2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

2014 മുതല്‍ വില്‍പ്പനയ്ക്കു വന്നതാണ് ലംബോര്‍ഗിനി ഹുറാക്കാന്‍. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ വിഖ്യാത മോഡല്‍. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മോഡലിന്റെ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, ഹുറാക്കാന്‍ ഇവോയെ അവതരിപ്പിക്കുകയാണ് ലംബോര്‍ഗിനി. ഈ വര്‍ഷാവസാനം 2019 ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ ഇന്ത്യന്‍ തീരമണയും.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

പരിഷ്‌കരിച്ച പുറംമോടിയ്ക്കും നവീകരിച്ച അകത്തളത്തിനും പുറമെ കൂടുതല്‍ കരുത്താര്‍ന്ന എഞ്ചിനും ഹുറാക്കാന്‍ ഇവോയുടെ പുതുവിശേഷമാണ്. ഹെഡ്‌ലാമ്പ് ഘടനയിലും എയര്‍ ഇന്‍ടെയ്ക്കുകളിലും ഷട്ടറുകളിലുമെല്ലാം ഇക്കുറി മാറ്റങ്ങള്‍ ദൃശ്യം. കാറിന്റെ എയറോഡൈനാമിക് മികവ് കാര്യമായി ഉയര്‍ത്താന്‍ പുതിയ ഡിസൈന്‍ ശൈലിക്ക് കഴിയും.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

വിംഗുകളോട് ചേര്‍ന്നണഞ്ഞാണ് മുന്നിലെ സ്പ്ലിറ്റര്‍. പെര്‍ഫോര്‍മന്തെയിലെ പോലെ ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴലുകള്‍ ഇവോയിലും കാണാം. രൂപഭാവത്തില്‍ കൂടുതല്‍ അക്രമണോത്സുകത പ്രതിഫലിപ്പിക്കാന്‍ ഹുറാക്കാന്‍ ഇവോയ്ക്ക് കഴിയുന്നുണ്ട്.

Most Read: വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

റേസ് കാറുകളെ ഓര്‍പ്പെടുത്തുന്ന ഡിഫ്യൂറസറുകളാണ് കാറില്‍. ഡക്ക് ലിപ്പ് സ്‌പോയിലര്‍ ഈ ധാരണയ്ക്ക് അടിവര കുറിക്കും. വിലങ്ങനെയുള്ള എയര്‍ സ്‌കൂപ്പുകളും പരിഷ്‌കരിച്ച ടെയില്‍ലാമ്പുകളും വെന്റുകളും പുറംമോടിയില്‍ പ്രത്യേകം പരാമര്‍ശിക്കണം.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

പുത്തന്‍ നിറശൈലി ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോയ്ക്ക് പുതമ സമര്‍പ്പിക്കും. അലോയ് ഘടനയിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 20 ഇഞ്ച് വലുപ്പമുള്ള Y സ്‌പോക്ക് അലോയ് വീലുകള്‍ ശ്രദ്ധ പിടിക്കുന്നതില്‍ നിര്‍ണായകമാവുന്നു.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

ഉള്ളില്‍ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും കാഴ്ച്ചക്കാരുടെ കണ്ണില്‍ ആദ്യം പതിയുക. സെന്റനാരിയോയില്‍ കണ്ട അതേ യൂണിറ്റാണിത്. സെന്റര്‍ കണ്‍സോളും സ്വിച്ച്ഗിയറും ലംബോര്‍ഗിനി പരിഷ്‌കരിച്ചു.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

സ്‌പോര്‍ടി ഭാവത്തോട് നീതിപുലര്‍ത്താന്‍ അകത്തളം പൂര്‍ണമായി കാര്‍ബണ്‍ ബ്ലാക്ക് ശൈലി അണിഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍, വോയിസ് കമ്മാന്‍ഡ്, നാവിഗേഷന്‍ എന്നിങ്ങനെ നീളും അകത്തള ഫീച്ചറുകള്‍. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പ്രത്യേക ഹാര്‍ഡ് ഡിസ്‌ക്കും കാറില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

അല്‍ക്കണ്‍ടാര ഘടകങ്ങള്‍ ക്യാബിനില്‍ നിറഞ്ഞുനില്‍ക്കും. അറാസിയോ ഡ്രൈയോപ്പ് തുകലിനും ഉള്ളില്‍ ക്ഷാമമില്ല. ഡ്രൈവിംഗ് ചടുലത വര്‍ധിപ്പിക്കാന്‍ പ്രത്യേക LDVI സംവിധാനം ഇവോയില്‍ ഒരുങ്ങുന്നുണ്ട്.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

അവന്റഡോര്‍ S -ലുള്ള ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് പുതിയ ഹുറാക്കാന്‍ ഇവോ പങ്കിടുന്നത്. ടോര്‍ഖ് വെക്ടറിംഗ് സംവിധാനവും കാറിലുണ്ട്. 5.2 ലിറ്റര്‍ V10 നാച്ചറുലി ആസ്പിരേറ്റഡ് എഞ്ചിനാണ് 2019 ഹുറാക്കാന്‍ ഇവോയുടെ ഹൃദയം.

Most Read: പോയവര്‍ഷത്തെ അഞ്ചു വലിയ നിരാശകള്‍

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

എഞ്ചിന്‍ 640 bhp കരുത്തും 600 Nm torque ഉം പരമാവധി സൃഷ്ടിക്കും. നിലവിലെ ഹുറാക്കാനെക്കാള്‍ 30 bhp കരുത്തും 40 Nm torque ഉം അധികമാണിത്. ഇക്കാരണത്താല്‍ ഹുറാക്കാന്‍ ഇവോ കൂടുതല്‍ വേഗം അവകാശപ്പെടും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ ഇവോയ്ക്ക് 2.9 സെക്കന്‍ഡുകള്‍ മതി.

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

ഒമ്പതു സെക്കന്‍ഡുകള്‍ കൊണ്ടു 200 കിലോമീറ്റര്‍ വേഗം മോഡല്‍ പിന്നിടും. മണിക്കൂറില്‍ 325 കിലോമീറ്ററിന് മുകളില്‍ കുതിക്കാന്‍ കാറിന് കഴിയുമെന്നാണ് ലംബോര്‍ഗിനിയുടെ വാദം. അമേരിക്കന്‍ വിപണിയില്‍ 2.61 ലക്ഷം ഡോളറാണ് ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോയ്ക്ക് വില (ഏകദേശം 1.82 കോടി രൂപ).

2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

ഇന്ത്യന്‍ വിപണിയില്‍ മോഡലിന് എന്തുവില ഒരുങ്ങുമെന്ന കാര്യം കമ്പനി സൂചിപ്പിച്ചിട്ടില്ല. എന്തായാലും പുതിയ ഹുറാക്കാന് മൂന്നുകോടി രൂപ ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Huracan Evo’s Top Speed Is Above 325km/h. Read in Malayalam.
Story first published: Tuesday, January 8, 2019, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X