ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

സെൽറ്റോസ് എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറക്കാൻ സജ്ജമായി കിയ. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ പ്ലാന്റിലാണ് കമ്പനി രണ്ടാം ഷിഫ്റ്റിന് തുടക്കം കുറിച്ചത്. ഇപ്പോൾ രണ്ടാമത്തെ ഷിഫ്റ്റ് നടക്കുന്നതോടെ കിയ സെൽറ്റോസിന്റെ ഉത്പാദന ശേഷി ഇപ്പോൾ പ്രതിമാസം 15,000 യൂണിറ്റായി ഉയർന്നു.

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

നിലവിൽ മൂന്ന് മുതൽ ആറ് ആഴ്ച വരെയാണ് എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലാവധി. ഉൽ‌പാദന ആവശ്യകതകൾ‌ നിറവേറ്റുന്നതിനായാണ് നിർമ്മാണശാലയിൽ രണ്ടാമത്തെ ഷിഫ്റ്റും ആരംഭിച്ചിരിക്കുന്നതെന്ന് കിയ മോട്ടോർസ് അറിയിച്ചിട്ടുണ്ട്.

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

തങ്ങളുടെ ഉൽ‌പാദന കേന്ദ്രത്തിൽ പുതിയ 1000 ജീവനക്കാരെ ഉൾപ്പെടുത്തിയാണ് കമ്പനി രണ്ടാം ഷിഫ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ സെൽറ്റോസ് എസ്‌യുവിയുടെ ആവശ്യകത വർധിച്ചതാണ് ഉത്പാദന ഉയർത്താൻ കാരണമായത്.

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ സെൽറ്റോസിനായി ഇതിനകം തന്നെ 60,000 ബുക്കിംഗുകൾ ലഭിച്ചു. ഓഗസ്റ്റ് 22-ന് വിപണിയിലെത്തിയ കിയ സെൽറ്റോസ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നായി മാറി. നേരത്തെ ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയയിരുന്ന ഹ്യുണ്ടായി ക്രെറ്റയെ മറികടന്നാണ് സെൽറ്റോസിന്റെ ഈ നേട്ടം.

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

രണ്ടാമത്തെ ഷിഫ്റ്റിന്റെ ആരംഭത്തോടെ ഉത്‌പാദനത്തിലെ വർധനവിനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും കാരണമാകും. ഇത് കൂടുതൽ ഉപഭോക്താക്കളെ എസ്‌യുവിലേക്ക് ആകർഷിക്കും. എന്നിരുന്നാലും, കിയയുടെ രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതിന്റെ പ്രധാന ലക്ഷ്യം മൂന്നാമത്തെ ഷിഫ്റ്റിന്റെ സന്നദ്ധത പരിശോധിക്കുക എന്നതാണ്.

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

ഇന്ത്യൻ വിപണിയിൽ കിയയുടെ രണ്ടാമത്തെയും മൂന്നാമത്തെയും മോഡലുകൾ ഏതൊക്കെയാകുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കാർണിവൽ എംപിവി, പുതിയ സബ് -4 മീറ്റർ എസ്‌യുവി എന്നിവയാകും കിയ മോട്ടോർസിൽ നിന്ന് അടുത്തതായി ഇന്ത്യൻ വിപണിയിലെത്തുന്ന വാഹനങ്ങൾ.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

ഈ രണ്ട് ഉൽ‌പ്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ അനന്തപൂരിലെ ഉത്‌പാദന ശേഷി പ്രതിവർഷം നാല് ലക്ഷം യൂണിറ്റായി ഉയർത്താനാണ് കിയ ശ്രമിക്കുന്നത്. നിലവിൽ മൂന്ന ലക്ഷം യൂണിറ്റ് ശേഷിയാണ് ബ്രാൻഡിന് ഉള്ളത്.

Most Read: മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

കിയ കാർണിവൽ 2020 ജനുവരിയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. എന്നാൽ പുതിയ സബ് -4 മീറ്റർ എസ്‌യുവി ജൂലൈയിലാകും വിപണിയിലെത്തുക. സെൽറ്റോസ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യയിൽ ഓരോ ആറുമാസത്തെ ഇടവേളയിൽ കിയ ഒരു പുതിയ ഉൽപ്പന്നം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Most Read: വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

കിയ സെൽറ്റോസിന്റെ കാത്തിരിപ്പ് കാലാവധി കുറയ്ക്കുന്നതുവഴി വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ എസ്‌യുവിയ്ക്ക് സാധിക്കും. വരും മാസങ്ങളിലും വിൽപ്പന മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Most Read Articles

Malayalam
English summary
Kia Seltos Waiting Period Reduced. Read more Malayalam
Story first published: Tuesday, October 22, 2019, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X