കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

കിയ സെല്‍റ്റോസിന്റെ GTX+ പെട്രോള്‍, ഡീസല്‍ ഓട്ടോമാറ്റിക്ക് പതിപ്പുകളെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഇരു പതിപ്പുകള്‍ക്കും 16.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

ഇന്ത്യന്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ വാഹനമാണ് സെല്‍റ്റോസ്. ആഗസ്റ്റ് 22 -ന് വിപണിയിലെത്തിയ വാഹനം 9.69 ലക്ഷം രൂപമുതല്‍ ലഭ്യമാണ്.

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

ടെക്ക് ലൈന്‍, GT ലൈന്‍ എന്നിങ്ങനെ രണ്ട് പ്രധാന വകഭേതങ്ങളിലാണ് വാഹനം എത്തുന്നത്. GT ലൈന്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് GTX+. നിലവില്‍ 1.4 ലിറ്റര്‍ T-GDI പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപഷനുകളാണ് GTX+ പതിപ്പില്‍ കമ്പനി നല്‍കുന്നത്.

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

138 bhp കരുത്തും 242 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ പെട്രോള്‍ യൂണിറ്റിന് കഴിയും. ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും.

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

അടിസ്ഥാനപരമായി ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോകസുമായിട്ടാണ് ഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെട്രോള്‍ എഞ്ചിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും, ഡീസല്‍ പതിപ്പിന് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ക്കു പുറമേ വാഹനത്തിന്റെ താഴ്ന്ന പതിപ്പുകളില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

ഈ എഞ്ചിനിലും മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നു. സെല്‍റ്റോസിന്റെ എല്ലാ എഞ്ചിനുകളും തുടക്കം മുതല്‍ തന്നെ ബിഎസ് VI നിലവാരമുള്ളവയാണ്.

Most Read: എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

പുറത്തിറങ്ങിയതു മുതല്‍ വരളെ ജനപ്രീതി പിടിച്ചു പറ്റിയ വാഹനമാണ് കിയ സെല്‍റ്റോസ്. ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് 6,200 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

Most Read: കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

ഹ്യുണ്ടായി ക്രെറ്റയുള്ളപ്പടെ വിപണിയിലെ മറ്റ് എതിരാളികളെയെല്ലാം പിന്നിലാക്കി ഇടത്തരം എസ്‌യുവി വിഭാഗത്തിലെ ഏറ്റവും അധികം വില്‍പ്പനയുള്ള വാഹനം എന്ന നേട്ടം ഇപ്പോള്‍ സെല്‍റ്റോസിന് സ്വന്തം.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

നിരവധി ഫീച്ചറുകളുമായിട്ടാണ് എസ്‌യുവി എത്തുന്നത്. ഇലക്ട്രിക്ക് സണ്‍റൂഫ്, അന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഇലക്ട്രിക്ക് സീറ്റുകള്‍, UVO കണ്ക്ടിവിറ്റി, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, എയര്‍ പ്യൂരിഫൈയര്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് വാഹനത്തിന്റെ ചില സവിശേഷതകള്‍.

കിയ സെല്‍റ്റോസ് GTX+ ഓട്ടോമാറ്റിക്ക് പതിപ്പ് പുറത്തിറങ്ങി; വില 16.99 ലക്ഷം

അതോടൊപ്പം ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു. ആറ് എയര്‍ബാഗുകളും, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് സെല്‍റ്റോസില്‍ കിയ നല്‍കുന്നത്.

Most Read Articles

Malayalam
English summary
Kia Seltos GTX+ Automatic Launched In India: Priced At Rs 16.99 Lakh. Read more Malayalam.
Story first published: Monday, September 9, 2019, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X