രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസിന്റെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമായ സെൽറ്റോസിന് ഗംഭീര വരവേൽപ്പാണ് വിപണിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപണിയിൽ എത്തിയതിനു ശേഷം 50,000 ബുക്കിംഗ് എന്ന നാഴികക്കല്ലും കിയ പിന്നിട്ടത് ഈ അടുത്ത ദിവസമാണ്.

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

അതിനുപിന്നാലെ വിപണിയിലെത്തി രണ്ട് മാസം പിന്നിട്ടപ്പോഴേക്കും വാഹനത്തിന്റെ 13,790 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 9.69 ലക്ഷം രൂപ മുതൽ 15.00 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

ഓഗസ്റ്റിൽ കിയ 6,236 യൂണിറ്റ് സെൽറ്റോസ് എസ്‌യുവിയെ വിറ്റത്. ഇത് യൂട്ടിലിറ്റി വാഹന വിപണിയിൽ 1.72 ശതമാനം വിഹിതം നേടാൻ കമ്പനിയെ സഹായിച്ചു. സെപ്റ്റംബറിൽ എസ്‌യുവിയുടെ 7,554 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തു. ഇതോടെ രണ്ട് മാസത്തെയും മൊത്തം വിൽപ്പന 13,790 യൂണിറ്റായി. ഈ കാലയളവിൽ കിയയ്ക്ക് യൂട്ടിലിറ്റി വാഹന വിപണിയിൽ 3.09 ശതമാനം മാർക്കറ്റ് ഷെയർ കൈവരിക്കാൻ കഴിഞ്ഞു.

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

മൊത്തം 50,000 ബുക്കിംഗുകളിൽ പകുതിയും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനും 30 ശതമാനം 1.4 ലിറ്റർ ടർബോ പെട്രോളിനും ബാക്കിയുള്ളവ 1.5 ലിറ്റർ പെട്രോൾ മോഡലിനുമാണെന്ന് കൊറിയൻ നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. കൂടാതെ, സെൽറ്റോസിന്റെ ഓട്ടോമാറ്റിക്ക് പതിപ്പുകൾക്ക് കൂടുതൽ ഡിമാൻഡുണ്ടെന്നും കിയ പറഞ്ഞു. പ്രത്യേകിച്ച് 1.4 ലിറ്റർ ടർബോ-പെട്രോൾ-ഡിസിടി എഞ്ചിൻ പതിപ്പിന്.

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

തങ്ങളുടെ അനന്തപൂരിലെ നിർമ്മാണശാലയിൽ നിന്ന് പ്രാദേശികമായിട്ടാണ് സെൽറ്റോസിനെ കിയ നിർമ്മിക്കുന്നത്. മാത്രമല്ല വാഹനത്തിന് വർധിച്ചു വരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഉത്പാദനം കൂട്ടാനും നിർമ്മാണശാല നവീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മൂന്ന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെയാണ് വാഹനം വിപണിയിലെത്തുന്നത്.

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

അതോടൊപ്പം ടെക്ക് ലൈൻ, GT ലൈൻ എന്നീ രണ്ട് വകഭേതങ്ങളിലാണ് കൊറിയൻ നിർമ്മാതാക്കൾ സെൽറ്റോസിനെ അവതരിപ്പിക്കുന്നത്. ടെക് ലൈനിനെ HTE, HTK, HTK Plus, HTX , HTX+ എന്നിങ്ങനെ അഞ്ച് പതിപ്പുകളായി വിഭജിച്ചിരിക്കുന്നു. GT ലൈനിൽ GTK, GTX എന്നിങ്ങനെ രണ്ട് മോഡലുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

എല്ലാ എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇന്റീരിയറിൽ നിരവധി ഫീച്ചറുകളും ഫസ്റ്റ്-ഇൻ-ക്ലാസ് സവിശേഷതകളുമാണ് കിയ സെൽറ്റോസ് എസ്‌യുവിയിൽ ലഭ്യമാക്കിയിരിക്കുന്നത്.

Most Read: ഒമ്പത് മാസത്തിനിടെ ടാറ്റ വിറ്റത് ഒരു നാനോ മാത്രം

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/ സ്റ്റോപ്പ്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 8.0 ഇഞ്ച് HUD, ഓട്ടോ ക്രൂയിസ് കൺട്രോൾ എന്നിവയാണ് ഫീച്ചറുകളുടെ പട്ടികയിൽ കിയ അണിനിരത്തുന്നത്.

Most Read: 2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

അതോടൊപ്പം സൈഡ്-കർട്ടൻ എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്റർ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, ടയർ പ്രഷർ മാനേജ്മെന്റ് സിസ്റ്റം, നിരവധി ഡ്രൈവിംഗ് മോഡുകൾ എന്നിവയും സുരക്ഷാ സവിശേഷതകളിൽ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

നിലവിൽ ഇന്ത്യയിൽ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലാണ് സെൽ‌റ്റോസ് എത്തുന്നത്. എന്നിരുന്നാലും, റെനോ ക്യാപ്ച്ർ, നിസ്സാൻ കിക്ക്സ്, മഹീന്ദ്ര XUV500, ടാറ്റ ഹാരിയർ, എംജി ഹെക്ടർ, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മോഡലുകളുമായാണ് വാഹനത്തിന്റെ ഈ വിഭാഗത്തിലെ മത്സരം. 2020-ൽ ഹ്യുണ്ടായി അടുത്ത തലമുറ ക്രെറ്റയെ ഫെബ്രുവരിയിൽ അവതരിപ്പിക്കുമ്പോൾ കൂടുതൽ തീവ്രമാകും.

Most Read Articles

Malayalam
English summary
Kia seltos sold 13,790 units in two months. Read more Malayalam
Story first published: Monday, October 14, 2019, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X