രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

രാജ്യത്ത് അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരുന്ന പുതിയ സുരക്ഷാ ചട്ടങ്ങളുടേയും, മലിനീകരണ നിയന്ത്രണ നിയമങ്ങളുടേയും നിലവാരത്തിലേക്ക് വാഹനങ്ങള്‍ പരിഷ്കരിക്കാനുള്ള ഓട്ടത്തിലാണ് നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇക്കാര്യത്തില്‍ ഒടു പടി മുമ്പിലാണ്.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ബൊലേറോ പവര്‍പ്ലസ്സ് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്ക്‌നോളജിയുടെ (ICAT) സര്‍ട്ടിഫിക്കറ്റും പുതിയ ബൊലേറോയ്ക്ക് ലഭിച്ചു.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

2020 ആദ്യ പകുതിയില്‍ ബിഎസ് VI കംപ്ലെയിന്റ് ബൊലേറോ പവര്‍ പ്ലസ്സിനെ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ബൊലേറോ കൂടാതെ ഇന്ത്യന്‍ വിപണിയിലുള്ള തങ്ങളുടെ മറ്റു മോഡലുകളും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ഒരുക്കങ്ഹളിലാണ് മഹീന്ദ്ര.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

മഹീന്ദ്രയുടെ ബിഎസ് VI നിലാവത്തിലേക്ക് എത്താനുള്ള യാത്രയില്‍ ബൊലേറോ പവര്‍പ്ലസ്സിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഒന്നാം നാഴിക കല്ലാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

തങ്ങളുടെ ഏറ്റവും അധികം വിറ്റുവരവുള്ള എസ്‌യുവികളില്‍ ഒന്നാണ് ബൊലേറോ എന്നും രാജ്യത്ത് ആദ്യമായി ICAT സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന യൂട്ടിലിറ്റി വാഹനാമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

ബിഎസ് VI നിലവാരത്തിലേക്കുള്ള ഉയര്‍ച്ച മാത്രമല്ല, പുതിയ ബൊലേറോ പവര്‍പ്ലസ്സിന് നിരവധി സുരക്ഷാ ക്രമീകരണങ്ങളും നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നു. എയര്‍വാഗ്, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം മാനുവലായി മറികടക്കാനുള്ള സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ വാഹനത്തില്‍ കമ്പനി നല്‍കിയിരിക്കുന്നു.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

അതോടൊപ്പം ABS, ആന്റി ഗ്ലെയര്‍ IRVM, ഡിജിറ്റല്‍ ഇമ്മൊബിലൈസര്‍, മുന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിവയുമുണ്ട്. കപറട്ടുകാലങ്ങള്‍ മുമ്പ് ബൊലേറോയുടെ ABS പതിപ്പിനെ അധികം ബഹളങ്ങളൊന്നുമില്ലാതെ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരുന്നു. 7.56 ലക്ഷം രൂപയായിരുന്നു ABS പതിപ്പിന്റെ എക്‌സ്-ഷോറൂം വില.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

70 bhp കരുത്തും 195 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ വരുന്നത് വലിയ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്. 69 bhp കരുത്തും 195 Nm torque ഉം ഈ എഞ്ചിന്‍ പുറപ്പെടുവിക്കും. രണ്ട് വകഭേതങ്ങള്‍ക്കും ഒരേ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ആദ്യ ബഎസ് VI ICAT സർട്ടിഫിക്കറ്റ് ലഭിച്ച യൂട്ടിലിറ്റി വാഹനമായി മഹീന്ദ്ര ബൊലേറോ

ബൊലേറോയില്‍ പുതിയ പരിഷ്‌കാരങ്ങളും വരുത്തി വാഹനത്തെ BNVSAP, ക്രാഷ് ടെസ്റ്റ് എന്നിവയുടെ നിലവാരത്തിലേക്കു ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. ബൊലേറോ കൂടാതെ ബിഎസ് VI നിലവാരത്തിലേക്ക് തങ്ങളുടെ എല്ലാ മോഡലുകളേയും പരിഷ്‌കരിക്കാനുള്ള ഒരുക്കങ്ഹളിലാണ് നിര്‍മ്മാതാക്കള്‍, ബിഎസ് VI പരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി മഹീന്ദ്ര വാഹനങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

Most Read Articles

Malayalam
English summary
BS-VI Compliant Mahindra Bolero Power+ Ready For India-Launch — Receives ICAT Certification As Well. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X