കിയ സെല്‍റ്റോസിൻ്റെ ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനമായ സെല്‍റ്റോസിനെ അവതരിപ്പിച്ചു. പ്രധാനമായി ടെക്ക് ലൈന്‍ (HT), GT ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് വാഹനത്തെ കിയ പുറത്തിറക്കുന്നത്. പ്രാരംഭ പതിപ്പിന് 9.69 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 15.99 ലക്ഷം രൂപ വരെയാണ് സെല്‍റ്റോസിന്റെ എക്‌സ്-ഷോറൂം വില.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

വാഹനത്തിന്റെ HT ലൈന്‍, GT ലൈന്‍ വകഭേതങ്ങളെ എഞ്ചിന്‍ സവിശേഷതകള്‍, ഗിയര്‍ബോക്ക്‌സ്, മറ്റ് ഫീച്ചറുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വീണ്ടും നിരവധി പതിപ്പുകളായി തിരിച്ചിരിക്കുന്നു. ടെക്ക് ലൈനില്‍ (HT) അഞ്ച് പതിപ്പുകളും, GT ലൈനില്‍ 3 പതിപ്പുകളുമാണ് സെല്‍റ്റോസിലുള്ളത്.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

കിയ സെല്‍റ്റോസ് ടെക്ക് ലൈന്‍:

* HTE

* HTK

* HTK+

* HTX

* HTX+

കിയ സെല്‍റ്റോസ് GT ലൈന്‍:

* GTK

* GTX

* GTX+

ഇവിടെയാണ് ശരിക്കും ആശങ്കയുണ്ടാവുന്നത്. ആകെ മൊത്തം 16 പതിപ്പുകളിലാണ് സെല്‍റ്റോസ് എത്തുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇതില്‍ ടെക്ക് ലൈനിലെ അഞ്ച് പതിപ്പുകളില്‍ പെട്രോളും, ഡീസലും എഞ്ചിന്‍ ഓപ്ഷനുകള്‍ വരുന്നുണ്ട്.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

GT ലൈനില്‍ മൂന്ന് പതിപ്പുകളാണ് വരുന്ന്. ഇവയില്‍ മൂന്ന് ടര്‍ബോ പെട്രോള്‍ മാനുവല്‍ ഗിയര്‍ബോക്ക്‌സ് പതിപ്പുകളും, GTX -ലും GTX+ -ലും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്കസുകളും വരുന്നു. അത് കൂടാതെ GTX+ -ല്‍ 1.5 ലിറ്റര്‍ ഡീസല്‍ മാനുവല്‍ ഓപ്ഷനും കമ്പനി നല്‍കുന്നു. GT ലൈനിലെ ഏക ഡീസല്‍ പതിപ്പ് 1.5 ലിറ്റര്‍ GTX+ മാനുവല്‍ പതിപ്പാണ്.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

സെല്‍റ്റോസിന്റെ ടെക്ക് ലൈന്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ എത്തുന്നു. 113 bhp കരുത്തും 144 Nm torque ഉം പെട്രോള്‍ യൂണിറ്റ് ഉത്പാദിപ്പിക്കുന്നു. മറുവശത്ത് ഡീസല്‍ എഞ്ചിന്‍ 113 bhp കരുത്തും 250 Nm torque ഉം നല്‍കുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എഞ്ചിന് ഓപ്ഷണല്‍ IVT, ഡീസലിന് 6AT എന്നീ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളും ലഭിക്കുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

1.4 ലിറ്റര്‍ T-GDI പെട്രോള്‍ എഞ്ചിനാണ് സെല്‍റ്റോസിന്റെ GT ലൈനിന് കരുത്തേകുന്നത്. 140 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഉയര്‍ന്ന GTX+ പതിപ്പില്‍ ടെക്ക് ലൈനില്‍ വരുന്ന അതേ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കമ്പനി നല്‍കുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

സെല്‍റ്റോസിലെ ഇരു വകഭേകങ്ങളിലേയും വിവിധ പതിപ്പുകളില്‍ വരുന്ന ഫീച്ചറുകളുടെ പട്ടിക താഴെ നല്‍കുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

ടെക്ക് ലൈന്‍ HTE (9.69 ലക്ഷം - 9.99 ലക്ഷം)

* പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്

* ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സ്റ്റിയറിങ്

* സ്റ്റിയറിങ്ങില്‍ മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍

* കീലെസ്സ് എന്‍ഡ്രി

* സെന്റ്രല്‍ ലോക്കിംഗ്

* ഇരട്ട ഡിന്‍ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം

* ABS & EBD

* ഇരട്ട എയര്‍ബാഗുകള്‍

* മുന്നിലും പിന്നിലും ഡിസ്‌ക്ക് ബ്രേക്കുകള്‍

* പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍

* പവര്‍ വിന്‍ഡോ

* സ്‌കിഡ് പ്ലെയിറ്റുകള്‍

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ HTE പതിപ്പ് ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇവയില്‍ കമ്പനി നല്‍കുന്നത്.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

ടെക്ക് ലൈന്‍ HTK (9.99 ലക്ഷം - 11.19 ലക്ഷം)

(HTE -യില്‍ വരുന്നതിന് പുറമേ)

* പ്രൊജക്ടര്‍ ഫോഗ് ലാമ്പ്

* ഇലക്ട്രിക്കലായി ക്രമീകരിക്കാവും ORVM

* 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം

* പിന്‍ പാര്‍ക്കിങ് ക്യാമറ

* ഒറ്റ ടച്ചില്‍ താഴുന്ന വിന്‍ഡോ സംവിധാനം

* മുന്‍/പിന്‍ മഡ്ഗാര്‍ഡുകള്‍

HTE -യെ പോലെ തന്നെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വാഹനം ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍ ഗയര്‍ബോക്‌സുമാണ് വാഹനത്തില്‍.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

ടെക്ക് ലൈന്‍ HTK+ (11.19 ലക്ഷം - 13.19 ലക്ഷം)

(HTK -യില്‍ വരുന്നതിന് പുറമേ)

* 16 ഇഞ്ച് ഹൈപ്പര്‍ മെറ്റാലിക്ക് അലോയി വീലുകള്‍

* ഹാര്‍ട്ട് ബീറ്റ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍

* സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്

* പിന്‍ വൈപ്പറും വാഷറും

* എല്‍ഇഡി മൂഡ് ലൈറ്റിങ്

* ഓട്ടോമാറ്റിക്ക് ക്രൂയിസ് കണ്‍ട്രോള്‍

* ഓട്ടോമാറ്റിക്ക് ലേറ്റ് കണ്‍ട്രോള്‍

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ HTK+ ഉം എത്തുന്നു. മാനുവലിനുപരി ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സും വാഹനത്തിന് ലഭിക്കുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

ടെക്ക് ലൈന്‍ HTX (12.79 ലക്ഷം - 13.79 ലക്ഷം)

(HTK -യില്‍ വരുന്നതിന് പുറമേ)

* ക്രൗണ്‍ ജുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

* സ്വീപ്പിങ് എല്‍ഇഡി ലൈറ്റ്ബാര്‍

* ഐസ് ക്യൂബ് ഫോഗ് ലാമ്പുകള്‍

* ഓട്ടോമാറ്റിക്ക് ഏസി

* ആംബിയന്റ് മൂഡ് ലൈറ്റിംഗ്

* എല്‍ഇഡി സൗണ്ട് മൂഡ് ലൈറ്റിങ്

* 17 ഇഞ്ച് ഹൈപ്പര്‍ മെറ്റാലിക്ക് അലോയി വീലുകള്‍

* 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

* UVO കണക്ടഡ് സാങ്കേതിക വിദ്യ

* ആന്റി ഗ്ലെയര്‍ IRVM

* ഇരട്ട ടോണ്‍ നിറത്തിലുള്ള അകത്തളം

* ലെതര്‍ സീറ്റുകള്‍

* സ്മാര്‍ട്ട് എയര്‍ പ്യൂരിഫൈയര്‍

* 60:40 പിന്‍ സ്പ്ലിറ്റ് സീറ്റുകള്‍

പെട്രോള്‍,ഡീസല്‍ എഞ്ചിനുകള്‍ ഈ പതിപ്പിലും വരുന്നുണ്ട്. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്. എന്നാല്‍ പെട്രോള്‍ പതിപ്പിന് IVT ഓട്ടോമാറ്റിക്ക് ഓപ്ഷന്‍ ലഭിക്കുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

ടെക്ക് ലൈന്‍ HTX+ (14.99 ലക്ഷം - 15.99 ലക്ഷം)

