കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

രാജ്യത്തെ വാഹന വിപണി വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ്. കേരളത്തിലെ സര്‍ക്കാരാവട്ടെ ഇതിലൊരുപടി മുന്നില്‍ സഞ്ചരിക്കുകയാണ്. 2022 അവസാനത്തോടെ തന്നെ സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയായിരിക്കും ഹരിത വാഹനങ്ങളെ സ്വീകരിക്കുന്ന കേരളത്തിലെ ആദ്യ നഗരമെന്നാണ് സൂചന.

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

സംസ്ഥാനത്തെ ആദ്യ പബ്ലിക്ക് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാവുന്നത് കൊച്ചിലായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒട്ടും വൈകാതെ തന്നെ പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം നഗരത്തില്‍ 15 ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുങ്ങും.

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

പൊതു മേഖല എണ്ണ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ നിര്‍മ്മാണ-നടത്തിപ്പു ചുമതലകള്‍. ഇതില്‍ ആദ്യ മൂന്ന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൊച്ചി മേഖലയിലായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

പദ്ധതിയുടെ ഭാഗമായി 15 -ല്‍ 14 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക ഭാരത് പെട്രോളിയം കോര്‍പ്പറേഷനായിരിക്കും. ഇടപ്പള്ളി, ഇന്‍ഫോപാര്‍ക്ക്, കേരള ഹൈക്കോടതി എന്നിവിടങ്ങളിലുള്ള കമ്പനിയുടെ പെട്രോളിയം ഔട്ട്‌ലെറ്റുകള്‍ക്ക് സമീപമായിരിക്കും ഇവ പ്രവര്‍ത്തിക്കുക.

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇടപ്പള്ളിയ്ക്ക് സമീപം ചാര്‍ജിംഗ് സംവിധാനമൊരുങ്ങും. കൊച്ചിയ്ക്ക് ശേഷം തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി, കോലാഴി, ചാലക്കുടി, കൊമ്പിടി, ചേവൂര്‍, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, ചൂണ്ടല്‍ വാണിയമ്പാറ എന്നിവടങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

നേരിട്ട് ബാറ്ററി ചാര്‍ജ് ചെയ്യാനും ബാറ്ററി മാറ്റാനുമുള്ള സൗകര്യങ്ങള്‍ ഇവയിലൊരുക്കും. സുരക്ഷയെ മുന്‍നിര്‍ത്തി ഫ്യുവല്‍ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് ചുരുങ്ങിയത് ആറ് മീറ്റര്‍ അകലമെങ്കിലും പാലിച്ചായിരിക്കും ഇലക്ട്രിക്ക് ചാര്‍ജിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുക.

Most Read: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് - വീഡിയോ

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

ചാര്‍ജ് ചെയ്യുന്നതിനിടയില്‍ അബദ്ധവശാല്‍ ഡിസ്‌കണക്റ്റാവുന്നത് തടയാനായി ലോക്കിംഗ് സംവിധാനം ഈ യൂണിറ്റുകളില്‍ ഉള്‍പ്പെടുത്തും. ഈ ചാര്‍ജിംഗ് സംവിധാനങ്ങള്‍ക്ക് പ്രത്യേകമായിട്ടായിരിക്കും പവര്‍ സപ്ലൈ നല്‍കുക.

Most Read: 25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

പദ്ധതി നടപ്പായാല്‍ ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ നിരയില്‍ കേരളവും പങ്ക് ചേരും. നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പരമിതിയാണ് രാജ്യത്ത് ഇലക്ട്രിക്ക് വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്.

Most Read: 150 സിസിയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ സാധ്യത - കാരണമിതാണ്‌

കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

കാറുകളുടെ എണ്ണത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ദില്ലി, മുംബൈ പോലുള്ള നഗരങ്ങളെ അലട്ടുന്ന പ്രശ്‌നവും ഇത് തന്നെയാണ്. ആദ്യ ഘട്ടത്തില്‍ കൊച്ചിയ്ക്ക് 15 EV ചാര്‍ജിംഗ് സ്റ്റേഷനുകളെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹന വില്‍പ്പനയ്ക്കിത് മുതല്‍ക്കൂട്ടാവും.

Most Read Articles

Malayalam
English summary
Kochi To Get 15 Electric Vehicle Charging Station — Total Operational Capacity By End 2020. Read In Malayalam
Story first published: Friday, May 24, 2019, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X