പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ ആദ്യ വാഹനവുമായി ഇന്ത്യന്‍ വിപണിയില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. വളരെയധികം മത്സരമുള്ള ഇടത്തരം എസ്‌യുവി ശ്രേണിയില്‍ലാണ് വാഹനം എത്തുന്നത്. സെല്‍റ്റോസിന്റെ പ്രാരംഭ പതിപ്പിന് 9.69 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

2019 ആഗസ്റ്റ് മാസം 6,236 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ് ഔദ്യോഗികമായി കിയ അറിയിച്ചിരിക്കുന്നത്. ആയതിനാല്‍ ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്ടര്‍ എന്നിവയെ എല്ലാം കടത്തി വെട്ടി ഇടത്തരം എസ്‌യുവി ശ്രേണിയില്‍ വില്‍പ്പനയില്‍ ഒന്നാമനായി മാറിയിരിക്കുകയാണ് സെല്‍റ്റോസ്. ആഗസ്റ്റ് 22 -ന് പുറത്തിറങ്ങിയ വാഹനം വെറും എട്ട് ദിവസങ്ങല്‍ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

കഴിഞ്ഞ മാസം 2,018 യൂണിറ്റ് ഹെക്ടറാണ് എംജി വിറ്റഴിച്ചത്. എന്നാല്‍ 6,001 യൂണിറ്റ് വാഹങ്ങള്‍ വിറ്റഴിച്ച് ഹ്യുണ്ടായി ക്രെറ്റ് സെല്‍റ്റോസിന്റെ അടുത്ത് എത്തി.

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

വാഹനത്തിന്റെ മികച്ച വില്‍പ്പന കിയ മോട്ടോര്‍സിനെ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില്‍പ്പനയുള്ള 10 ബ്രാന്‍ഡുകളുടെ പട്ടികയില്‍ എത്തിച്ചു. റെനോ, ഫോര്‍ഡ്, ഫോക്‌സ്‌വാഗണ്‍ എന്നിവയെ പിന്‍തള്ളി പട്ടികയില്‍ ഏഴാം സ്ഥാനമാണ് കിയ കരസ്ഥമാക്കിയിരിക്കുന്നത്.

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

ഇടത്തരം എസ്‌യുവി ശ്രേണിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് 2018 ആഗസ്റ്റിലെ കണക്കുകള്‍ വയ്ച്ച് താരതമ്യം ചെയ്യുമ്പോള്‍ 2019 ആഗസ്റ്റില്‍ 42 ശതമാനം വില്‍പ്പനയിടിവാണ് ഉണ്ടായിരിക്കുന്നത്. 2018 ആഗസ്റ്റില്‍ 10,394 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം അതേ മാസം 6,001 യൂണിറ്റുകള്‍ വില്‍ക്കാനെ ഹ്യുണ്ടായിക്ക് കഴിഞ്ഞുള്ളൂ.

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

മികച്ച വില്‍പ്പനയുള്ള ഇടത്തരം എസ്‌യുവികളുടെ പട്ടികയില്‍ എംജി ഹെക്ടര്‍ നാലാം സ്ഥാനത്താനുള്ളത്. നില്‍വില്‍ വാഹനത്തിന്റെ ബുക്കിങ് താല്‍ക്കാലികമായി എംജി നിര്‍ത്തി വയ്ച്ചിരിക്കുകയാണ്. വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

Most Read: വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും ജനപ്രീതി ലഭിച്ച എസ്‌യുവിയായി മാറാന്‍ കിയ സെല്‍റ്റോസിന് സാധിച്ചു. ശ്രേണിയില്‍ ആദ്യത്തെയും ആഗോളവിപണിയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്നതുമായ നിരവധി ഫീച്ചറുകളോടെയാണ് വാഹനം എത്തുന്നത്.

Most Read: യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാമ് വാഹനം വിപണിയിലെത്തുന്നത്. രണ്ട് പെട്രോള്‍ യൂണി്റ്റുകളും ഒരു ഡീസല്‍ യൂണിറ്റുമാണ്. എല്ലാ എഞ്ചിനുകളും തുടക്കം മുതല്‍ തന്നെ ബിഎസ് VI നിലവാരമുള്ളതാണ്.

Most Read: ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

ഇവയ്‌ക്കൊപ്പം ആറ് സ്പീഡ് മാനുവല്‍, CVT, IVT, ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക്ക് എന്നിങ്ങനെ നാല് ഗിയര്‍ബോക്‌സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. മികച്ച പെര്‍ഫോമെന്‍സും, ഡ്രൈവിങ്, ഹാന്‍ഡിലിങ്ങ് സവിശേഷതകളുമാണ് സെല്‍റ്റോസില്‍ കിയ നല്‍കുന്നത്.

Most Read Articles

Malayalam
English summary
Kia Seltos Sales In August 2019: Overtakes MG Hector & Hyundai Creta Sales Within 8 Days Of Launch. Read more Malayalam
Story first published: Thursday, September 5, 2019, 19:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X