ഇന്ത്യയില്‍ ഡീലര്‍ഷിപ്പിന് തുടക്കമിട്ട് കിയ മോട്ടോര്‍സ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പ് പ്രവര്‍ത്തനമാരംഭിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് കിയ തുടങ്ങിയത്. കിയ മോട്ടോര്‍സിന്റെ ഇന്ത്യന്‍ മേധാവിയായ കൂഖ്യൂണ്‍ ഷിം ആണ് ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. റെഡ് ക്യൂബ് ആശയത്തിലുള്ള മള്‍ട്ടി ലെവല്‍ സൗകര്യങ്ങളുള്ളതാണ് ഈ ഷോറൂം. റിപ്പോര്‍ട്ടുകള്‍ പറയുന്നത് മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്. ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കനായി ഔട്ട്‌ലെറ്റില്‍ കിയയുടെ റിയോ ഹാച്ച്ബാക്കിനെയും സ്റ്റിംഗര്‍ സെഡാനെയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് മോഡലുകളെ കുറിച്ചുള്ള സംശയങ്ങള്‍ മാറ്റാനായി കണ്‍സള്‍ട്ടിംഗ് വിഭാഗം, പുതിയ കാറുകളുടെ ഡെലിവറിയ്ക്കായുള്ള പ്രത്യേക മേഖല, കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഷോറൂമിലുണ്ടാവും. മാത്രമല്ല മറ്റ് പല വില്‍പ്പാനാന്തര സേവനങ്ങളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ' ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നതിന് എത്രയോ മുമ്പ് തന്നെ ആദ്യ ഡീലര്‍ഷിപ്പ് ആരംഭിക്കാന്‍ സാധിച്ചത് ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ കമ്പനിയെ സഹായിക്കും.' കിയ മോട്ടോര്‍സ് ഇന്ത്യയുടെ സെയില്‍സ് & മാര്‍ക്കറ്റിംഗ് തലവനായ മനോഹര്‍ ഭട്ട് പറയുന്നു.

നിലവില്‍ ഡീലര്‍ഷിപ്പ് ശൃംഖല രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കിയ മോട്ടോര്‍സ്. നോയിഡയിലേത് കൂടാതെ കേരളത്തിലും ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്നും കിയ അറിയിച്ചിട്ടുണ്ട്. അലൈസണ്‍ ഗ്രൂപ്പുമായി ചേര്‍ന്നായിരിക്കും സംസ്ഥാനത്തെ ഡീലര്‍ഷിപ്പുകള്‍ ഒരുക്കുക. കേരളത്തില്‍ കിയ മോട്ടോര്‍സിന്റെ ആദ്യ ഷോറൂമുകള്‍ ആരംഭിക്കുക കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായിരിക്കും. ഇതിന് പുറമെ ഈ വര്‍ഷം സെപ്റ്റംബറോടെ തന്നെ ഇന്ത്യയില്‍ കമ്പനിയുടെ ആദ്യ മോഡല്‍ വില്‍പ്പനയ്‌ക്കെത്തും. SP2i എസ്‌യുവി ആയിരിക്കും ഇന്ത്യയിലെത്തുന്ന ആദ്യ കിയ മോഡല്‍.

കിയ SP2i എസ്‌യുവിയുടെ നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണ്. 2018 ഓട്ടോ എക്സ്പോയില്‍ കിയ കാഴ്ച്ചവെച്ച SP കോണ്‍സെപ്റ്റ് എസ്യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പാണിത്. പുതിയ എസ്‌യുവിയുമായി കിയ കൂടി എത്തുന്നതോടെ വിപണിയിലെ വമ്പന്‍മാരായ ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്‌സ്, ജീപ്പ് കോമ്പസ് എന്നിവര്‍ക്കായിരിക്കും പ്രധാന വെല്ലുവിളി ഉയര്‍ത്തുക.

Most Read Articles

Malayalam
കൂടുതല്‍... #കിയ #kia motors
English summary
Kia Motor Opens Its First Dealership In India - Showcases The Stinger And Rio Models; read in malayalam
Story first published: Saturday, February 16, 2019, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X