ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

കുറച്ചു നാളുകളായി രാജ്യത്തെ വാഹന വിപണി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതില്‍ നിന്ന് കരകയറാന്‍ നിര്‍മ്മാതാക്കള്‍ പല വഴികളും പരീക്ഷിക്കുകയാണ്. വില്‍പ്പനയിലെ ഇടിവ് നേരിടാന്‍ പണ്ട് പുരാതന കാലത്തെ തന്നെ അടവാണ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നത്, പുതുയുഗത്തിലും ഈ അടവു തന്നെ പയറ്റുകയാണ് വാഹന നിര്‍മ്മാതാക്കള്‍.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

ഈ മാസം വാഹനങ്ങള്‍ക്ക് നാലു ലക്ഷം രൂപ വരെയാണ് വിവിധ നിര്‍മ്മാതാക്കള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ വളരെ കാലങ്ങളായി ഒരു കാര്‍ വാങഅങാന്‍ ആഗ്രഹിച്ചിരിക്കുന്ന വ്യക്തിയാണെങ്കില്‍ ഇപ്പോഴാവും നിങ്ങളുടെ സമയം. ആഗസ്റ്റ് മാസം പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

1. ഹ്യുണ്ടായി എക്‌സെന്റ്

ആദ്യം തന്നെ നമ്മുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് ഹ്യുണ്ടായി എക്‌സെന്റാണ്. തങ്ങളുടെ നാലു മീറ്ററില്‍ താഴെയുള്ള സെഡാനിന് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

മാരുതി ഡിസൈര്‍, ഹോണ്ട അമേസ് എന്നിവയുമായി മത്സരിക്കുന്ന വാഹനത്തിന് 60,000 രൂപ ക്യാഷ്ബാക്കും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഹ്യുണ്ടായി നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപ ഇളവു നല്‍ക്കുന്ന പദ്ധതിയുമുണ്ട്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

2. ഫോക്‌സ്‌വാഗണ്‍ വെന്റോ

വിപണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവയുമായി മത്സരിക്കുന്ന വെന്റോയ്ക്ക് 1.14 ലക്ഷം രൂപയാണ് ഫോക്‌സ്‌വാഗണ്‍ ആനുകൂല്യം നല്‍കുന്നത്. വാഹനത്തിന്റെ DSG ഓട്ടോമാറ്റിക്ക് വകഭേതങ്ങള്‍ക്കും 1.14 ലക്ഷം രൂപ ആനുകൂല്യം ലഭിക്കുന്നു.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

അതേ സമയം വെന്റോയുടെ കപ്പ് എഡിഷന്‍ മോഡലുകള്‍ 9.24 ലക്ഷം രൂപ ഓഫര്‍ വിലയിലാണ് കമ്പനി വിറ്റഴിക്കുന്നത്. 15 ഇഞ്ച് അലോയി വീലുകളും, ലെതര്‍ സീറ്റ് കവറുകളുമുള്‍പ്പടെ വരുന്ന കംഫോര്‍ട്ട് ലൈന്‍ വകഭേദമാണ് കപ്പ് എഡിഷന്‍ പതിപ്പായി കമ്പനി നല്‍കുന്നത്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

3. ടൊയോട്ട യാരിസ്

പൊതുവെ ഒരു ഭേതപ്പെട്ട പാക്കേജ് ആയിരുന്നെങ്കിലും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു തിരിച്ചടി ലഭിച്ച മോഡലാണ് യാരിസ്. അനക്കമില്ലാതെ കിടക്കുന്ന C -സെഗ്മെന്റ് സെഡാനിന്റെ വില്‍പ്പന രംഗത്തെ ഒന്ന് ചൂട് പിടിപ്പിക്കുവാന്‍ 1.95 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

എന്നാല്‍ ഇത്ര വലിയ ഇളവ് 2018 മോഡലുകള്‍ക്ക് മാത്രമേയുള്ളൂ. 1.25 ലക്ഷം ക്യാഷ് ബാക്ക്, 20,000 രൂപ എക്‌സ്‌ചേഞ്ച്/ലോയല്‍റ്റി ബോണസ്, 50,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് 2018 മോഡലുകളുടെ ഓഫര്‍. 2019 മോഡല്‍ വാഹനങ്ങള്‍ക്ക് 30,000 രൂപ കോര്‍പ്പൊറേറ്റ് ഡിസ്‌കൗണ്ട്, 30,000 രൂപ, 10,000 രൂപ നിലവിലുള്ള ടൊയോട്ട ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച്/ലോയല്‍റ്റി ബോണസ് എന്നിവയാണ്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

4. റെനോ ഡസ്റ്റര്‍

അടുത്തതായി ഈ മാസം ഒരു ലക്ഷം രൂപ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനം ഡസ്റ്ററാണ്. എന്നാല്‍ ഈ ആനുകൂല്യം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് മുമ്പുള്ള മോഡലിന് മാത്രമേയുള്ളൂ. 50,000 രൂപ ക്യാഷ് ബാക്കായിട്ടും, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായിട്ടുമാണ് കമ്പനി നല്‍കുന്നത്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

പഴയ മോഡല്‍ ഡസ്റ്റര്‍ പുതിയതുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 10,000 രൂപ ലോയല്‍റ്റി ബോണസ്/20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയിലൊന്ന് ലഭിക്കും.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

