2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട EV വിപണികളിലൊന്നായ ഇന്ത്യ നഷ്ടപ്പെടുത്താൻ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നില്ല.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2020 EV കൺസെപ്റ്റുകളാൽ നിറഞ്ഞതായിരിക്കുമെങ്കിലും, അവയിൽ പലതും വിദൂര ഭാവിയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയേക്കാം.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന പൂർണ്ണ-ഇലക്ട്രിക് കാറുകളുടെ പട്ടിക ഇതാ:

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

1. ടാറ്റ നെക്സൺ EV

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയായ നെക്‌സണിന്റെ പൂർണ്ണ-ഇലക്ട്രിക് പതിപ്പാണിത്. ടാറ്റയുടെ പുതിയ സിപ്‌ട്രോൺ EV സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന ആദ്യത്തെ കാർ.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

രാജ്യത്തെ ഏറ്റവും ദുർഘടമായ റൂട്ടുകളിൽ വാഹനത്തിന്റെ കഴിവുകൾ സെലിബ്രിറ്റി ദമ്പതികളായ മിലിന്ദ് സോമൻ, അങ്കിത കോൺവാർ പരീക്ഷിച്ചിരുന്നു.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

ഡിസംബർ 16 ന് ഇന്ത്യയിൽ നെക്‌സൺ EV പ്രകാശനം ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു, അതിനു ശേഷം അടുത്ത വർഷം 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനം അവതരിപ്പിക്കും.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

2. ടാറ്റ ആൾട്രോസ് EV

വൈദ്യുതീകരിക്കപ്പെടുന്ന രണ്ടാമത്തെ ടാറ്റ കാറാണ് വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് പതിപ്പായ ആൾട്രോസ്. ഈ വർഷം ജൂലൈയിൽ ഹാച്ച്ബാക്ക് പെട്രോൾ/ഡീസൽ എഞ്ചിനുകളുമായി പുറത്തിറങ്ങാനൊരുങ്ങിയിരുന്നു.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

എന്നാൽ, ആദ്യ ദിവസം മുതൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ തങ്ങളുടെ എഞ്ചിൻ നവീകരിക്കാൻ തീരുമാനിച്ചതു മൂലം വാഹനത്തിന്റെ പുറത്തിറക്കുന്നത് 2020 ജനുവരിയിലേക്ക് നീട്ടി വെച്ചു.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

നെക്സോൺ EV യിൽ ഉപയോഗിക്കുന്ന സിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ആൽട്രോസിന്റെ ഇലക്ട്രിക് പതിപ്പിന്റെ ഒരുക്കുന്ന തിരക്കിലാണ് ടാറ്റ. 2020 ഓട്ടോ എക്‌സ്‌പോയിലെ ടാറ്റ മോട്ടോർസിന്റെ സ്റ്റാളിൽ ആൾട്രോസ് EV കാണും.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

3. മാരുതി സുസുക്കി വാഗൺആർ EV

ഇന്ത്യൻ വിപണിയിലെ മാരുതി സുസുക്കി വാഗൺആറിന്റെ ഇലക്ട്രിക് പതിപ്പാണിത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ 50 ടെസ്റ്റ് വാഹനങ്ങൾ ഇന്ത്യയിലെ വിവിധ കാലാവസ്ഥകളിലും ഭൂപ്രദേശങ്ങളിലും നിലവിൽ പരീക്ഷണം നടത്തി വരികയാണ്.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

രൂപകൽപ്പനയുടെ കാര്യത്തിൽ, ടെസ്റ്റ് വാഹനങ്ങൾ ജാപ്പനീസ് പതിപ്പ് വാഗൺആറിന് സമാനമായിരുന്നു, എന്നാൽ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വ്യത്യസ്ത സ്റ്റൈലിംഗ് തിരഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കാം.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

