കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

കുറഞ്ഞ ചിലവിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. സ്മാര്‍ട്ട് ഇലക്ട്രിക്ക് എന്ന പദ്ധതിക്ക് കീഴിലാണ് കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും കമ്പനി അറിയിച്ചു.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ഇന്ത്യന്‍ വിപണി ഇലക്ട്രിക്ക് വാഹന യുഗത്തിലേക്ക് ചുവടുവെച്ചു. ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയില്‍ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി തുടങ്ങിയിട്ടുണ്ട്.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

അതുകൊണ്ട് തന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഭാവിയില്‍ പ്രാധന്യം ഏറുമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിക്കും.എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഈ പദ്ധതിയുടെ കീഴില്‍ പുതിയ വാഹനങ്ങള്‍ വിപണിയില്‍ എത്തുകയുള്ളു.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ഓല, യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അത് ഏറ്റെടുക്കാന്‍ സാധിച്ചേക്കുമെന്നും ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം പറഞ്ഞു. ഹ്യണ്ടായിയുടെ എക്‌സെന്റിനെ അടിസ്ഥാനമാക്കിയുള്ളതാകും ആദ്യ പ്രാദേശിക ഇലക്ട്രിക്ക വാഹനം.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

4 മീറ്ററില്‍ താഴെയുള്ള സെഡാന്‍ നിരയിലെ വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടാക്‌സികളുടെ ഇടയില്‍ പ്രാധാന്യം ഉണ്ടെന്നതാണ് എക്‌സെന്റിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ പ്രാദേശിക ഇലക്ട്രിക്ക വാഹനം നിര്‍മ്മിക്കുന്നതെന്നും കമ്പനി അറിയിച്ചു.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചിരുന്നു. അതിനൊപ്പം തന്നെ ലിഥിയം അയണ്‍ ബാറ്ററിയുടെ നിര്‍മ്മാണത്തിനായി ധനസഹായം നല്‍കുമെന്നും കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ പ്ലാറ്റ്‌ഫോമിലാകും ഈ ഇലക്ട്രിക്ക് കാറുകള്‍ വിപണിയില്‍ എത്തുക. ഇതിനായി 2000 കോടി രൂപ ഹ്യുണ്ടായി ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഫാക്ടറിയുടെ നവീകരണവും ഇതിന് ഭാഗമായി നടത്തും.

Most Read: ഓഗസ്റ്റ് മാസം 88 യൂണിറ്റ് വില്‍പ്പനയുമായി കോന ഇലക്ട്രിക്ക്

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

അധികം ആയില്ല ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ കോന വിപണിയിലെത്തിയിട്ട്. മികച്ച തുടക്കമാണ് ഇന്ത്യന്‍ വിപണി കോന ഇലക്ട്രിക്കിന് സമ്മാനിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 88 യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചെന്ന് കമ്പനി വ്യക്തമാക്കി.

Most Read: വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

25 ലക്ഷം രൂപയ്ക്കായിരുന്നു വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കുറച്ചു. ഒറ്റ ചാര്‍ജില്‍ 452 കിലോമീറ്റര്‍ വരെ വാഹനം ഓടിക്കാന്‍ കഴിയുമെന്നാണ് ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

39.2 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് കോനയുടെ കരുത്ത്. വാഹനത്തിലെ 100 kW വൈദ്യുത മോട്ടോറിന് 131 bhp കരുത്തും 395 Nm torque ഉം സൃഷ്ടിക്കാനാകും. 7.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കോനയ്ക്ക് സാധിക്കും. മണിക്കൂറില്‍ 167 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

വികസിത രാജ്യങ്ങളില്‍ ഏകദേശം ഒരു വര്‍ഷത്തിലധികമായി വിപണിയിലുള്ള വാഹനമാണ് കോന ഇലക്ട്രിക്ക്. ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് 52 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ സാധാരണ ചാര്‍ജിങ് സംവിധാനമാണ് ഉപയോഗിക്കുന്നതെങ്കില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം എട്ട് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ സമയമെടുക്കും.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

നിരവധി സവിശേഷതകളാണ് വാഹനത്തിന്റെ ഉള്‍വശങ്ങളില്‍ ഹ്യുണ്ടായി പ്രധാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിസൈന്‍ ശൈലി തന്നെയാണ് കോനയും പിന്തുടരുന്നത്. എന്നാല്‍ മുന്‍ഭാഗത്തെ ഗ്രില്‍ എടുത്തു കളയുകയും പകരം ചാര്‍ജിങ് സോക്കറ്റ് നല്‍കുയും ചെയ്തിട്ടുണ്ട്.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

എല്‍ഇഡി പ്രൊജക്ഷന്‍ഹെഡ്‌ലാമ്പ്‌, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ഇലക്ട്രിക്ക് കോനയുടെ മുന്‍വശത്തെ സവിശേഷതകള്‍. പ്രീമിയം കാറുകള്‍ക്ക് സമാനമായാണ് ഇന്റീരിയര്‍.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സീറ്റ്, ഇലക്ട്രിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ഇക്കോ, ഇക്കോ പ്ലസ്, സ്പോര്‍ട്സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി സംവിധാനങ്ങളും കോനയുടെ സവിശേഷതകളാണ്.

കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയെല്ലാം സുരക്ഷക്കായി കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വര്‍ഷ ബാറ്ററി വാറന്റിയും മൂന്ന് വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയുമാണ് ഹ്യുണ്ടായി കോനയ്ക്ക് നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Locally manufactured Hyundai Electric cars coming to India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X