മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

ഇന്ത്യയില്‍ ചെറു കാറുകള്‍ പുറത്തിറക്കാന്‍ കിയയ്ക്ക് താത്പര്യമില്ല. മാരുതി സുസുക്കിയും ഹ്യുണ്ടായിയും കളംനിറഞ്ഞുനില്‍ക്കുമ്പോള്‍ വില കുറഞ്ഞ കാറുകള്‍ ഇനി അവതരിപ്പിച്ചിട്ട് കാര്യമില്ലെന്നാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയയുടെ നിലപാട്. പണ്ടത്തെപോലെ ചെറു കാറുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡില്ല.

മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

ഫിനാന്‍സ് സൗകര്യങ്ങള്‍ ധാരാളമുള്ളതുകൊണ്ട് ആദ്യമായി കാര്‍ വാങ്ങുന്നവര്‍ നേരെ ബി സെഗ്മന്റ് മോഡലുകളിലേക്കാണ് നോട്ടമെത്തിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ചെറു കാറുകള്‍ അവതരിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് കിയ മോട്ടോര്‍സ് ഇന്ത്യ പ്രസിഡന്റ് എച്ച് ഡബ്ല്യു പാര്‍ക്ക് പറയുന്നു.

മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

നാലു മീറ്ററില്‍ താഴെയുള്ള കാര്‍ ലോകത്ത് പിടിച്ചുനില്‍ക്കുക പ്രയാസമാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി കാറുകളുടെ അപ്രമാദിത്വം ഈ നിരയില്‍ കാണാം. പയറ്റിത്തെളിഞ്ഞ ഈ കാറുകള്‍ക്ക് മുന്നില്‍ മത്സരിക്കണമെങ്കില്‍ വിലയില്‍ വലിയ വിട്ടുവീഴ്ച്ച ചെയ്യേണ്ടതായി വരും. എന്നാല്‍ വില കുറച്ച് കാറുകള്‍ വില്‍ക്കാന്‍ കിയയ്ക്ക് താത്പര്യമില്ല.

മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

നിലവില്‍ ഇന്ത്യന്‍ ചെറു കാര്‍ ലോകത്ത് ഹ്യുണ്ടായി ശക്തമായ സാന്നിധ്യമാണ്. ഇക്കാരണത്താല്‍ ഹ്യുണ്ടായിയുടെ തട്ടകത്തില്‍ ചെന്നു മത്സരിക്കാന്‍ കിയ ആഗ്രഹിക്കുന്നില്ല. ഇതിന് പകരം മത്സരം താരതമ്യേന കുറഞ്ഞ എസ്‌യുവി, എംപിവി രംഗത്തു കാലുറപ്പിക്കാനാണ് കിയയുടെ പദ്ധതി.

Most Read: വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

പുതിയ സെല്‍റ്റോസ്, എസ്‌യുവി ചിത്രത്തില്‍ പിടിമുറുക്കാനുള്ള കമ്പനിയുടെ ആദ്യ കരുനീക്കമാണ്. അടുത്ത മൂന്നു വര്‍ഷത്തിനകം കിയയുടെ തന്ത്രപ്രധാന വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നാണ് പാര്‍ക്കിന്റെ വിലയിരുത്തല്‍. പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് കിയ ലക്ഷ്യമിടുന്നത്. അഞ്ചു ശതമാനം മാര്‍ക്കറ്റ് വിഹിതം ഇവിടെ കമ്പനി ആഗ്രഹിക്കുന്നു.

Most Read: വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

ചെറു കാറുകളില്‍ നിന്നും മാറി നില്‍ക്കുന്നതോടെ കൂടുതല്‍ പ്രീമിയം പ്രതിച്ഛായ കിയ മോഡലുകള്‍ക്ക് ലഭിക്കുമെന്നു കമ്പനി കരുതുന്നുണ്ട്. ആഢംബര ശ്രേണിയിലേക്ക് കണ്ണെത്തിക്കാന്‍ കിയയ്ക്ക് താത്പര്യമില്ല. ഇടത്തരം എസ്‌യുവി, എംപിവി ശ്രേണികളില്‍ വേരുറപ്പിക്കുകയാണ് കിയയുടെ ആത്യന്തിക ലക്ഷ്യം.

Most Read: വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല

മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

അടുത്ത ആറു മാസത്തിനകം രണ്ടാം അവതാരത്തെ കാഴ്ച്ചവെക്കുമെന്ന് കിയ അറിയിച്ചുകഴിഞ്ഞു. 24 മാസങ്ങള്‍ക്കൊണ്ട് അഞ്ചു കാറുകള്‍ നിരയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായിക്കുള്ള അനുഭവ സമ്പത്തു കിയയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യമുറപ്പ്.

Source: ET Auto

Most Read Articles

Malayalam
English summary
Kia Will Not Launch Small Cars. Read in Malayalam.
Story first published: Saturday, June 22, 2019, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X