ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ഇന്ത്യന്‍ വിപണിയില്‍ ചുവടുവെയ്ക്കാനുള്ള ഒരുക്കങ്ങള്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ പൂര്‍ത്തിയാക്കി. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച കിയ SP കോണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തി ആദ്യ എസ്‌യുവിയെ കമ്പനി ഇങ്ങോട്ട് കൊണ്ടുവരും. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മോഡലിന്റെ ഉത്പാദനം അനന്ദ്പൂര്‍ ശാലയില്‍ കിയ തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ജൂലായ് മാസം കിയ എസ്‌യുവി വിപണിയില്‍ പിറക്കാനിരിക്കെ, പുതിയ SP സിഗ്നേച്ചര്‍ കോണ്‍സെപ്റ്റ് മോഡലുമായി കമ്പനി വീണ്ടും വാഹന ലോകത്ത് ശ്രദ്ധനേടുകയാണ്. നടന്നുകൊണ്ടിരിക്കുന്ന സിയോള്‍ മോട്ടോര്‍ ഷോയിലാണ് SP കോണ്‍സെപ്റ്റിന്റെ പരിണാമമായി SP സിഗ്നേച്ചറിനെ കമ്പനി അനാവരണം ചെയ്തത്.

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ഇന്ത്യയില്‍ എത്താനിരിക്കുന്ന SP കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിനോട് SP സിഗ്നേച്ചര്‍ കൂടുതല്‍ സാമ്യം പുലര്‍ത്തുന്നത് കാണാം. 2018 ഓട്ടോ എക്‌സ്‌പോയില്‍ കണ്ട SP കോണ്‍സെപ്റ്റിന്റെ രൂപഭാവം തന്നെയാണ് പുതിയ SP സിഗ്നേച്ചര്‍ കോണ്‍സെപ്റ്റിനും. വീതികൂടിയ ഗ്രില്ലും നേര്‍ത്ത ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും എസ്‌യുവിയുടെ മുഖച്ഛായയെ സ്വാധീനിക്കുന്നു.

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ഹാരിയര്‍ മാതൃകയില്‍ മുന്‍ ബമ്പറിലാണ് ഹെഡ്‌ലാമ്പുകള്‍. ഒരുപക്ഷെ പ്രൊഡക്ഷന്‍ പതിപ്പ് യഥാര്‍ത്ഥ്യമാവുമ്പോള്‍ സമകാലിക ശൈലിയിലേക്ക് കിയ എസ്‌യുവി തിരിച്ചുവരാം. പാര്‍ശ്വങ്ങളില്‍ പക്വത കൂടിയ ഷൗള്‍ഡര്‍ ലൈനാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. മേല്‍ക്കൂര ഒഴുകിയിറങ്ങും വിധമാണ്.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

പിറകിലേക്ക് ചാഞ്ഞുയരുന്ന വിന്‍ഡോ ലൈന്‍ മോഡലിന് അക്രമണോത്സുക ഭാവം ഉറപ്പുവരുത്തും. പിന്‍ ബമ്പറില്‍ ഇഴകിച്ചേര്‍ന്ന ഇരട്ട ടെയില്‍ പുകക്കുഴലുകളും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും എസ്‌യുവിയില്‍ എടുത്തുപറയണം. ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കട്ടിയേറിയ ക്രോം ഡിസൈന്‍ പിന്നഴകിലെ സവിശേഷതയാണ്.

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

വരാനിരിക്കുന്ന ഒരുപിടി മോഡലുകള്‍ക്ക് SP സിഗ്നേച്ചര്‍ കോണ്‍സെപ്റ്റ് ആധാരമാവുമെന്ന് കിയ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ആദ്യ കിയ എസ്‌യുവി വില്‍പ്പനയ്ക്ക് വരുമെന്നാണ് വിവരം. 140 bhp ശേഷിയുള്ള 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിനായിരിക്കും പെട്രോള്‍ പതിപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ഹ്യുണ്ടായി ക്രെറ്റയിലെ 1.6 ലിറ്റര്‍ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഡീസല്‍ പതിപ്പില്‍. ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള കാര്‍ കമ്പനിയാണ് കിയ. ഘടകങ്ങളില്‍ ഏറിയപ്പങ്കും ക്രെറ്റയില്‍ നിന്നാകും കിയ മോഡല്‍ പങ്കിടുക. എസ്‌യുവി പോരില്‍ ശ്രദ്ധനേടാനുള്ള എല്ലാ രസക്കൂട്ടുകളും തങ്ങളുടെ മോഡലില്‍ കിയ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

വിപണിയില്‍ പത്തു മുതല്‍ 16 ലക്ഷം രൂപ വരെ SP കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് വില പ്രതീക്ഷിക്കാം. റെനോ ക്യാപ്ച്ചര്‍, നിസാന്‍ കിക്ക്സ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വമ്പന്മാരുമായാണ് കിയ എസ്‌യുവിയുടെ മത്സരം.

Most Read: ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജിഹെക്ടര്‍ — വീഡിയോ

ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

അടുത്ത മൂന്നുവര്‍ഷത്തിനകം ആറു മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്ന് കിയ വെളിപ്പെടുത്തി കഴിഞ്ഞു. ഇതിലൊരു നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവിയും ക്രോസ് ഹാച്ച്ബാക്കും ഉള്‍പ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #കിയ #kia motors
English summary
Kia SP Signature Concept Unveiled — Previews Production-Spec SUV. Read in Malayalam.
Story first published: Thursday, March 28, 2019, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X