Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ
വിനോദയാത്രകള്‍ പോവാനായി മിക്ക ഇന്ത്യന്‍ കുടുംബങ്ങളും തിരഞ്ഞെടുക്കുക ഫോഴ്സ് ടെംപോ ട്രാവലറുകളെയായിരിക്കും. ശ്രേണിയില്‍ വിവിധ ആകാരങ്ങളിലുള്ള ടെംപോ ട്രാവലറുകള്‍ ലഭ്യമാണ്. വിപണിയില്‍ മറ്റു പല ആഢംബര വാഹനങ്ങള്‍ ലഭ്യമാണെങ്കിലും ഫോഴ്സ് ട്രാവലര്‍ വാങ്ങി അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അത് രൂപമാറ്റം വരുത്തുന്നവരാണ് ഏറെയും.

അത്തരത്തില്‍ രൂപമാറ്റം വരുത്തിയൊരു ഫോഴ്സ് ടെംപോ ട്രാവലറിന്റെ വീഡിയോയാണ് ചുവടെ നല്‍കിയിരിക്കുന്നത്. പ്രഥമ ദൃഷ്ടിയില് ടൊയോട്ട TRD -യെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഫോഴ്സ് ട്രാവലറിന്റെ രൂപമാറ്റം.

ട്രാവലറിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നടത്തിയ മാറ്റങ്ങള്‍ ഏതൊരു കാഴ്ചക്കാരനെയും ആകര്‍ഷിക്കുന്നതാണ്. ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച മുന്നിലെ ബ്ലാക്ക് ഗ്രില്ലില്‍ തുടങ്ങുന്നു ട്രാവലറിന്റെ വിശേഷങ്ങള്‍.
Most Read:പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര മറാസോ

ഇന്റഗ്രേറ്റഡ് ലാമ്പുകളോട് കൂടിയ കസ്റ്റമൈസ്ഡ് ബമ്പറും ട്രാവലറിനുണ്ട്. ഇവയെല്ലാം ചേരുമ്പോള്‍ സ്റ്റോക്ക് മോഡലിനെയപേക്ഷിച്ച് ഒരു പ്രീമിയം അനുഭൂതി ട്രാവലറില്‍ കാണാനാവുന്നു. ട്രാവലറിന്റെ വശങ്ങളിലും ഒരുപിടി മാറ്റങ്ങള്‍ കാണാവുന്നതാണ്.

ആരെയും ആകര്‍ഷിക്കുന്ന അലോയ് വീലുകള്‍ തന്നെയാണതില്‍ പ്രധാനം. വശങ്ങളുടെ സുരക്ഷയ്ക്കായി ഘടിപ്പിച്ച സ്റ്റീല്‍ പൈപ്പുകളും പ്രീമിയം ഭാവം പകരുന്നതില്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്. പുതിയ ഇല്യുമിനേറ്റഡ് വിന്‍ഡോ ലൈന്‍ രാത്രിയില്‍ ട്രാവലറിന് തിളക്കമേകുന്നു.

മുന്നിലെ ഗ്രില്ലിനോട് സാമ്യം പുലര്‍ത്തുന്ന പുതിയ പ്ലാസ്റ്റിക്ക് ഗ്രില്ലാണ് ട്രാവലറിന്റെ പുറകില്‍ ഘടിപ്പിച്ചിരിക്കുന്നത്. അതില്‍ 'TRD' ബാഡ്ജും തെളിഞ്ഞ് കാണാം. പുറകിലും പ്രീമിയം ഭാവം പകരാനായി കടും നിറമാണ് വിന്‍ഡോയ്ക്ക് നല്‍കിയിട്ടുള്ളത്.

ക്രോം ആവരണമുള്ള പുകക്കുഴലുകളും എല്‍ഇഡി ഹെഡ്ലാമ്പുകളും ട്രാവലറിന്റെ പുറക് വശത്ത് ഡിസൈന്‍ സവിശേഷമാക്കുന്നു. റൂഫിലെ സ്പോയിലറില്‍ ബ്രേക്ക് ലാമ്പായി പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലാമ്പും ട്രാവലറില്‍ കാണുന്നു.
Most Read:ഇങ്ങനെയായിരിക്കുമോ പുതിയ ടൊയോട്ട ഗ്ലാന്‍സ?

എക്സ്റ്റീരിയറിലെ പോലെ തന്നെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് വരുത്തിയിട്ടുള്ളത്. തുകല്‍ ആവരണമുള്ള 3x2 സീറ്റുകളാണ് ട്രാവലറിലുള്ളത്. നാല് സ്പീക്കറുകളോട് കൂടിയ എല്‍സിഡി ടിവി, ആംബിയെന്റ് ലൈറ്റിംഗ്, മടക്കി വയ്ക്കാവുന്ന കര്‍ട്ടനുകള്‍ എന്നിവയും ഡിസൈനിലെ മാറ്റ് കൂട്ടുന്നു.
എസി വെന്റുകളും ഇന്റീരിയറിലെ മറ്റ് ഡിസൈനുകളും ക്യാബനിലെ പ്രീമിയം അനുഭൂതി ഇരട്ടിയാക്കുന്നു. ട്രാവലറിന്റെ റൂഫില്‍ സോഫ്റ്റ് ലൈറ്റുകളോടെ അലങ്കരിച്ചിട്ടുണ്ട്.

ഇതു കൂടാതെ ഡ്രൈവര്‍ ക്യാബിനിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമുള്ള ഡ്രൈവര്‍ ക്യാബിനും ട്രാവലറിന്റെ മറ്റൊരു സവിശേഷതയാണ്.
Source: Vijin Vinod