കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

ഒരുഭാഗത്ത് എംജി ഹെക്ടര്‍. മറുഭാഗത്ത് കിയ സെല്‍റ്റോസ്. ടാറ്റ ഹാരിയറിന്റെ അപ്രമാദിത്വം വീണുടയുമോ? ഹെക്ടര്‍ ജൂണ്‍ 27 -ന് വരും; എംജി അറിയിച്ചുകഴിഞ്ഞു. ആദ്യ എസ്‌യുവി സെല്‍റ്റോസിനെ എന്ന് വില്‍പ്പനയ്ക്ക് കൊണ്ടുവരുമെന്ന് കിയ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ശ്രേണിയില്‍ പോര് മുറുകുമ്പോള്‍ സെല്‍റ്റോസിനെ അവതരിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ വൈകില്ല.

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് മോഡലുകള്‍ക്ക് പുറമെ ഉയര്‍ന്ന ക്രെറ്റ വകഭേദങ്ങള്‍ക്കും സെല്‍റ്റോസ് ഭീഷണി മുഴക്കും. ഫീച്ചറുകളുടെ ധാരാളിത്തംകൊണ്ടും മേന്മയേറിയ ഡിസൈനുംകൊണ്ടാണ് കിയ കാറുകള്‍ രാജ്യാന്തര വിപണിയില്‍ അറിയപ്പെടുന്നത്. പുതിയ സെല്‍റ്റോസും ഈ പതിവു തെറ്റിക്കില്ല. വരാന്‍പോകുന്ന കിയ സെല്‍റ്റോസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍:

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

മൂന്നു എഞ്ചിന്‍, നാലു ഗിയര്‍ബോക്‌സ്

വൈവിധ്യമാര്‍ന്ന മൂന്നു എഞ്ചിന്‍ നിരയാണ് സെല്‍റ്റോസില്‍ കിയ ഒരുക്കിയിരിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനുകള്‍ കിയ സെല്‍റ്റോസില്‍ തുടിക്കും. ഇതില്‍ സെല്‍റ്റോസ് ജിടി ലൈനിന് മാത്രമേ പ്രകടനക്ഷമത കൂടിയ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയുള്ളൂ. മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ക്കായി നാലു ഗിയര്‍ബോക്‌സ് യൂണിറ്റും കമ്പനി സമര്‍പ്പിക്കും.

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

ആറു സ്പീഡായിരിക്കും സെല്‍റ്റോസിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ബാക്കി മൂന്നു ഗിയര്‍ബോക്‌സ് യൂണിറ്റുകളും ഓട്ടോമാറ്റിക് ഗണത്തില്‍പ്പെടും. ഏഴു സ്പീഡുള്ള ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് ഇതിലൊന്ന്. ഇന്റലിജന്റ് വേരിയബിള്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സെല്‍റ്റോസില്‍ അണിനിരക്കും. ഇതേസമയം, സെല്‍റ്റോസിലെ എഞ്ചിന്‍ – ഗിയര്‍ബോക്‌സ് ക്രമം കിയ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം

നിരവധി ഡ്രൈവിങ് മോഡുകളും ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനവും കിയ സെല്‍റ്റോസിന്റെ പ്രധാന വാഗ്ദാനമാണ്. നേരത്തെ ഹാരിയറില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം ടാറ്റ അവതരിപ്പിച്ചിരുന്നു. രണ്ടു വീല്‍ ഡ്രൈവ് എസ്‌യുവികള്‍ക്കിടയില്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം നേടിയ ആദ്യ മോഡലും ഹാരിയറാണ്.

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

എന്നാല്‍ നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഹാരിയറിലുള്ളൂ. സെല്‍റ്റോസിലേക്ക് വരുമ്പോള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പവും ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം കിയ ഉറപ്പുവരുത്തും. ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളുടെ പിന്തുണയോടെയാകും ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം സെല്‍റ്റോസില്‍ പ്രവര്‍ത്തിക്കുക. വിവിധ റോഡ് സാഹചര്യങ്ങളില്‍ ചക്രങ്ങള്‍ക്ക് പരമാവധി ഘര്‍ഷണം ഉറപ്പുവരുത്താന്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനത്തിന് കഴിയും. മഡ്, വെറ്റ്, സാന്‍ഡ് മോഡുകള്‍ സെല്‍റ്റോസിലുണ്ടെന്നാണ് വിവരം.

Most Read: എംജി ഹെക്ടര്‍ — വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ

ഇരുപതു ലക്ഷത്തിന് താഴെ ഹെഡ്‌സ് അപ് ഡിസ്‌പ്ലേയുള്ള ആദ്യ കാറെന്ന വിശേഷണവും കിയ സെല്‍റ്റോസ് ഇന്ത്യയില്‍ സ്വന്തമാക്കും. എസ്‌യുവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡ്രൈവര്‍ക്ക് കാണാന്‍ പാകത്തില്‍ മുന്നിലെ വിന്‍ഡ്ഷീല്‍ഡിലേക്ക് പ്രകാശിപ്പിക്കുകയാണ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേയുടെ ലക്ഷ്യം. ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേയുള്ളപ്പോള്‍ വേഗം, പിന്നിടാവുന്ന ദൂരം തുടങ്ങിയ വിവരങ്ങളറിയാന്‍ ഡ്രൈവര്‍ക്ക് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലേക്ക് നോക്കേണ്ട ആവശ്യമില്ല.

Most Read: 16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

കണ്‍മുന്നില്‍ ഈ വിവരങ്ങളെല്ലാം ഓടിക്കുന്നയാള്‍ക്ക് ലഭിക്കും. നിലവില്‍ ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ ആഢംബര കാറുകളുടെ മാത്രം കുത്തകയാണ്. എന്നാല്‍ സെല്‍റ്റോസിന് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ സമര്‍പ്പിച്ച് പുതുവിപ്ലവത്തിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് കിയ.

Most Read: മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

കിയ സെല്‍റ്റോസ്: അറിയണം ഇക്കാര്യങ്ങള്‍

ആകര്‍ഷകമാകും വില

ഇന്ത്യയില്‍ കിയയുടെ ആദ്യ ചുവടുവെയ്പാണ് സെല്‍റ്റോസ്. എസ്‌യുവിക്ക് വിലകൂടിപ്പോയെന്ന കാരണത്താല്‍ നിറം മങ്ങാന്‍ കമ്പനി ആഗ്രഹിക്കുന്നില്ല. പതിനൊന്നര ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന്റെ പ്രാരംഭ മോഡലുകള്‍ക്ക് വില പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും ഉയര്‍ന്ന സെല്‍റ്റോസ് ജിടി ലൈനിന് 17 ലക്ഷം രൂപയോളം വില കരുതാം. ഇടത്തരം എസ്‌യുവികള്‍ക്കിടയില്‍ പ്രകടനക്ഷമത കൂടിയ മോഡലുകള്‍ക്കുള്ള സാധ്യത ഇതുവരെയാരും തിരഞ്ഞിട്ടില്ല. സെല്‍റ്റോസിലൂടെ ഇതിനും മുതിരുകയാണ് കിയ മോട്ടോര്‍സ്.

Most Read Articles

Malayalam
English summary
Kia Seltos: Top Five Things To Know. Read in Malayalam.
Story first published: Monday, June 24, 2019, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X