കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ബ്രിട്ടീഷ് ആഢംബര എസ്‌യുവി നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന് ഇപ്പോഴാണ് ശ്വാസം നേരെ വീണത്. ഇത്രയുംനാള്‍ ലാന്‍ഡ് റോവര്‍ തലപുകഞ്ഞ് ആലോചിച്ച് രൂപകല്‍പ്പന ചെയ്ത എസ്‌യുവികളെ ചൈനീസ് കമ്പനിയായ ജിയാങ്‌ലിങ് ചുളുവില്‍ പകര്‍ത്തുകയായിരുന്നു. ചൈനീസ് കമ്പനിയുടെ കോപ്പിയടി അസഹ്യമായപ്പോള്‍ ഇനി കോണ്‍സെപ്റ്റ് മോഡലുകള്‍ അനാവരണം ചെയ്യില്ലെന്നുവരെ ലാന്‍ഡ് റോവര്‍ തീരുമാനിക്കുകയുണ്ടായി.

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

എന്തായാലും ഇപ്പോള്‍ ലാന്‍ഡ് റോവിന് ആശ്വസിക്കാം. ജിയാങ്‌ലിങ്ങിന് എതിരെ നടത്തിയ നിയമപ്പോരാട്ടത്തില്‍ വിധി ബ്രിട്ടീഷ് കമ്പനിക്ക് അനുകൂലം. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ചൈനീസ് മണ്ണില്‍ ജിയാങ്‌ലിങ് പുറത്തിറക്കിയ ലാന്‍ഡ്‌വിങ് X7 എസ്‌യുവി റേഞ്ച് റോവര്‍ ഇവോഖിന്റെ തനി പകര്‍പ്പാണെന്ന് ബെയ്ജിങ് കോടതി കണ്ടെത്തി.

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

അനുമതിയില്ലാതെ ഇവോഖ് ഡിസൈന്‍ പകര്‍ത്തിയ കുറ്റത്തിന് ലാന്‍ഡ് റോവറിന് നഷ്ടപരിഹാരം നല്‍കാന്‍ ജിയാങ്‌ലിങ് കമ്പനിയോട് കോടതി ഉത്തരവിട്ടു. നഷ്ടപരിഹാര തുക എത്രയെന്ന് കോടതി വെളിപ്പെടുത്തിയിട്ടില്ല. ജിയാങ്‌ലിങ് ലാന്‍ഡ്‌വിങ് X7 എസ്‌യുവിയുടെ വില്‍പ്പന അടിയന്തരമായി നിര്‍ത്താനും ജിയാങ്‌ലിങ്ങിനോട് കോടതി വ്യക്തമാക്കി.

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ബെയ്ജിങ് കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് ലാന്‍ഡ് റോവര്‍ പ്രതികരിച്ചു. 2015 ബെയ്ജിങ് മോട്ടോര്‍ ഷോയിലാണ് കുപ്രസിദ്ധിയാര്‍ജ്ജിച്ച ലാന്‍ഡ്‌വിങ് X7 മോഡലിനെ ജിയാങ്‌ലിങ് ആദ്യം കാഴ്ച്ചവെച്ചത്. പിന്നാലെ എസ്‌യുവി ചൈനീസ് വിപണിയില്‍ വില്‍പ്പനയ്ക്കും വന്നു.

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

2016 -ല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ലാന്‍ഡ് റോവര്‍ തീരുമാനിക്കുകയായിരുന്നു. റേഞ്ച് റോവര്‍ ഇവോഖിന്റെ ഡിസൈന്‍ ശൈലിയും ആകാരവും ലാന്‍ഡ്‌വിങ് X7 എസ്‌യുവി അതേപടി പകര്‍ത്തിയെന്ന് പരാതിയില്‍ ലാന്‍ഡ് റോവര്‍ വ്യക്തമാക്കി.

കാറുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ഇവിടെ വായിക്കാം

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ഇവോഖിന്റെ മൂന്നിലൊന്ന് വിലയിലാണ് ലാന്‍ഡ്‌വിങ് X7 വിപണിയില്‍ എത്തിയത്. ഇക്കാരണത്താല്‍ ചൈനയില്‍ ഇവോഖിനെക്കാള്‍ പ്രചാരം ജിയാങ്‌ലിങ് ലാന്‍ഡ്‌വിങ് X7 നേടി. എന്തായാലും കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ലാന്‍ഡ്‌വിങ് X7 -നെ നിര്‍ത്താതെ ജിയാങ്‌ലിങ്ങിന് വേറെ വഴിയില്ല.

ബൈക്കുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ഇവിടെ വായിക്കാം

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ലാന്‍ഡ് റോവറിന് അനുകൂലമായി ചൈനീസ് കോടതി നിലപാടെടുത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ വിദേശ നിര്‍മ്മാതാക്കള്‍ സമാന പരാതിയുമായി മുന്നോട്ടുവരുമെന്ന് സൂചനയുണ്ട്. മിത്സുബിഷി പജേറോ, ടൊയോട്ട ഇന്നോവ തുടങ്ങിയ പ്രചാരമേറിയ ഒട്ടനവധി കാറുകളുടെ വ്യാജ പകര്‍പ്പുകള്‍ ചൈനീസ് വിപണിയില്‍ സുലഭമാണ്.

വാഹന പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ അറിയാം

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

മുമ്പ് 2004 -ല്‍, CR-V മോഡലിനെ പകര്‍ത്തിയതിന് ചൈനീസ് നിര്‍മ്മാതാക്കളായ ഷാങ്ഗുവാന്‍ ഓട്ടോയെ ഹോണ്ട കോടതി കയറ്റിയിരുന്നു. എന്നാല്‍ ചൈനീസ് കമ്പനിക്ക് അനുകൂലമായാണ് കോടതി വിധിച്ചത്. പിന്നീട് 2008 -ല്‍ പാണ്ട കാറിനെ കോപ്പിയടിച്ചതിന് ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന് എതിരെ ഫിയറ്റും കോടതിയെ സമീപിച്ചിരുന്നു.

വാഹന ലോകത്ത് നിന്നുള്ള രസകരമായ സംഭവങ്ങളും വീഡിയോ ദൃശ്യങ്ങളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

യൂറോപ്പില്‍ കാറിന് വിലക്കുണ്ടായെങ്കിലും ചൈനീസ് വിപണിയില്‍ പാണ്ടയുടെ കോപ്പിയുമായി ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് നിറഞ്ഞുനിന്നു. 2016 -ല്‍ തങ്ങളുടേതിന് സമാനമായ ലോഗോ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ചൈനീസ് വസ്ത്ര നിര്‍മ്മാണ കമ്പനിക്ക് എതിരെ പടപൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

വായനക്കാർ ഏറ്റവും കൂടുതൽ വായിച്ച ഡ്രൈവ്സ്പാർക്ക് വാർത്തകൾ

ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land Rover Copycat SUV Sales Banned. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X