സെല്‍റ്റോസിനെ വിപണിയിലെത്തിച്ച് കിയ; പ്രാരംഭ വില 9.69 ലക്ഷം രൂപ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനമായ സെല്‍റ്റോസ് പുറത്തിറക്കി. 9.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ വില. ടെക്ക് ലൈന്‍(HT) , GT ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് സെല്‍റ്റോസിനെ കമ്പി പുറത്തിറക്കുന്നത്.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

ഇരു വകഭേതങ്ങളിലും മൂന്ന് പതിപ്പുകള്‍ വീതം വാഹനത്തില്‍ വരുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 15.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 25,000 രൂപയാണ് ബുക്കിങ് തുക.

Variant 1.5 Petrol 1.5 Diesel 1.4 T-GDI Petrol
HTE Rs 9.69 Lakh Rs 9.99 Lakh -
HTK Rs 9.99 Lakh Rs 11.19 Lakh -
HTK+ Rs 11.99 Lakh Rs 12.19 Lakh -
HTK+ (6 AT) - Rs 13.19 Lakh -
HTX Rs 12.79 Lakh Rs 13.79 Lakh -
HTX (IVT) Rs 13.79 Lakh - -
HTX+ - Rs 14.99 Lakh -
HTX+ (6 AT) - Rs 15.99 Lakh -
GTK - - Rs 13.49 Lakh
GTX - - Rs 14.99 Lakh
GTX (7 DCT) - - Rs 15.99 Lakh
GTX+ - - Rs 15.99 Lakh
കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

ഇന്ത്യന്‍ വാഹന വിപണി വലിയ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലും സെല്‍റ്റോസിന് വന്‍ വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്. 20 ദിവസങ്ങള്‍ കൊണ്ട് 23,000 ബുക്കിങുകളാണ് വാഹനം നേടിയത്.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

സെല്‍റ്റസ് എന്ന ഹെര്‍ക്കുലീസിന്റെ പുത്രനില്‍ നിന്നാണ് പുതിയ എസ്‌യുവിയുടെ പേര് വരുന്നത്. അതിനാല്‍ തന്നെ വാഹനത്തിന്റെ സ്‌പോര്‍ടി ഫീല്‍, വേഗത, രൂപഭംഗി എന്നിവയ്ക്ക് ഒരു പൗരാണിക ശക്തിയും ഭാവവും നല്‍കുന്നു.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

ഇന്‍ടെന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍, പഞ്ചി ഓറഞ്ച്, ഇന്‍ലിജെന്‌സി ബ്ലൂ, ഗ്രാവിറ്റി ഗ്രേ, സറ്റീല്‍ സില്‍വര്‍, ക്ലിയര്‍ വൈറ്റ് എന്നിങ്ങനെ എട്ട് ഒറ്റ നിറങ്ങളിലും.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

ഇന്‍ടെന്‍സ് റെഡ്/അറോറ ബ്ലാക്ക് പേള്‍, സറ്റീല്‍ സില്‍വര്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/പഞ്ചി ഓറഞ്ച്, സറ്റീല്‍ സില്‍വര്‍/പഞ്ചി ഓറഞ്ച് എന്നിങ്ങനെ അഞ്ച് ഇരട്ട നിറങ്ങളിലുമായി 13 നിറങ്ങളില്‍ വാഹനം ലഭ്യമാവും.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

നാല് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മൂന്ന് എഞ്ചിന്‍ ഓപ്ഷനാണ് വാഹനത്തിനുള്ളത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ മൂന്ന് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ വാഹനമാണ് സെല്‍റ്റോസ്.

Most Read: കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

മൂന്ന് എഞ്ചിനുകളില്‍ രണ്ട് പെട്രോള്‍ പതിപ്പുകളും ഒരു ഡീസല്‍ പതിപ്പുമാണ് വരുന്നത്. 140 bhp കരുത്തും 244 Nm torque ഉം പുറപ്പെടുവിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍.

Most Read: ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? - റിവ്യു

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പില്‍ എത്തുന്നത്. 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കാന്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സാധിക്കും. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം പ്രധാനം ചെയ്യുന്നു.

