സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

തുടർച്ചയായി രണ്ടാം മാസവും എസ്‌യുവി വിൽപ്പന പട്ടികയിൽ കിയ സെൽറ്റോസ് ഒന്നാമത്. 2019 സെപ്റ്റംബറിൽ, കിയ സെൽറ്റോസിന്റെ വിൽപ്പന 2019 ഓഗസ്റ്റിൽ ലഭിച്ചതിനേക്കാൾ ഉയർന്നിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

ഓഗസ്റ്റ് 2019 -ൽ വാഹനത്തിന്റെ വിൽപ്പന 6,236 യൂണിറ്റായിരുന്നു. സെപ്റ്റംബർ 2019 -ൽ വിൽപ്പന 7,754 യൂണിറ്റായി വർദ്ധിച്ചിരിക്കുകയാണ്.

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, എം‌ജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നിവരെ തോൽപ്പിച്ചാണ് ശ്രേമിയിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി സെൽറ്റോസ് വീണ്ടും മാറിയത്.

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

കഴിഞ്ഞ മാസം സെൽറ്റോസിനേക്കാൾ ഉയർന്ന വിൽപ്പന നടത്തിയത് നാലു മീറ്ററിൽ താഴെയുള്ള കോംപാക്ട് എസ്‌യുവി ശ്രേണിയിലെ ഹ്യുണ്ടായ് വെന്യു, മാരുതി വിറ്റാര ബ്രെസ്സ എന്നിവ മാത്രമാണ്.

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

വാഹനത്തിന്റെ ഉയർന്ന ഡിമാൻഡ് കാരണം, കിയ സെൽറ്റോസ് കാത്തിരിപ്പ് കാലയളവ് നിലവിൽ ഏകദേശം 2 മാസത്തോളമാണ്. നാളിതുവരെ വാഹനത്തിന് 40,000 ബുക്കിങുകളാണ് ലഭിച്ചിരിക്കുന്നത്.

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

ടെക്ക് ലൈൻ, GT ലൈൻ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് കൊറിയൻ വാഹന നിർമ്മാതാക്കൾ സെൽറ്റോസിനെ പുറത്തിറക്കിയ്ത്. ടെക് ലൈനിനെ HTE, HTK, HTK Plus, HTX , HTX+ എന്നിങ്ങനെ അഞ്ച് പതിപ്പുകളായി വിഭജിച്ചിരിക്കുന്നു. GT ലൈനിൽ GTK, GTX എന്നിങ്ങനെ രണ്ട് പതിപ്പുകളാണുള്ളത്.

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

വാഹനത്തിന്റെ അധിക ഡിമാന്റും, ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി കമ്പനി ഇപ്പോൾ ഉയർന്ന പതിപ്പായ GTX+ DCT ഗിയർബോക്സും, ഡീസൽ എഞ്ചിൻ ഓപ്ഷനുമായി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

ഈ പുതിയ പതിപ്പിന്റെ വരവോടെ കിയ സെൽറ്റോസിന് മൂന്ന് എഞ്ചിൻ, നാല് ഗിയർബോക്സ് ഓപ്ഷനുകളായി വിഭജിച്ചിരിക്കുന്ന മൊത്തം 16 പതിപ്പുകളുണ്ട്.

Most Read: സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

മാനുവൽ പതിപ്പിനേക്കാൾ ഒരു ലക്ഷം രൂപ കൂടുതലാണ് സെൽറ്റോസ് GTX+ പെട്രോൾ DCT-യുടെ വില. ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവയേക്കാൾ GTX+ ഓട്ടോമാറ്റിക് പതിപ്പുകളേക്കാൾ വില കൂടുതലാണ് സെൽറ്റോസിന്. നിലവിൽ 9.69 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.

Most Read: രാജ്യത്ത് ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്ന സംരഭത്തിന് തുടക്കം കുറിച്ചു

സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

115 bhp കരുത്തും 144 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 115 bhp കരുത്തും 250 Nm torque എന്നിവ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ VGT ഡീസൽ എഞ്ചിൻ, 140 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ ടർബോ GDI പെട്രോൾ എഞ്ചിൻ എന്നിവയാണ് വാഹനത്തിൽ വരുന്നത്. ബിഎസ്- VI കംപ്ലയിന്റ് എഞ്ചിനുകളാണ് നിർമ്മാതാക്കൾ എസ്‌യുവി നൽകുന്നത്.

Most Read Articles

Malayalam
English summary
Kia Seltos Clocks 7,754 unit sales in September 2019. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X