20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ഔദ്യോഗിമായി പുറത്തിറങ്ങാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കിയ സെല്‍റ്റോസിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറി വരികയാണ്. പുറത്തിറങ്ങും മുമ്പ് തന്നെ 23,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ജൂലായി 16 -നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 6,046 ബുക്കിങ് എന്ന റെക്കോര്‍ഡാണ് സെല്‍റ്റോസ് കരസ്ഥമാക്കിയത്.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

അനന്തപൂരിലെ നിര്‍മ്മാണശാലയില്‍ വാഹത്തിന്റെ ഉത്പാദനം കിയ ആരംഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനം പുറത്തിറക്കാനിരുന്ന സെല്‍റ്റോസിനെ വിപണിയുടെ വളര്‍ച്ച കണ്ട് നേരത്തെ പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

മറ്റു രാജ്യങ്ങളിലേക്കും ഇന്ത്യയിലെ നിര്‍മ്മാണശാലയില്‍ നിന്ന് വാഹനങ്ങള്‍ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് കിയ. ഗള്‍ഫ് രാജ്യങ്ങളിലേക്കും, ഏഷ്യന്‍ രാജ്യങ്ങളിലേക്കും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് സെല്‍റ്റോസിനെ കയറ്റി അയക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

7,600 കോടി രൂപ മുതല്‍ മുടക്കി 23 ദശലക്ഷം ചതുരസ്രയടിയില്‍ നിലകൊള്ളുന്ന നിര്‍മ്മാണശാലയാണ് ഇന്ത്യയില്‍ കിയയ്ക്കുള്ളത്. പ്രതി വര്‍ഷം മൂന്ന് ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള പ്ലാന്റില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് പരമാവധി ശേഷി ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, മാരുതി എസ്‌ക്രോസ്, നിസ്സാന്‍ കിക്‌സ്, റെനോ ക്യാപ്ചര്‍, മഹീന്ദ്ര XUV500, ടാറ്റ ഹാരിയര്‍, എംജി ഹോക്ടര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍. ക്രെറ്റയേക്കാള്‍ അല്‍പ്പം വലിപ്പമേറിയ സെല്‍റ്റോസ് മഹീന്ദ്ര XUV500, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവയേക്കാള്‍ വലിപ്പം കുറഞ്ഞ വാഹനമാണ്.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ഒരു ഡീസല്‍ എഞ്ചിനും രണ്ട് പെട്രോള്‍ എഞ്ചിനുകളുമാണ് വാഹനത്തില്‍ വരുന്നത്. 140 bhp കരുത്ത് 244 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. അടിസ്ഥാനമായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

Most Read: കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍.

Most Read:ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന 150 സിസി ബൈക്കുകള്‍

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ഓട്ടോമാറ്റിക്ക് പതിപ്പില്‍ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് CVT ഓട്ടോമാറ്റിക്ക് ഓപ്ഷനാണ്, എന്നാല്‍ ഡീസല്‍ പതിപ്പിന് ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഗിയബോക്‌സാണ് വരുന്നത്. ടര്‍ബോ പെട്രോള്‍ പതിപ്പിന് ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും ലഭിക്കും.

Most Read:ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ചുറ്റും കാണുന്നതിന് 360 ഡിഗ്രീ ക്യാമറ, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, പനോരമിക്ക് സണ്‍റൂഫ്, ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ വാഹനത്തിലുണ്ട്.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

കൂടാതെ വിവധ ഡ്രൈവിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, എട്ട് സ്പീക്കറുള്ള ബോസ് മ്യൂസിക്ക് സിസ്റ്റം, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെ എന്നിവയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ല്, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകള്‍, സ്റ്റൈലിഷായ മെഷീന്‍ അലോയ് വീലുകള്‍ എന്നിവയാണ് സെല്‍റ്റോസില്‍ വരുന്നത്.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

ഇലക്ട്രോണ്ക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവ വാഹനത്തിന് വരുന്നുണ്ട്. കൂടാതെ ആറ് എയര്‍ബാഗുകളും, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും വാഹനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നു.

20 ദിവസം കൊണ്ട് 23,000 ബുക്കിങ് നേടി കിയ സെല്‍റ്റോസ്

അതിനോടൊപ്പം വാഹനത്തിന് മികച്ച വില്‍പ്പനയും, വില്‍പ്പനാനന്തര സേവനങ്ങളും നല്‍കുന്നതിനായി രാജ്യത്തിന്റെ പലഭാഗത്തായി 160 നഗരങ്ങളില്‍ 265 ടച്ച് പോയിന്റുകള്‍, 206 സെയില്‍സ് പോയിന്റുകള്‍, 192 സര്‍വ്വീസ് സെന്ററുകള്‍ എന്നിവ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia Seltos receives 23,000 bookings before launch. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X