(HTX -യില്‍ വരുന്നതിന് പുറമേ)

* ഇലക്ട്രിക്ക് സണ്‍റൂഫ്

* വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍

* എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്

* എട്ട് സ്പീക്കര്‍ ബോസ് മ്യൂസിക്ക് സിസ്റ്റം

* 7.0 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍

* വയര്‍ലെസ്സ് ചാര്‍ജിംഗ്

* സോലാര്‍ ഗ്ലാസ്

ഈ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമാണ് കമ്പനി നല്‍കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്ക് ഓപ്ഷനുകള്‍ HTX+ -ല്‍ വരുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

GT ലൈന്‍ GTK (13.49 ലക്ഷം)

* ക്രൗണ്‍ ജുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍

* സ്വീപ്പിങ് എല്‍ഇഡി ലൈറ്റ്ബാര്‍

* ഐസ് ക്യൂബ് ഫോഗ് ലാമ്പുകള്‍

* ഹാര്‍ട്ട് ബീറ്റ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍

* എല്‍ഇഡി ടേണ്‍ ഇന്റിക്കേറ്ററുള്ള ORVM

* വാഹനത്തിന് ചുറ്റും വരുന്ന ചുവന്ന നിറത്തിലുള്ള ഘടകങ്ങള്‍

* GT ലൈന്‍ ലോഗോയുള്ള D കട്ട് സ്റ്റിയറിങ് വീല്‍

* ചായ്ക്കാവുന്ന പിന്‍ സീറ്റുകള്‍

* 60:40 പിന്‍ സ്പ്ലിറ്റ് സീറ്റുകള്‍

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

* 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം

* ലെതര്‍ സീറ്റുകള്‍

* സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്

* ഓട്ടോമാറ്റിക്ക് ക്രൂയിസ് കണ്‍ട്രോള്‍

* എല്ലാ വീലുകളിലും ഡിസ്‌ക്ക് ബ്രേക്ക്

* ABS & EBD

* 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയി വീലുകള്‍

* ഓട്ടോമാറ്റിക്ക് ഏസി

* സ്‌പോര്‍ടി അലോയി പെഡല്‍

1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് GT ലൈന്‍ പതിപ്പുകള്‍ വരുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

GT ലൈന്‍ GTX (14.9 ലക്ഷം - 15.99 ലക്ഷം)

( GTK -യില്‍ വരുന്നതിന് പുറമേ)

* 8.0 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ

* 7.0 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ ക്ലസ്റ്റര്‍

* സൈഡ് കര്‍ട്ടനുകളും എയര്‍ബാഗുകളും

* ഹില്‍ ഹോള്‍ഡ് അസിസ്റ്റ്

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

* ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍

* സ്മാര്‍ട്ട് എയര്‍ പ്യൂരിഫൈയര്‍

* ഹൈ സ്പീഡ് വയര്‍ലെസ്സ് ചാര്‍ജിംഗ്

* സോളാര്‍ ഗ്ലാസ്സ്

ഒറ്റ പെട്രോള്‍ എഞ്ചിനാണ് ഈ പതിപ്പിലും വരുന്നത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്ക് DCT ഗിയര്‍ബോക്‌സും ഓപ്ഷണലായിട്ട് വാഹനത്തില്‍ വരുന്നു.

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

GT ലൈന്‍ GTX+ (15.99 ലക്ഷം)

(GTX -ല്‍ വരുന്നതിന് പുറമേ)

* ഇലക്ട്രിക്ക് സണ്‍റൂഫ്

* വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍

* എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്

* 360 ഡിഗ്രി ക്യാമറ

കിയ സെല്‍റ്റോസ് ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

* ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍

* ബോസ് മ്യൂസിക്ക് സിസ്റ്റം

* വിവധ ഡ്രൈവിംഗ് മോഡുകള്‍

* മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍

സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന ഈ പതിപ്പിന് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ കിയ നല്‍കുന്നു. പെട്രോള്‍ പതിപ്പില്‍ ഓപ്ഷണലായിട്ട് ഏഴ് സ്പീഡ് DCT ഗിയര്‍ബോക്ക്‌സ് വരുമ്പോല്‍ ഡീസല്‍ ആറ് സ്പീഡ് മാനുവല്‍ പതിപ്പില്‍ മാത്രമാണ് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Kia Seltos Variants Explained: Which Is The Best Model To Buy? Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X