പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

ഇന്ത്യയില്‍ നിലയുറപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഹ്യുണ്ടായിക്ക് കീഴിലുള്ള കിയ മോട്ടോര്‍സ് പൂര്‍ത്തിയാക്കി. ജൂണ്‍ 20 -ന് ആദ്യ കിയ എസ്‌യുവി - സെല്‍റ്റോസ് തിരശ്ശീലയ്ക്ക് പുറത്തുവരും. ഹ്യുണ്ടായി ക്രെറ്റയുടെ അടിത്തറയാണ് പുതിയ സെല്‍റ്റോസ് പങ്കിടുന്നത്. എന്നാല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ കിയ എസ്‌യുവിയില്‍ വ്യത്യസ്തമായിരിക്കും.

പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

ആന്ധ്ര പ്രദേശിലെ അനന്ത്പൂര്‍ ശാലയില്‍ നിന്നും കിയ സെല്‍റ്റോസ് വിപണിയിലെത്തുമ്പോള്‍ ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ഭീഷണി ഒരുപോലെ. ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ മോഡലുകളുടെ വിപണിയിലും സെല്‍റ്റോസ് നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ സെല്‍റ്റോസിന്റെ ടീസറുകള്‍ പുറത്തുവിടുകയാണ് കിയ.

പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

മുന്‍പ് പരസ്യചിത്രീകരണത്തിനിടെ കിയ സെല്‍റ്റോസിനെ മറകളേതുമില്ലാതെ വാഹന പ്രേമികള്‍ കണ്ടിരുന്നു. കിയയുടെ വിഖ്യാത 'ടൈഗര്‍ നോസ്' ഗ്രില്ലാണ് സെല്‍റ്റോസിന്റെ മുഖ്യവിശേഷം. ക്രെറ്റയോളം വലുപ്പം അഞ്ചു സീറ്റര്‍ സെല്‍റ്റോസ് അവകാശപ്പെടും. പ്രീമിയം പകിട്ടു ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ ഉള്ളിലെ ഫീച്ചറുകളില്‍ കമ്പനി യാതൊരു വീട്ടുവീഴ്ച്ചയും ചെയ്യില്ല.

പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്, 10.2 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ നിരവധി വിശേഷങ്ങള്‍ എസ്‌യുവിയിലുണ്ടെന്ന് കിയ സൂചന നല്‍കിക്കഴിഞ്ഞു.

Most Read: ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യമുണ്ടാവും. ഒന്നിലേറെ ഡ്രൈവിങ് മോഡുകള്‍, സ്റ്റീയറിങ് അസിസ്റ്റ് മോഡുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ കിയ സെല്‍റ്റോസിന്റെ പ്രത്യേകതകളാണ്. അടുത്തവര്‍ഷം ഇന്ത്യയില്‍ നടപ്പിലാവുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരിക്കും 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ സെല്‍റ്റോസില്‍ തുടിക്കുക.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

പ്രൗഢിയോടെ കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയറിന്റെ തിളക്കം മായുമോ?

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇരു എഞ്ചിന്‍ പതിപ്പുകളിലും കിയ ഉറപ്പുവരുത്തും. ജൂണ്‍ 20 -ന് ഔദ്യോഗികമായി അനാവരണം ചെയ്യുമ്പോള്‍ മാത്രമേ എസ്‌യുവിയുടെ കരുത്തുത്പാദനം കിയ വെളിപ്പെടുത്തുകയുള്ളൂ.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

ഒരുപക്ഷെ സെല്‍റ്റോസിലെ പുത്തന്‍ എഞ്ചിന്‍ യൂണിറ്റുകളെയായിരിക്കാം പുതുതലമുറ ക്രെറ്റയ്ക്കായി ഹ്യുണ്ടായി കടമെടുക്കുക. വൈകാതെ സെല്‍റ്റോസ് ബുക്കിങ് രാജ്യമെങ്ങും കിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും.

Most Read Articles

Malayalam
English summary
Kia Seltos Teased. Read in Malayalam.
Story first published: Tuesday, June 18, 2019, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X