ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്. 2019 നവംബര്‍ 22 -ന് ചൈനയില്‍ നടക്കാനിരിക്കുന്ന മോട്ടോര്‍ഷോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡലിനെ ലെക്‌സസ് പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

എന്നാല്‍ ആദ്യ ഇലക്ട്രിക്ക് മോഡലിനെ സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചെറു ഹാച്ച്ബാക്ക് മോഡലായിരിക്കും ഇലക്ട്രിക് കരുത്തില്‍ ലെക്‌സസ് ആദ്യം വിപണിയില്‍ അവതരിപ്പിക്കുക.

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

2015 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച LF-SA കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ നിര്‍മാണം. ഭാവി ഡിസൈന്‍ സങ്കല്‍പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ടോള്‍, ബോക്സി ശൈലിയിലായിരിക്കും വാഹനത്തിന്റെ രൂപകല്പന.

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

ഇലക്ട്രിക് വാഹനങ്ങളില്‍ നിലവിലുള്ള ഇലക്ട്രിക് മോട്ടോറുകള്‍ക്ക് പകരം നാല് വീലുകളിലുമായി ഇന്‍-വീല്‍ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ലെക്‌സസിന്റെ മാതൃ കമ്പനിയായ ടൊയോട്ട 2020-25 നുള്ളില്‍ പത്ത് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

അതിലൊരു മോഡല്‍ ലെക്‌സസിന്റെ ഈ ഇലക്ട്രിക് വാഹനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയൊരു ഇലക്ട്രിക്ക് പ്ലാറ്റ്ഫോമിലാകും വാഹനം വിപണിയില്‍ എത്തുക. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

കട്ടിങ് എഡ്ജ് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സാങ്കേതിക വിദ്യയും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു i3, റെനോ സോ, വരാനിരിക്കുന്ന ഹോണ്ടയുടെ ഇലക്ട്രിക്ക് കാറുകള്‍ ഒക്കൊ തന്നെയാണ് മോഡലിന്റെയും നിരത്തിലെ എതിരാളികള്‍.

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

ടൊയോട്ട-ലെക്‌സസ് കൂട്ടുകെട്ടില്‍ നിരവധി ഹൈബ്രീഡ് കാറുകളും ആഢംബര മോഡലുകളും വിപണിയില്‍ ലഭ്യമാണ്. ഓഡി, മെഴ്‌സിഡ്‌സ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്മാരുമായാണ് ലെക്‌സസ് അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കുന്നത്.

Most Read: വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

അടുത്തിടെയാണ് ലെക്‌സസ് RX 450hl എന്നൊരു മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. അതേസമയം വില കുറഞ്ഞ കാറുകളെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Most Read: പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

എസ്‌യുവി നിരയിലേക്കാകും വില കുറഞ്ഞ മോഡലുകളെ കമ്പനി അവതരിപ്പിക്കുക. എസ്‌യുവികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പുതിയതായി അവതരിപ്പിക്കുന്ന എസ്‌യുവിയ്ക്ക് ഈ ക്രോസ്ഓവര്‍ വാഹനത്തിനും താഴെയാകും സ്ഥാനം.

Most Read: നെക്സോണിന്റെ സുരക്ഷ മുൻ നിർത്തി രസകരമായ പരസ്യവുമായി ടാറ്റ

ആദ്യ ഇലക്ട്രിക് കാര്‍ നവംബറില്‍ അവതരിപ്പിക്കുമെന്ന് ലെക്‌സസ്

30,000 ഡോളറില്‍ (ഏകദേശം 27.31 ലക്ഷം രൂപ) താഴെയായിരിക്കും വിലയെന്നും കമ്പനി അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനങ്ങളെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ലെക്‌സസ്.

Most Read Articles

Malayalam
English summary
First production Lexus Electric car to be unveiled on November 22. Read more in Malayalam.
Story first published: Tuesday, November 12, 2019, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X