5. ഹോണ്ട BR-V

1.10 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് വാഹനത്തിന് ഹോണ്ട നല്‍കുന്നത്. മാരുതി എര്‍ട്ടിഗ, റെനോ ലോഡ്ജി എന്നിവയാണ് BR-V -യുടെ പ്രധാന എതിരാളിക്ള്‍.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 30,000 രൂപ ക്യാഷ് ബാക്കും, പഴയ വാഹനം എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 26,500 രൂപയുടെ അക്‌സസറികളും കമ്പനി നല്‍കുന്നു. വാഹനം എക്‌സ്‌ചേഞ്ച് ചെയ്യാനില്ലാത്തവര്‍ക്ക് 33,500 രൂപ ക്യാഷ് ബാക്കും, 36,500 രൂപയുടെ അക്‌സസറികളുമാണ് ഹോണ്ട നല്‍കുന്ന ഓഫര്‍.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

6. ടൊയോട്ട കൊറോള ആള്‍ട്ടിസ്

കൊറോള ആള്‍ട്ടിസിന് 1.7 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ടൊയോട്ട നല്‍കുന്നത്. ഹ്യുണ്ടായി എല്ാന്റ്ര, സ്‌കോഡ ഒക്ടാവിയ, ഹോണ്ട സിവിക്ക് എന്നിവയാണ് വാഹനത്തിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

D സെഗ്മെന്റിലുള്ള സെഡാനിനു 50,000 രൂപ കോര്‍പ്പൊറേറ്റ് ബോണസ്, 90,000 രൂപ ക്യാഷ്ബാക്ക്, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിങ്ങനെയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഓഫര്‍.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

7. ജീപ്പ് കോമ്പസ്

പ്രീമിയം ഫീച്ചറുകളടങ്ങിയ ഒരു ചെറു എസ്‌യുവിയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ജീപ്പ് കോമ്പസ് വളരെ മികച്ചൊരു ഓപ്ഷനായിരിക്കും. ഈ മാസം വാഹനത്തിന് 1.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ജീപ്പ് നല്‍കുന്നത്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

2019 മോഡലുകള്‍ക്ക് 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. എന്നാല്‍ 2018 മോഡലുകള്‍ക്ക് വകഭേതങ്ങളനുസരിച്ച് 1.2 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതു കൂടാതെ 50,000 രൂപയുടെ വാഹന ഇന്‍ഷുറന്‍സും ജീപ്പ് നല്‍കുന്നു.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

8. ഹ്യുണ്ടായി ട്യൂസണ്‍

ഒരു ഫെയ്‌സ്‌ലിഫ്റ്റിനായി വളരെ കാലമായി കാത്തിരിക്കുന്ന വാഹനമാണ് ട്യൂസണ്‍. വരാനിരിക്കുന്ന മാസങ്ങളില്‍ ഹ്യുണ്ടായി വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പ് പുറത്തിറക്കുമെന്ന് വിശ്വസിക്കാം.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

നിലവില്‍ എസ്‌യുവിക്ക് ഈ മാസം ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. 25,000 രൂപ ക്യാഷ് ബാക്കും, 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് വാഹനത്തിന് ലഭിക്കുന്നത്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

9. ടൊയോട്ട ഫോര്‍ച്ച്യൂണര്‍

വളരെ അപൂര്‍വ്വമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന എസ്‌യുവിയാണ് ടൊയോട്ടയുടെ ഫോര്‍ച്ച്യൂണര്‍. എന്നാല്‍ വാഹന വിപണി ഇടിയുന്നതിനാല്‍ ഫോര്‍ച്ച്യൂണറിനും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. പുതിയ ഫോര്‍ച്ച്യൂണറുമായി പഴയ ഫോര്‍ച്ച്യൂണര്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ എക്‌സ്‌ചേഞ്ച് ബോണസ്സായിട്ടാണ് ഒരു ലക്ഷം രൂപ ലഭിക്കുന്നത്.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

10. ഹ്യുണ്ടായി എലാന്റ്ര

D സെഗ്മെന്റ് സെഡാനിന് വലിയ ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി ആഗസ്റ്റ് മാസത്തില്‍ നല്‍കുന്നത്. രണ്ട് ലക്ഷം രൂപയോളം ഇളവില്‍ വരുന്ന വാഹനം ഉപഭോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കും. 1.25 ലക്ഷം രൂപയുടെ ക്യാഷ് ബാക്കും, 75,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും വാഹനത്തിന് ലഭിക്കുന്നു.

ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

11. ഹോണ്ട CR-V

കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങളുടെ പ്രീമിയം എസ്‌യുവിയായ CR-V ക്ക് നിരവധി ഓഫറുകളാണ് ഹോണ്ട നല്‍കി വരുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്കു വളരെ ഉപകാരപ്പെടുന്ന വാഹനത്തിന്‍ വില എന്റെവറിനും, ഫോര്‍ച്ച്യൂണറിനും സമാനമായി വരുന്നതാണ് വാഹനത്തിന്റെ വില്‍പ്പനയെ ബാധിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നം. ഈ മാസം 4 ലക്ഷം രൂപയുടെ ക്യാഷ് ബാക്കാണ് ഹോണ്ട വാഹനത്തിന് നല്‍കുന്നത്.

x

Most Read Articles

Malayalam
English summary
List of cars getting one lakh discount offers in August. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X