ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍, തങ്ങളുടെ നിരയിലെ പ്രമുഖ എസ്‌യുവിയായ ഡിസ്‌കവറിയുടെ പുത്തന്‍ മോഡലിനെ വിപണിയിലെത്തിച്ചു. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മോഡലായ പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയ്ക്ക് 75.18 ലക്ഷം രൂപയാണ് വില. S, SE, HSE, HSE Luxury വകഭേങ്ങളിലായിരിക്കും പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ലഭ്യമാവുക.

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

2.0 ലിറ്റര്‍ ശേഷിയുള്ള ഇഞ്ചിനീയം ഡീസല്‍ എഞ്ചിനാണ് പുതിയ ഡിസ്‌കവറിയുടെ ഹൃദയം. ഇത് 236.7 bhp കരുത്തും 500 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്. സീരീസ് സീക്വന്‍ഷ്യല്‍ ടര്‍ബോ ടെക്‌നോളജിയുള്ള ലാന്‍ഡ് റോവര്‍ എഞ്ചിനാണിത്.

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും എസ്‌യുവി വില്‍പ്പനയ്ക്കുണ്ട്. 330 bhp കരുത്തും 450 Nm torque ഉം ആയിരിക്കും പെട്രോള്‍ പതിപ്പ് സൃഷ്ടിക്കുക. 77 ലക്ഷം മുതല്‍ 90 ലക്ഷം രൂപ വരെയാണ് പെട്രോള്‍ പതിപ്പിന് വില.

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

ഇവയെ കൂടാതെ 251.5 bhp കരുത്തും 600 Nm torque ഉം കുറിക്കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ലഭ്യമാവുന്നുണ്ട്. 88 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെയാണ് 3.0 ലിറ്റര്‍ ഡീസല്‍ പതിപ്പിന്റെ വില.

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

എക്‌സ്‌ഷോറൂം പ്രകാരമാണ് എല്ലാ വിലകളും. 75.18 ലക്ഷം രൂപയാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി 2.0 ലിറ്റര്‍ ഡീസല്‍ വകഭേദത്തിന്റെ പ്രാരംഭ വില. ഇപ്പോഴുള്ള പ്രാരംഭ മോഡലിനെക്കാളും 14 ലക്ഷം രൂപ കുറവിലാണ് പുതിയ 2.0 ലിറ്റര്‍ ഡിസ്‌കവറിയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

എസ്‌യുവിയ്ക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഏഴ് സീറ്ററായ പുത്തന്‍ ഡിസ്‌കവറിയില്‍ മികച്ച സുരക്ഷ സംവിധാനങ്ങളാണ് ലാന്‍ഡ് റോവര്‍ ഒരുക്കിയിരിക്കുന്നത്.

Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് - മാരുതി രണ്ടാമത്

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

പാനരോമിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഇന്റലിജന്റ് സീറ്റ് ഫോള്‍ഡ് എന്നിവ മോഡലിലെ സവിശേഷതകള്‍.

Most Read: മാരുതി ബ്രെസ്സയെ അട്ടിമറിച്ച് ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാമന്‍

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

സറൗണ്ട് ക്യാമറ, അഡാപ്റ്റിവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ എന്നീ ഫീച്ചറുകളും പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയിലുണ്ട്.

Most Read: ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും - വ്യത്യങ്ങള്‍ ഇങ്ങനെ

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

34 ഡിഗ്രി അപ്പ്രോച്ച് ആംഗിള്‍, 27.5 ഡിഗ്രി റാംപ് ആംഗിള്‍, 30 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവയും എസ്‌യുവിയ്ക്കുണ്ട്. മാത്രമല്ല, വെള്ളക്കെട്ടിലൂടെ 900 mm താഴ്ച്ചയിലും പുത്തന്‍ ഡിസ്‌കവറിയ്ക്ക് സഞ്ചരിക്കാനാവും.

ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

3.5 ടണ്‍ ഭാരം വരെ കെട്ടിവലിയ്ക്കാനുള്ള ശേഷിയും എസ്‌യുവിയ്ക്കുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ 26 അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ വില്‍പ്പന.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Launches New Diesel Variant Of Discovery. Read In Malayalam
Story first published: Thursday, June 6, 2019, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X