ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

ഇനി മുതല്‍ ജീപ്പ് എസ്‌യുവികള്‍ ലീസിന് വാങ്ങാം. കോമ്പസ്, റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കീ എസ്‌യുവികള്‍ ലീസിങ് വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാമെന്ന് ജീപ്പ് ഇന്ത്യ അറിയിച്ചു. നിശ്ചിത തുക ഓരോ മാസവുമടച്ച് ദീര്‍ഘ കാലത്തേക്ക് വാഹനം വാടകയ്‌ക്കെടുക്കുന്ന പദ്ധതിയാണ് ലീസിങ്. ടാക്‌സി കമ്പനിയായ ഒറിക്‌സുമായി ചേര്‍ന്നാണ് ജീപ്പിന്റെ പുതിയ നീക്കം.

ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

നിലവില്‍ ലീസിങ് നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടില്ല. എന്തായാലും ഷോറൂം വിലയെക്കാള്‍ ഉയര്‍ന്നാകും ലീസിങ് വ്യവസ്ഥയില്‍ മോഡലുകള്‍ ലഭ്യമാവുക. പ്രധാനമായും കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് ലീസിങ് വ്യവസ്ഥയിലൂടെ ജീപ്പ് ലക്ഷ്യമിടുന്നത്. ബിസിനസ് ചിലവായി ചൂണ്ടിക്കാട്ടി നികുതിയിളവ് നേടാന്‍ ലീസിങ് വ്യവസ്ഥയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഴിയും.

ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ അഞ്ചു പ്രധാന നഗരങ്ങളില്‍ ഒറിക്‌സുമായി സഹകരിച്ച് കാറുകള്‍ ലീസിന് കൊടുക്കാനാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സിന്റെ തീരുമാനം. മുംബൈ, ദില്ലി, ഹൈദരാബാദ്, ബെംഗളൂരു, പൂനെ നഗരങ്ങളില്‍ ലീസിങ് സംവിധാനം കമ്പനി ഉടന്‍ സ്ഥാപിക്കും. രാജ്യത്ത് മറ്റിടങ്ങളിലും ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ മാത്രമേ ലീസിങ് പദ്ധതി ജീപ്പും ഒറിക്‌സും വിപുലപ്പെടുത്തുകയുള്ളൂ.

ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

ലീസിങ് വ്യവസ്ഥ പ്രകാരം റോഡ് നികുതി, ഇന്‍ഷുറന്‍സ്, ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ആക്‌സിഡന്റ് റിപ്പയര്‍, മെയിന്റനന്‍സ് തുടങ്ങിയ ചിലവുകളെല്ലാം ഒറിക്‌സ് വഹിക്കും. നിലവില്‍ 15.4 ലക്ഷം രൂപ മുതലാണ് ജീപ്പ് കോമ്പസിന് ഷോറൂം വില. കോമ്പസിന്റെ ട്രെയില്‍ഹൊക്ക് പതിപ്പിനെ ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. പൂര്‍ണ്ണ ഇറക്കുമതി മോഡലുകളാണ് ജീപ്പ് നിരയിലെ റാംഗ്ലറും ഗ്രാന്‍ഡ് ചെറോക്കീയും.

Most Read: വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ കമ്പനികളും സമാന ലീസിങ് പദ്ധതിയുമായി രംഗത്തുണ്ട്. കാര്‍ റെന്റല്‍ കമ്പനിയായ റെവ്വുമായി സഹകരിച്ചാണ് കാറുകളെ ഹ്യുണ്ടായി ലീസിന് കൊടുക്കുന്നത്. 12 മുതല്‍ 48 മാസങ്ങള്‍ വരെയാണ് ഹ്യുണ്ടായി കാറുകളുടെ ലീസിങ് കാലയളവ്. ഇതേസമയം, 12 മാസങ്ങള്‍ക്ക് ശേഷം വാടകയ്‌ക്കെടുക്കുന്ന കാര്‍ സ്വന്തമായി വാങ്ങാനുള്ള അവസരം ഹ്യുണ്ടായി ഉപഭോക്താവിന് നല്‍കുന്നുണ്ട്.

ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

എന്നാല്‍ പരമാവധി ലീസിങ് കാലാവധിയായ 48 മാസങ്ങള്‍ പിന്നിട്ടാല്‍ ഉപഭോക്താവ് ലീസ് പുതുക്കുകയോ, കാര്‍ സ്വന്തമാക്കുകയോ വേണം. ലീസിനെടുക്കുന്ന കാറുകള്‍ക്ക് ടാക്‌സി നമ്പര്‍ പ്ലേറ്റാണ് ലഭിക്കുക. ഒറിക്‌സ്, ALD ഓട്ടോമൊട്ടീവ് കമ്പനികളുമായി ചേര്‍ന്നാണ് മഹീന്ദ്ര ലീസിങ് പദ്ധതി നടപ്പിലാക്കുന്നത്.

Most Read: വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

ഇനി ലീസ് വ്യവസ്ഥയില്‍ ജീപ്പ് കോമ്പസ് വാങ്ങാം

KUV100, TUV300, മറാസോ, XUV500 തുടങ്ങിയ മഹീന്ദ്ര കാറുകള്‍ ലീസിങ് പ്രകാരം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. പരമാവധി അഞ്ചു വര്‍ഷത്തേക്കാണ് ഇപ്രകാരം മഹീന്ദ്ര കാറുകള്‍ ലീസിന് ലഭിക്കുക. മോഡലുകള്‍ അടിസ്ഥാനപ്പെടുത്തി 13,499 രൂപ മുതല്‍ 32,999 രൂപ വരെ നീളും മഹീന്ദ്ര കാറുകളിലെ പ്രതിമാസ ലീസിങ് നിരക്ക്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Now You Can Lease A Jeep Compass From Fiat Chrysler Automobiles. Read in Malayalam.
Story first published: Friday, May 10, 2019, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X