first published: Saturday, September 28, 2019, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X