കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനം ഏതാനും ദിവസങ്ങള്‍ക്കകം പുറത്തിറക്കാന്‍ തയ്യാറായിരിക്കുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍. ആഗസ്റ്റ് 22 -നാണ് കിയ സെല്‍റ്റോസിനെ ഔദ്യോഗികമായി പുറത്തിറക്കുന്നത്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

രാജ്യത്ത് ഏവരും കാത്തിരിക്കുന്ന എസ്‌യുവി വിപണിയിലെത്തുമുമ്പ് മീഡിയ ഡ്രൈവുകള്‍ ആരംഭിച്ചിരിക്കുന്നു. ഔദ്യോഗികമായി കിയ തങ്ങളുടെ ആദ്യ വാഹനത്തിന്റെ വകഭേതങ്ങളും, ഫീച്ചറുകളും, സവിശേഷതകളും എല്ലാം പുറത്തു വിട്ടിരിക്കുകയാണ്. അവയെന്തെല്ലാമെന്ന് പരിശോധിക്കാം.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

സെല്‍റ്റോസിനെ പ്രധാനമായും രണ്ട് വകഭേതങ്ങളായിട്ടാണ് കിയ പുറത്തിറക്കുന്നത്. വാഹനത്തിന്റെ പ്രീമിയം ടെക്ക് ലൈനിനെ HT വകഭേതമായും, സ്‌പോര്‍ടി ലൈന്‍ മോഡലുകളെ GT വകഭേതമായിട്ടുമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇരു വകഭേതങ്ങള്‍ക്കും HTE, HTK, HTX, GTE, GTK, GTX, എന്നിങ്ങനെ ആറ് പതിപ്പുകളുമുണ്ട്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

HT മോഡലുകളുടേയും GT മോഡലുകളുടേയും അകത്തളങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും. HT വകഭേതങ്ങളില്‍ ട്യൂബ് ഡിസൈനിലുള്ള സ്‌പോര്‍ടി സീറ്റുകളാവും വരുന്നത് എന്നാല്‍ GT മോഡലുകളില്‍ ഹണികോമ്പ് ഡിസൈനിലുള്ള ലെതര്‍ സീറ്റുകളാണ്. എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റാണ്. വാഹനത്തിന്റെ പിന്‍ നിര സീറ്റുകളും പിന്നോട്ട് ചായ്ക്കാന്‍ കഴിയുന്നവയാണ്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

വാഹനത്തിന് ചുറ്റും എല്‍ഇഡി ലൈറ്റിങ്ങാണ് കമ്പനി നല്‍കിയിരിക്കുന്നത്. ക്രൗണ്‍ ജുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഹാര്‍ട്ട് ബീറ്റ് എല്‍ഇഡി റണ്ണിങ് ലൈറ്റുകളും, ടെയില്‍ ലാമ്പുകളും, ഐസ് ക്യൂബ് ഫോഗ് ലാമ്പുകള്‍. ഇവ കൂടാതെ വാഹനത്തിന്റെ ടൈഗര്‍ നോസ് ഗ്രില്ലിലേക്കും എല്‍ഇഡി സ്ട്രിപ്പ് വ്യാപിച്ചിരിക്കുന്നു.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

സെൽറ്റോസിന് പുറത്തു മാത്രമല്ല അകത്തളത്തിലും വളരെ മനോഹരമായിട്ടുള്ള എല്‍ഇഡി ആംബിയന്റ് ലൈറ്റിങ്ങും, സൗണ്ട് മൂഡ് ലൈറ്റിങ്ങും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. എട്ട് നിറങ്ങളില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഈ എല്‍ഇഡി ലൈറുക്കള്‍ക്ക് ആറ് കോമ്പിനേഷന്‍ മോഡുകളുമുണ്ട്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

സബ് വൂഫര്‍ ഉള്‍പ്പടെ ഒരു ചെറു തീയറ്ററിന്റെ പ്രതീതി തരുന്ന എട്ട് സ്പീക്കര്‍ ബോസ് ഇന്‍ഫൊടെയിന്‍മെന്റ് യൂണിറ്റാണ്. വാഹനത്തിന്റെ പ്രാരംഭ പതിപ്പില്‍ 3.8 ഇഞ്ച് ഡബിള്‍ ഡിന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്സവും, ഇടത്തരം വകഭേതങ്ങളില്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവുമാണ് കിയ നല്‍കുന്നത്, 10.25 ഇഞ്ച് സിസ്റ്റമാണ് ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ വരുന്നത്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

സ്മാര്‍ട്ട് കീ എന്റ്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക്ക് എയര്‍ കണ്ടീഷണര്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, പെര്‍ഫ്യൂം ഡിഫ്യൂസറോടു കൂടിയ സ്മാര്‍ട്ട് എയര്‍ പ്യൂരിഫൈയര്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റ്ഡ് മുന്‍ സീറ്റുകള്‍, 60:40 ഘടനയില്‍ മടക്കാന്‍ കഴിയുന്ന പിന്‍ സീറ്റുകള്‍ എന്നിവയും സെല്‍റ്റോസില്‍ കമ്പനി നല്‍കുന്നു.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ഇവ കൂടാതെ GT ലൈന്‍ വകഭേതങ്ങളില്‍ ചുവന്ന നിറത്തിലുള്ള ബ്രേക്ക് ക്യാലിപ്പറുകളും, 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയിയുെട നടുവില്‍ ചുവന്ന ക്യാപ്പുകളും, മുന്‍ വശത്തെ എയര്‍ ഇന്‍ടേക്കിനും, ഡോറുകള്‍ക്കും താഴെ നല്‍കിയിരിക്കുന്ന ചുവന്ന നിറത്തിലെ ലൈനുകളും വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ടി ഫീല്‍ നല്‍കുന്നു.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ആറ് എയര്‍ബാഗുകളാണ് വാഹനത്തിലുള്ളത്. വാഹനത്തിന്റെ ചുറ്റവശം മുഴുവന്‍ കാണാന്‍ കഴിയുന്ന 360 ഡിഗ്രി ക്യാമറയും അതോടൊപ്പം വിഭാഗത്തില്‍ തന്നെ ആദ്യമായി ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് സിസ്റ്റം എന്ന ഫീച്ചറും വാഹനത്തില്‍ വരുന്നുണ്ട്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് നല്‍കിയിരിക്കുന്നു.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

