Just In
- 18 min ago 'വെള്ളത്തിലായി' യുഎഇ; ഗള്‍ഫുകാരെ, മഴയത്ത് വണ്ടിയോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...
- 1 hr ago ഈ വിലയ്ക്ക് 2 ആൾട്ടോയും ഒരു സ്വിഫ്റ്റും പോർച്ചിൽ കിടക്കും; കണ്ണഞ്ചിപ്പിക്കും വിലയിൽ 2024 അപ്രീലിയ ട്യൂണോ 660
- 2 hrs ago ഈ വിലക്ക് ഒരു എസ്യുവി വാങ്ങിയാൽ 5 ആൾക്ക് പോവാലോ! പുതിയ അപ്രീലിയ RS 660 എല്ലാര്ക്കും താങ്ങൂല
- 2 hrs ago ഇതൊന്ന് ഓടിച്ചാൽ പിന്നെ എസ്യുവി വാങ്ങില്ല, രാജ്യത്തെ ഏറ്റവും വില കൂടിയ അഡ്വഞ്ചർ ബൈക്കുമായി അപ്രീലിയ
Don't Miss
- Technology നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
- Finance ഓഹരി വില 454 രൂപ മുതൽ, വ്യാഴാഴ്ച വാങ്ങാൻ രണ്ട് ഓഹരികൾ നിർദ്ദേശിച്ച് സാഗർ ദോഷി, കൂടെക്കൂട്ടുന്നോ
- Movies കന്യകാത്വം നഷ്ടപ്പെട്ടതെപ്പോള്‍? അര്ഹാന് ഖാനോട് മലൈക; അമ്മയുടെ കല്യാണമെന്നാണെന്ന് തിരിച്ച് ചോദ്യം
- Sports IPL 2024: കെകെആര്‍ ജയിച്ചേനെ, തോല്‍പ്പിച്ചത് ശ്രേയസിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി! ആ പിഴവ് തിരിച്ചടി
- Lifestyle രക്തയോട്ടം മോശമായാല്‍ ശരീരം നല്‍കും അപായ സൂചന; രക്തചംക്രമണം നേരെയാക്കാന്‍ വഴി
- News കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; പരീക്ഷണയോട്ടം ഇന്ന്
- Travel ശെന്തുരുണിയിലേക്ക് കാനനയാത്ര, മുത്തങ്ങയിൽ ജംഗിൾ സഫാരി... അവധിക്കാല പാക്കേജുമായി കെഎസ്ആർടിസി
പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?
ഇന്ത്യയില്‍ നിലയുറപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഹ്യുണ്ടായിക്ക് കീഴിലുള്ള കിയ മോട്ടോര്‍സ് പൂര്‍ത്തിയാക്കി. ജൂണ്‍ 20 -ന് ആദ്യ കിയ എസ്യുവി - സെല്‍റ്റോസ് തിരശ്ശീലയ്ക്ക് പുറത്തുവരും. ഹ്യുണ്ടായി ക്രെറ്റയുടെ അടിത്തറയാണ് പുതിയ സെല്‍റ്റോസ് പങ്കിടുന്നത്. എന്നാല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന് യൂണിറ്റുകള്‍ കിയ എസ്യുവിയില് വ്യത്യസ്തമായിരിക്കും.
ആന്ധ്ര പ്രദേശിലെ അനന്ത്പൂര്‍ ശാലയില്‍ നിന്നും കിയ സെല്‍റ്റോസ് വിപണിയിലെത്തുമ്പോള്‍ ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ഭീഷണി ഒരുപോലെ. ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ മോഡലുകളുടെ വിപണിയിലും സെല്‍റ്റോസ് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ സെല്‍റ്റോസിന്റെ ടീസറുകള്‍ പുറത്തുവിടുകയാണ് കിയ.
മുന്‍പ് പരസ്യചിത്രീകരണത്തിനിടെ കിയ സെല്‍റ്റോസിനെ മറകളേതുമില്ലാതെ വാഹന പ്രേമികള്‍ കണ്ടിരുന്നു. കിയയുടെ വിഖ്യാത 'ടൈഗര്‍ നോസ്' ഗ്രില്ലാണ് സെല്‍റ്റോസിന്റെ മുഖ്യവിശേഷം. ക്രെറ്റയോളം വലുപ്പം അഞ്ചു സീറ്റര്‍ സെല്‍റ്റോസ് അവകാശപ്പെടും. പ്രീമിയം പകിട്ടു ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ ഉള്ളിലെ ഫീച്ചറുകളില്‍ കമ്പനി യാതൊരു വീട്ടുവീഴ്ച്ചയും ചെയ്യില്ല.
ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്, 10.2 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ നിരവധി വിശേഷങ്ങള്‍ എസ്യുവിയിലുണ്ടെന്ന് കിയ സൂചന നല്‍കിക്കഴിഞ്ഞു.
Most Read: ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
സീറ്റുകള്‍ക്ക് വെന്റിലേഷന് സൗകര്യമുണ്ടാവും. ഒന്നിലേറെ ഡ്രൈവിങ് മോഡുകള്‍, സ്റ്റീയറിങ് അസിസ്റ്റ് മോഡുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ കിയ സെല്‍റ്റോസിന്റെ പ്രത്യേകതകളാണ്. അടുത്തവര്‍ഷം ഇന്ത്യയില്‍ നടപ്പിലാവുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരിക്കും 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന് യൂണിറ്റുകള്‍ സെല്‍റ്റോസില്‍ തുടിക്കുക.
Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ
ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഇരു എഞ്ചിന് പതിപ്പുകളിലും കിയ ഉറപ്പുവരുത്തും. ജൂണ്‍ 20 -ന് ഔദ്യോഗികമായി അനാവരണം ചെയ്യുമ്പോള്‍ മാത്രമേ എസ്യുവിയുടെ കരുത്തുത്പാദനം കിയ വെളിപ്പെടുത്തുകയുള്ളൂ.
Most Read: ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍
ഒരുപക്ഷെ സെല്‍റ്റോസിലെ പുത്തന്‍ എഞ്ചിന് യൂണിറ്റുകളെയായിരിക്കാം പുതുതലമുറ ക്രെറ്റയ്ക്കായി ഹ്യുണ്ടായി കടമെടുക്കുക. വൈകാതെ സെല്‍റ്റോസ് ബുക്കിങ് രാജ്യമെങ്ങും കിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും.