കിയ സെല്‍റ്റോസ് അകവും പുറവും

തങ്ങളുടെ സെല്‍റ്റോസ് എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് കിയ. ആഗസ്റ്റ് 22 -നാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കുന്നത്. ഏകദേഗം 150 നഗരങ്ങളില്‍ 250 ഷോറൂമുകള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തന്നെ തുറന്നുകഴിഞ്ഞു, 2021 -ഓടെ ഇത് 350 -ആയി ഉയര്‍ത്താനാണ് കമ്പനിയുടെ നീക്കം. അടുത്തിടെയാണ് സെല്‍റ്റോസിനെ കിയ അവതരിപ്പിച്ചത്.

കിയ സെല്‍റ്റോസ് അകവും പുറവും

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടP കണ്‍സെപ്റ്റ് എന്ന പേരിലായിരുന്നു സെല്‍റ്റോസ് ആദ്യം അവതരിപ്പിച്ചത്. പുറമേ വളരെ ആകര്‍ഷകമായ ഡിസൈനാണ് വാഹനത്തിന്. മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ലും, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും സെല്‍റ്റോസിന്റെ മുന്‍വശത്തിന് പ്രത്യേക ഗാംഭീര്യം നല്‍കുന്നു.

കിയ സെല്‍റ്റോസ് അകവും പുറവും

സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍ വാഹനത്തിന്റെ വശങ്ങള്‍ക്ക് ഭംഗിയേകുന്നു. എന്നാല്‍ ഉയര്‍ന്ന പതിപ്പില്‍ മാത്രമേ അലോയി വീലുകള്‍ ലഭിക്കുകയുള്ളൂ. പിന്‍ വശവും ഒരുപോലെ മികച്ചതാണ്. ചുരുക്കത്തില്‍ പുറമേ എല്ലാ തരത്തിലും സെല്‍റ്റോസ് പുതുമയാര്‍ന്ന ഒരു എസ്‌യുവിയാണ്.

കിയ സെല്‍റ്റോസ് അകവും പുറവും

ഇനി ഉള്‍വശങ്ങള്‍ പരിശോധിച്ചാല്‍ വിപണിയിലെ എല്ലാ തരം മത്സരങ്ങളും അതിജീവിക്കുന്നതിന് കിയ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. സുഖപ്രദമായ സഞ്ചാരത്തിനും സൗകര്യപ്രദമായ ഫീച്ചറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. വാഹനത്തിന് ചുറ്റുവശം കാണുന്നതിന് 360 ഡിഗ്രീ ക്യാമയാണ് നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ് അകവും പുറവും

വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ, എന്നിവയ്ക്ക് പുറമേ യാത്രകള്‍ ഉല്ലാസപ്രദമാക്കാന്‍ ബോസ് മ്യൂസിക്ക് സിസ്റ്റം എന്നിവയാണ് കമ്പനി പ്രധാനം ചെയ്യുന്നത്.

കിയ സെല്‍റ്റോസ് അകവും പുറവും

ലുക്കും, സുഖസൗകര്യങ്ങളും മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും കമ്പനി ശ്രദ്ധാലുക്കളാണ്. അപകടമുണ്ടായാല്‍ ഉള്‍വശത്തേക്ക് അധികം ആഖാതം ഏല്‍ക്കാതിരിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്.

കിയ സെല്‍റ്റോസ് അകവും പുറവും

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ് അകവും പുറവും

നാല് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മൂന്ന് എഞ്ചിന്‍ ഓപ്ഷനാണ് വാഹനത്തിനുള്ളത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ മൂന്ന് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ വാഹനമാണ് സെല്‍റ്റോസ്. സെല്‍റ്റോസില്‍ വരുന്ന എല്ലാ എഞ്ചിനും ആദ്യം മുതല്‍ തന്നെ ബിഎസ് VI നിലവാരമുള്ളവ ആയിരിക്കും.

കിയ സെല്‍റ്റോസ് അകവും പുറവും

എഞ്ചിനുകളെക്കുറിച്ച് പറഞ്ഞാല്‍ രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 115 bhp കരുത്ത് 144 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

കിയ സെല്‍റ്റോസ് അകവും പുറവും

140 bhp കരുത്ത് 244 Nm torque നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും ലഭിക്കുക. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ്. 11 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 16-17 ലക്ഷം രൂപ വരെയാണ് വില കണക്കാക്കപ്പെടുന്നത്.

കിയ സെല്‍റ്റോസ് അകവും പുറവും

വാഹനത്തിന്റെ വില വിവരങ്ങളും, പതിപ്പുകളുടെ പ്രത്യേകതകളും ഔദ്യോഗികമായി പുറത്തിറക്കിയതിന് ശേഷമേ പുറത്ത് വിടൂ. ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, മഹീന്ദ്ര തഡഢ500, അടുത്തിടെ പുറത്തിറങ്ങിയ എംജി ഹെക്ടര്‍ എന്നിവയാണ് വിപണിയിലെ സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #കിയ #kia motors
English summary
Kia Seltos Interior, exterior, engine Details. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X