Most Read: ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

മൂന്ന് എഞ്ചിനുകളും അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.4 ലിറ്റര്‍ ഓട്ടോമാറ്റിക്ക് പതിപ്പില്‍ ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും, 1.5 പെട്രോളിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനും, ഡീസല്‍ പതിപ്പില്‍ torque കണ്‍ലെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

D -കട്ട് സ്റ്റിയറിങ് വീല്‍, അതോടൊപ്പം നാവിഗേഷന്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫൈയര്‍, സൗണ്ട് മൂഡ് ലാമ്പ്, 360 ഡിഗ്രി ക്യാമറ, ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയെല്ലാം ക്രമീകരിക്കാന്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് സെല്‍റ്റോസില്‍ വരുന്നത്.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

7.0 ഇഞ്ച് മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലേ, എട്ട് സ്പീക്കറോടു കൂടിയ ബോസ് മ്യൂസിക്ക് സിസ്റ്റം, കിയയുടെ UVO കണക്ടിവിറ്റി ആപ്പ്, 360 ഡിഗ്രി ക്യാമറ, പിന്‍ വ്യൂ മോണിറ്റര്‍, ബ്ലൈന്റ് വ്യൂ മോണിറ്റര്‍ എന്നിവ വാഹനത്തില്‍ വരുന്നു.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

ചായ്ക്കാന്‍ കഴിയുന്ന പിന്‍ നിര സീറ്റുകള്‍, സണ്‍റൂഫ്, ആന്റിഗ്ലെയര്‍ മിറര്‍, ഓട്ടോ ലൈറ്റ് കണ്‍ട്രോള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മാനേജ്മന്റ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ്സ് ചാര്‍ജര്‍ എന്നിവയുമുണ്ട്.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

നിരവധി സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെല്‍റ്റോസ് വിപണിയിലെത്തുന്നത്. ഏതൊരു അപകടത്തില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കാനായി ആറ് എയര്‍ബാഗുകള്‍, ABS, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ESC, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, ബ്രേക്ക്-ഫോര്‍സ് അസിസ്റ്റ് സിസ്റ്റം എന്നിവ നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നു.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

കമ്പനിയുടെ സ്‌ഗ്നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ലിന് മേല്‍ ഒഴുകി വരുന്ന കിയ ബാഡ്ജ് അടങ്ങിയ ക്ലാംഷെല്‍ ബോണറ്റാണ് സെല്‍റ്റോസില്‍ വരുന്നത്. ഗ്രില്ലിന് ഇരുവശവുമായി ഹാര്‍ട്ട് ബീറ്റ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ വരുന്ന ക്രൗണ്‍ ജുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളുമാണ്. ഐസ് ക്യൂബ് ശൈലിയില്‍ വരുന്ന ഫോള്‍ ലാമ്പുകളും വളരെ മനോഹരമായി ബംപറില്‍ ഘടിപ്പിച്ചിരിക്കുന്നു.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ വശങ്ങളില്‍ വാഹനത്തിന് ഒരു എസ്‌യുവിയുടെ പരുക്കന്‍ ഭാവങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. വകഭേതങ്ങള്‍ക്കനുസരിച്ച് 16 ഇഞ്ച്, 17 എഞ്ച് വീലുകളാണ് സെല്‍റ്റോസില്‍ വരുന്നത്.

കിയ സെല്‍റ്റോസ് പുറത്തിറങ്ങി; പ്രാരംഭ വില 9.69 ലക്ഷം രൂപ

വാഹനത്തിന്റെ പിന്‍ഭാഗത്ത് വീണ്ടും ഹാര്‍ട്ട് ബീറ്റ് ശൈലിയില്‍ വരുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളാണ്. എയര്‍ ഡാം ഡിസൈനൊപ്പം വരുന്ന റിഫ്‌ളെക്ടറുകള്‍, സ്‌പോയിലര്‍, സ്‌കിഡ് പ്ലേറ്റുകള്‍, നടുവില്‍ ക്രോം ഘടകങ്ങള്‍ വരുന്ന ഇരട്ട മഫ്‌ളര്‍ എന്നിവ സെല്‍റ്റോസിന്റെ പിന്‍ഭാഗത്തെ സവിശേഷതകള്‍.

Most Read Articles

Malayalam
English summary
Kia Seltos Launched In India With Prices Starting At Rs 9.69 Lakh. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X