ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

പുതിയ സുരക്ഷ ചട്ടങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ജൂലായ് ഒന്നു മുതല്‍ പുതിയ സ്വകാര്യ നാലുചക്ര വാഹനങ്ങളില്‍ എബിഎസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ (ഡ്രൈവര്‍ക്കും കോ-ഡ്രൈവര്‍ക്കും) എന്നിവ നിര്‍ബന്ധമായും വേണം. അല്ലാത്തപക്ഷം വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല.

ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

ഇതുപ്രകാരം ഇപ്പോള്‍ മോഡല്‍ നിര പതിയെ പുതുക്കുകയാണ് മഹീന്ദ്ര. ആദ്യപടിയായി ബൊലേറോയില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളെല്ലാം കമ്പനി നല്‍കി. നവീകരിച്ച 2019 ബൊലേറോ എബിഎസ് മോഡലിന്റെ ബുക്കിങ് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും ഡീലര്‍ഷിപ്പുകള്‍ മുഖേനയും മഹീന്ദ്ര ആരംഭിച്ചു.

ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

ഇതേസമയം, എബിഎസ് സുരക്ഷയുള്ള ബൊലേറോയുടെ വില കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും മുന്‍ മോഡലിനെക്കാളും ഉയര്‍ന്ന വില പുത്തന്‍ ബൊലേറോയ്ക്ക് പ്രതീക്ഷിക്കാം. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ എസ്‌യുവിയുടെ വില ന്യായീകരിക്കും. വൈകാതെ ഭാരത് സ്റ്റേജ് VI, BNVSAP ചട്ടങ്ങള്‍ പാലിക്കുന്ന ബൊലേറോ പതിപ്പിനെയും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ BS VI നിലവാരമുള്ള എഞ്ചിന്‍ ബൊലേറോയ്ക്ക് ലഭിക്കും. ഈ വര്‍ഷം ഒക്ടോബര്‍ മുതലാണ് BNVSAP സുരക്ഷാ ചട്ടങ്ങള്‍ വിപണിയില്‍ നടപ്പിലാവുക. അതുവരെ 2019 മഹീന്ദ്ര ബൊലേറോ എബിഎസ് വില്‍പ്പനയില്‍ തുടരും.

ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

എബിഎസും മറ്റു സുരക്ഷാ സംവിധാനങ്ങളും ലഭിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റു കാര്യമായ പരിഷ്‌കാരങ്ങളൊന്നും ഇപ്പോള്‍ വന്നിരിക്കുന്ന അവതാരത്തിനില്ല. കുറച്ചുകാലം മുന്‍പ് നാലു മീറ്ററില്‍ താഴെ നീളം ചുരുക്കി ബൊലേറോ പവര്‍ പ്ലസ് പതിപ്പിനെ മഹീന്ദ്ര ആവിഷ്‌കരിച്ചിരുന്നു.

ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കുമെതിരെ ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതൽ അറിയാം

നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നികുതിയാനുകൂല്യങ്ങളില്‍ കണ്ണുവെച്ചായിരുന്നു ഇത്. നീളം കുറയ്ക്കാനായി മുന്‍ പിന്‍ ബമ്പറുകളെ കമ്പനി വെട്ടിയൊതുക്കുകയാണുണ്ടായത്. നിലവില്‍ സാധാരണ ബൊലേറോ നിരയിലുണ്ടെങ്കിലും വൈകാതെ ഈ പതിപ്പിനെ കമ്പനി നിര്‍ത്തും. നാലു മീറ്ററില്‍ താഴെ നീളമുള്ള പവര്‍ പ്ലസ് ബൊലേറോ മാത്രമായിരിക്കും മുന്നോട്ടു തുടരുക.

ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോയിലെങ്കില്‍, ബൊലേറോ പവര്‍ പ്ലസില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്. 63 bhp കരുത്തും 195 Nm torque ഉം സൃഷ്ടിക്കാന്‍ 2.5 ലിറ്റര്‍ DI എഞ്ചിന്‍ പ്രാപ്തമാണ്. 70 bhp കരുത്തും 195 Nm torque ഉം കുറിക്കാന്‍ ബൊലേറോ പവര്‍ പ്ലസിലെ 1.5 ലിറ്റര്‍ എഞ്ചിന് ശേഷിയുണ്ട്.

ബൊലേറോയുടെ സുരക്ഷ കൂട്ടി മഹീന്ദ്ര, പുതിയ എസ്‌യുവിയുടെ ബുക്കിങ് തുടങ്ങി

ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയിരുന്ന യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര ബൊലേറോ. എന്നാല്‍ നാലു മീറ്ററില്‍ താഴെ നീളവുമായി മാരുതി വിറ്റാര ബ്രെസ്സ അവതരിച്ചതോടെ ബൊലേറോയുടെ പ്രതാപം മങ്ങി. എന്തായാലും ഇന്നും ഏറ്റവുമധികം വില്‍പ്പനയുള്ള മഹീന്ദ്ര കാറുകളില്‍ ഒന്നാണ് ബൊലേറോ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Bolero ABS Bookings Open. Read in Malayalam.
Story first published: Friday, July 5, 2019, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X