ഇതുവരെ വാഹനത്തിന്റെ വിലയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏകദേശം 10 ലക്ഷം രൂപയിൽ താഴെയാവും വില എന്ന് പ്രതീക്ഷിക്കാം, പൂർണ്ണ ചാർജിൽ 200 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന മറ്റ് EV -കളെ അപേക്ഷിച്ച് മാരുതി സുസുക്കിക്ക് ഇത് വ്യക്തമായ നേട്ടം നൽകും.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

4. മഹീന്ദ്ര XUV300 EV

ഭാവി ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരേയൊരു ഇന്ത്യൻ വാഹന നിർമാതാക്കൾ ടാറ്റ മാത്രമല്ല, മഹീന്ദ്രയും തങ്ങളുടെ സബ് കോംപാക്റ്റ് എസ്‌യുവിയെ വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണ്.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

വിപണിയിൽ എത്തികഴിഞ്ഞാൽ വാഹനം നെക്‌സൺ EV -യുടെ പ്രധാന എതിരാളികളാക്കും. XUV300 EV -ക്ക് പൂർണ്ണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ സ്ഥിരീകരിച്ചു.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

XUV300 EV അതിന്റെ മിക്ക ഘടകങ്ങളും തന്റെ പെട്രോൾ/ഡീസൽ പതിപ്പുകളുമായി പങ്കിടും. 40 കിലോവാട്ട്സ് ബാറ്ററിയും 130 bhp കരുത്തും വാഹനത്തിന് ലഭിക്കുന്നു.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

5. മഹീന്ദ്ര eKUV100

2018 ൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് KUV 100 ന്റെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര ആദ്യമായി അവതരിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക 2019 മധ്യത്തിൽ വാഹനം പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അത് നടന്നില്ല.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

എന്നിരുന്നാലും, ഓട്ടോ എക്‌സ്‌പോ 2020 ലും eKUV100 പ്രദർശിപ്പിക്കും, ഇത്തവണ കുറച്ച് പരിഷ്കാരങ്ങളോടെയാവും വാഹനം എത്തുന്നത്. 42 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന പവർട്രെയിൻ e-വെറിറ്റോയുമായി ഇത് പങ്കിടാൻ സാധ്യതയുണ്ട്.

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

6. എംജി eZS

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യത്തെ വാഹനമായ ഹെക്ടറിന്റെ വിജയത്തിനുശേഷം എം‌ജി നിരവധി എസ്‌യുവികളെ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. ഈ എസ്‌യുവികളിൽ ഒന്ന് ഇലക്ട്രിക് ആയിരിക്കും.

Most Read: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

എംജി eZS എന്ന വാഹനം ഹ്യുണ്ടായി കോന ഇലക്ട്രിക്കിന്റെ പ്രധാന എതിരാളിയായിരിക്കും. 44.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് eZS -ന് കരുത്ത് പകരുന്നത്, ഇത് 150 bhp കരുത്തും നൽകുന്നു. പൂർണ്ണ ചാർജിൽ 400 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

Most Read: ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

7. കിയ സോൾ EV

അന്താരാഷ്ട്ര തലത്തിൽ, 64 കിലോവാട്ട്സ് ബാറ്ററിയാണ് കിയ സോൾ EV വാഗ്ദാനം ചെയ്യുന്നത്, ഇത് 204 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കുന്നു, 450 കിലോമീറ്ററിലധികമാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന മൈലേജ്.

Most Read: മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓർഡറുകള്‍

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

ഡെൽഹി NCR-ൽ സ്ഥിതിചെയ്യുന്ന കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ ബീറ്റ്360 എക്സ്പീരിൻസ് സെന്ററിന്റെ ഭാഗമാണ് സോൾ EV, എന്നാൽ അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാവും വാഹനം രാജ്യത്ത് ആദ്യമായി ഔദ്യോഗിക അരങ്ങേറ്റം കുറിക്കൂ.

Most Read Articles

Malayalam
English summary
List of Electric Cars to be unveiled at 2020 Auto Expo. Read more Malayalam.
Story first published: Saturday, November 30, 2019, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X