2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

ഡിസ്‌കവറി സ്‌പോര്‍ടിന് പ്രത്യേക ലാന്‍ഡ്മാര്‍ക്ക് എഡിഷനുമായി ലാന്‍ഡ് റോവര്‍. 2019 ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. 53.77 ലക്ഷം രൂപയാണ് മോഡലിന് വില. പുറംമോടിയില്‍ സംഭവിച്ച ചെറിയ പരിഷ്‌കാരങ്ങള്‍ക്ക് പുറമെ പുത്തന്‍ നിറപ്പതിപ്പുകളും ഫീച്ചറുകളും ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ വിശേഷങ്ങളില്‍പ്പെടും.

2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

നാര്‍വിക്ക് ബ്ലാക്ക്, യൂലോങ് വൈറ്റ്, കോറിസ് ഗ്രെയ് നിറങ്ങള്‍ ഇത്തവണ എസ്‌യുവിയിലുണ്ട്. നിറപ്പതിപ്പുകളില്‍ മുഴുവന്‍ കോണ്‍ട്രാസ്റ്റ് നിറമുള്ള ഗ്രെയ് മേല്‍ക്കൂരയാണ് ഒരുങ്ങുക. പുതിയ വലിയ സ്‌പോര്‍ടി ബമ്പര്‍ ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ പ്രത്യേകതയാണ്.

2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

പുറംമോടിയില്‍ ഗ്രാഫൈറ്റ് അറ്റ്‌ലസ് ശൈലിയാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. 18 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ എസ്‌യുവിയുടെ ആകാരം പറഞ്ഞറിയിക്കും. തിളക്കമുള്ള ഗ്രെയ് നിറമാണ് അലോയ് വീലുകള്‍ക്ക്.

2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

ഉള്ളില്‍ എബണി നിറമുള്ള തുകല്‍ സീറ്റുകള്‍ ആകര്‍ഷണീയത കൂട്ടും. സെന്റര്‍ കണ്‍സോളിലെ അലൂമിനിയം ഫിനിഷും അകത്തള ഡിസൈനില്‍ പരാമര്‍ശിക്കണം. സാറ്റലൈറ്റ് നാവിഗേഷനുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈഫൈ, ഇന്റര്‍നെറ്റ് റേഡിയോ തുടങ്ങിയ നൂതന സംവിധാനങ്ങളെല്ലാം ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഡിസ്‌കവറി സ്‌പോര്‍ടിലുണ്ട്.

2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

5.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്‌പ്ലേ സ്‌ക്രീനും എസ്‌യുവിയിലെ സവിശേഷതയാണ്. പുതിയ മോഡലിന്റെ എഞ്ചിനില്‍ പരിഷ്‌കാരങ്ങളില്ല. 2.0 ലിറ്റര്‍ ഇന്‍ജെനീയം ഡീസല്‍ എഞ്ചിന്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷനിലും തുടരുന്നു. എഞ്ചിന് 180 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ്, ഡിസ്‌കവറി, റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, റേഞ്ച് റോവര്‍ എന്നീ മോഡലുകളാണ് ലാന്‍ഡ് റോവറിന്റെ ഇന്ത്യന്‍ നിരയിലുള്ളത്.

2019 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍

53.77 ലക്ഷം മുതല്‍ 1.79 കോടി രൂപ വരെ നീളും മോഡലുകളുടെ വിലസൂചിക. ഇന്ത്യന്‍ വിപണിയില്‍ ലാന്‍ഡ് റോവറിന്റെ പ്രാരംഭ എസ്‌യുവിയായാണ് ഡിസ്‌കവറി സ്‌പോര്‍ട് അണിനിരക്കുന്നത്. ബിഎംഡബ്ല്യു X1, മെര്‍സിഡീസ് ബെന്‍സ് GLA, ഔഡി Q3 തുടങ്ങി മോഡലുകളുമായി ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് മത്സരിക്കും.

Most Read Articles

Malayalam
English summary
2019 Land Rover Discovery Sport Landmark Edition Launched In India. Read in Malayalam.
Story first published: Monday, January 28, 2019, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X