അപകടമുണ്ടായാല്‍ ഉള്‍വശത്തേക്ക് അധികം ആഖാതം ഏല്‍ക്കാതിരിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം UVO കണക്ട് സംവിധാനത്തോടെയാണ് വരുന്നത്. നാവിഗേഷന്‍, സുരക്ഷ, സെക്യൂരിറ്റി, വാഹന നിയന്ത്രണം, റിമോട്ട് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ UVO പ്രധാനം ചെയ്യുന്നു. വാഹനത്തിന്റെ 33 ഫീച്ചറുകളും ഈ UVO സംവിധാനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയും.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

നാല് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മൂന്ന് എഞ്ചിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഓട്ടോമാറ്റിക്ക് പതിപ്പില്‍ മൂന്ന് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ വാഹനമാണിത്. വാഹനത്തില്‍ വരുന്ന എല്ലാ എഞ്ചിനും ആദ്യം മുതല്‍ തന്നെ ബിഎസ് VI നിലവാരമുള്ളവയായിരിക്കും.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 115 bhp കരുത്ത് 144 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാവും എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാവും വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സവും ലഭിക്കുക.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വിവിധ നിറങ്ങളും കിയ നല്‍കുന്നു. തുടക്കം മുതല്‍ തന്നെ ഒറ്റ നിറത്തിലും, ഇരട്ട ടോണ്‍ നിറത്തിലും സെല്‍റ്റോസ് പുറത്തിറങ്ങും.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

റെഡ്, ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, ക്ലിയര്‍ വൈറ്റ്, ഗ്രേ, സില്‍വര്‍, ബ്ലൂ, ബ്ലാക്ക് എന്നീ ഒറ്റ നിറങ്ങളിലാണ് വാഹനം വരുന്നത്. ഇരട്ട ടോണ്‍ നിരങ്ങളില്‍ റെഡ്/ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്/ബ്ലാക്ക്, സില്‍വര്‍/ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്/ഓറഞ്ച് എന്നിവയാണ് വരുന്നത്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

പൂര്‍ണ്ണമായ വിലവിവരങ്ങള്‍ ആഗസ്റ്റ് 22 -ന് വാഹനം പുറത്തിറങ്ങിയതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂ. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനാല്‍ വാഹനത്തിന് 10-16 ലക്ഷം രൂപയ്ക്കിടയില്‍ വില പ്രതീക്ഷിക്കാം.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവയാവും ഇടത്തരം എസ്‌യുവി വിഭാഗത്തില്‍ പുറത്തിറങ്ങുന്ന സെല്‍റ്റോസിന്റെ പ്രധാന എതിരാളികള്‍.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

വാഹനത്തിന്റെ ബുക്കിങ് കിയ ആരംഭിച്ചു കഴിഞ്ഞു. വളരെ മികച്ച വരവേല്‍പ്പാണ് കൊറിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ വാഹനത്തിന് ലഭിച്ചത്. ഒന്നാം ദിവസം തന്നെ 6000 -ല്‍ പരം ബുക്കിങ്ങുകള്‍ എന്ന റെക്കോര്‍ഡാണ് സെല്‍റ്റോസ് കൈവരിച്ചത്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

പുറത്തിറങ്ങുന്നതിന് മുമ്പായി തന്നെ വാഹനത്തിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളിലും വാഹനം എത്തി തുടങ്ങിയിട്ടുണ്ട്. സെല്‍റ്റോസ് പുറത്തിറങ്ങി കഴിഞ്ഞ് അധികം താമസമില്ലാതെ തന്നെ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് ഡീലറുമാര്‍ വ്യക്തമാക്കുന്നത്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

രാജ്യത്തിന്റെ പലഭാഗത്തായി 160 നഗരങ്ങളില്‍ 265 ടച്ച് പോയിന്റുകള്‍, 206 സെയില്‍സ് പോയിന്റുകള്‍, 192 സര്‍വ്വീസ് സെന്ററുകള്‍ എന്നിവ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ തങ്ങളുടെ ആദ്യ വാഹനം പോലും വിപണിയില്‍ പുറത്തിറക്കാത്ത ഒരു കമ്പനി ഇത്ര വലിയൊരു ശൃംഖല സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

കിയ ഡീലര്‍ഷിപ്പുകള്‍ രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലുമുണ്ട്. ഡെല്‍ഹി,മുംബൈ,പൂനെ,ഹൈദരാബാദ്, ചെന്നൈ, ബാംഗളൂര്‍, കൊല്‍ക്കത്ത, അഹമ്ദാബാദ് എന്നീ നഗരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കിയ ഔട്ട്‌ലെറ്റുകളുണ്ട്.

കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ലക്ക്‌നൗ, കാണ്‍പൂര്‍, ചണ്ടിഗര്‍, ഗുവഹട്ടി, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ലതൂര്‍, ലുദിയാന എന്നിവിടങ്ങളാണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ നിലയുറപ്പിച്ച മറ്റു നഗരങ്ങള്‍.

Most Read Articles

Malayalam
English summary
Kia Seltos: Variants, Key Features & Colours Officially Revealed Ahead Of August 22nd Launch. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X