സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

2018 ഓട്ടോ എക്‌സ്‌പോയിലാണ് കിയ മോട്ടോര്‍സ് SP കോണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ശേഷം SP കോണ്‍സെപ്റ്റ് സെല്‍റ്റോസായി രൂപാന്തരം പ്രാപിച്ച് ഇപ്പോഴിതാ ആഗോള വിപണിയില്‍ അരങ്ങേറിയിരിക്കുന്നു. ഇന്ത്യയില്‍ ആന്ധപ്രേദശിലെ അനന്ദ്പൂരിലുള്ള കമ്പനിയുടെ പുതിയ നിര്‍മ്മാണശാലയിലാവും കിയ സെല്‍റ്റോസ് എസ്‌യുവി ഉത്പാദിപ്പിക്കുക. വളരെ ആകര്‍ഷകമായ രീതിയിലാണ് സെല്‍റ്റോസിനെ കിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നില്‍ ഹെഡ്‌ലൈറ്റുകള്‍, ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ എല്‍ഇഡി യൂണിറ്റുകളാണ്.

സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

എസ്‌യുവിയ്ക്ക് സ്‌പോര്‍ടി ഭാവം പകരുന്നതില്‍ കിയയുടെ സിഗ്‌നേച്ചര്‍ നോസ് ഗ്രില്ലിന് വലിയ പങ്കാണുള്ളത്. ഇപ്പോഴിതാ സെല്‍റ്റോസിന്റെ പുത്തന്‍ പരസ്യ വീഡിയോയുമായി എത്തിയിരിക്കുകയാണ് കിയ മോട്ടോര്‍സ്. ബോളിവുഡ് താരം ടൈഗര്‍ ഷെറോഫാണ് 'Inspired by the badass In You' എന്ന പരസ്യ വീഡിയോയിലെ മുഖ്യ കഥാപാത്രം. ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമാവാനുള്ള പദ്ധതിയിലാണ് കിയ മോട്ടോര്‍സ്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാല് പുതിയ വാഹനങ്ങള്‍ ഇന്ത്യയിലെത്താനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

ഈ വര്‍ഷം ഓഗസ്റ്റില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ക്രെറ്റ എന്നിവയോടായിരിക്കും മത്സരിക്കുക. ഇരട്ട ടോണ്‍ ഇന്റീരിയര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഫ്‌ളെയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ്‌ലൈന്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പുതിയ കിയ സെല്‍റ്റോസ് എസ്‌യുവിയിലെ പ്രധാന സവിശേഷതകള്‍.

സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

പ്രീമിയം തുകല്‍ സീറ്റുകളും ക്രോം ഡിസൈനും മ്യൂസിക് ലിങ്ക് സൗണ്ട് മൂഡ് ലാമ്പും ഉള്‍പ്പെട്ടതാണ് എസ്‌യുവിയുടെ ഇന്റീരിയര്‍. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, എട്ട് സ്പീക്കര്‍ ബോല് ശബ്ദ സംവിധാനം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍.

സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

എട്ടിഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഏഴിഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ യൂണിറ്റ് എന്നിവയും സെല്‍റ്റോസില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഹ്യുണ്ടായി വെന്യു, എംജി ഹെക്ടര്‍ എന്നിവയെ പോലെ കിയ സെല്‍റ്റോസിനും കണക്ടഡ് കാര്‍ ടെക്‌നോളജിയുണ്ട്. 37 ഫീച്ചറുകളാണ് ഈ ടെക്‌നോളജിയിലൂടെ എസ്‌യുവിയ്ക്ക് ലഭ്യമാവുക.

സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

റിമോട്ട് വെഹിക്കിള്‍ ഇമ്മൊബിലൈസേഷന്‍, AI വോയ്‌സ് കമാന്‍ഡ്‌സ്, ആക്‌സിഡന്റ് നോട്ടിഫിക്കേഷന്‍, ജിയോ ഫെന്‍സിംഗ്, സ്പീഡ് അലര്‍ട്, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്/സ്‌റ്റോപ്പ്, ഇന്‍-കാര്‍ എയര്‍ ക്വാളിറ്റി മോണിറ്റര്‍. കാര്‍ മോഷ്ടിക്കപ്പെട്ടാല്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളാണ് പുതിയ കിയ സെല്‍റ്റോസിലുള്ളത്. ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാവും സെല്‍റ്റോസിന്റെ ഹൃദയം.

Most Read: ടാറ്റ ഹാരിയറിനെക്കാളും കുറഞ്ഞ വിലയില്‍ എംജി ഹെക്ടര്‍?

സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

ഇത് പരമാവധി 118 bhp കരുത്ത് വരെ സൃഷ്ടിക്കും. ഇവയെ കൂടാതെ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും സെല്‍റ്റോസില്‍ കമ്പനി ഒരുക്കുന്നു. 147 bhp കരുത്താവും ഈ യൂണിറ്റ് കുറിക്കുക. IVT (ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍), ഏഴ് സ്പീഡ് DCT (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍), ആറ് സ്പീഡ് ഓട്ടോമാറ്റിക്ക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സെല്‍റ്റോസില്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: വില്‍പ്പനയില്ല, ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കള്‍

നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കിയ സെല്‍റ്റോസിലുണ്ടാവും. എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, മുന്‍-പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റിവ് ക്രൂയിസ് കണ്‍ട്രോള്‍, SOS ബട്ടണ്‍ എന്നീ സുരക്ഷ സജ്ജീകരണങ്ങള്‍ എസ്‌യുവിയിലുണ്ടാവും.

Most Read: 16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

താരതമ്യേന ഉയര്‍ന്ന പ്രൈസ് ടാഗിലാവും കമ്പനി സെല്‍റ്റോസിനെ വിപണിയിലെത്തിക്കുക. 10 മുതല്‍ 16 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Released Offical Teaser Video Of Upcoming Seltos SUV. Read In Malayalam
Story first published: Monday, June 24, 2019, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X