YouTube

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

2020 ഏപ്രിലിന് മുന്നോടിയായി മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് മഹീന്ദ്ര. നിരയിലെ മിക്ക മോഡലുകളുടെയും പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവരുകയും ചെയ്തു കഴിഞ്ഞു.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI ബൊലേറോ പിക്ക് അപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി സിഎന്‍ജി വകഭേദത്തിന്റെ ബിഎസ് VI പതിപ്പാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

പിന്നില്‍ സിഎന്‍ഇി എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും. ബൊലേറോ പിക്ക് അപ്പ്, ബൊലേറോ മാക്സി ട്രക്ക്, ബൊലേറോ കാംപര്‍, ഇംപീരിയോ എന്നീ നാലു മോഡലുകളില്‍ ഇന്ന് ബൊലേറോ പിക്ക് അപ്പ് വിപണിയില്‍ ലഭ്യമാണ്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

പിക്ക് അപ്പ് നിരയിലേക്ക് ഇതുവരെ ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിച്ചിട്ടില്ല. വിപണിയില്‍ ഉള്ള മോഡലുകള്‍ എല്ലാം തന്നെ ബിഎസ് IV എഞ്ചിന്‍ നിലവാരത്തിലുള്ളതാണ്. എന്നാല്‍ ബിഎസ് VI പതിപ്പുകളെ എന്ന് വിപണിയില്‍ എത്തിക്കും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

എങ്കിലും ഉടന്‍ തന്നെ മോഡലുകള്‍ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. 7 ലക്ഷം രൂപ മുതല്‍ ബിഎസ് VI മോഡലുകള്‍ക്ക് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം. അടുത്തിടെ ബൊലേറോ പിക്കപ്പിന്റെ നിര്‍മാണം 15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി മഹീന്ദ്ര റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

മുംബൈ നിര്‍മാണശാലയില്‍ പ്രത്യേകമായി നടന്ന ചടങ്ങിലാണ് അവസാനത്തെ (15,00,000) ബൊലേറോ പിക്കപ്പ് യൂണിറ്റ് കമ്പനി പുറത്തിറക്കിയത്. 2003 -ലാണ് ബൊലേറോ പിക്ക് അപ്പിന്റെ ആദ്യ യൂണിറ്റ് മഹീന്ദ്ര വിപണിയിലെത്തിച്ചത്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

വിപണിയില്‍ എത്തിച്ചതുമുതല്‍ നിരത്തിന് ആവശ്യമായ രീതിയിലുള്ള മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. അതുതന്നെയാണ് ഇത്രയും യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ സഹായിച്ചതും.

Most Read: പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതിയുടെ സൂപ്പര്‍ ക്യാരി

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

15 ലക്ഷം നാഴികക്കല്ല് പിന്നിടുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണ്. ഉപഭോക്താക്കള്‍ ഞങ്ങളെ പിന്തുണച്ചതിന് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് പ്രോത്സാഹനം ഞങ്ങളെ കൂടുതല്‍ വളരാന്‍ സഹായിച്ചെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിക്ക് അപ്പിന് പരമാവാവധി 1700 കിലോഗ്രാം വരെ ഭാരം വാഹിക്കാന്‍ ശേഷിയുണ്ട്. ഈ വിഭാഗത്തില്‍ വിപുലമായ ഒരു ശ്രേണി തന്നെ മഹീന്ദ്രയ്ക്ക് അവകാശപ്പെടാനുണ്ട്.

Most Read: പുതുതലമുറ സ്കോഡ റാപ്പിഡ് 2021-ൽ ഇന്ത്യയിൽ എത്തും

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

പുതിയ സ്റ്റെല്‍, ഡിസൈന്‍, ടെക്നോളജി, സുരക്ഷ ഇതെല്ലാം ഓരേ വാഹനത്തിനും മഹീന്ദ്ര പ്രദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതിന് ബൊലേറോ പിക്കപ്പില്‍ 4WD, CBC, CNG Z എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

ഇന്ത്യയിലെ പിക്കപ്പ് സെഗ്മെന്റ് പ്രധാനമായും വാണിജ്യ താല്പര്യങ്ങള്‍ നിറവേറ്റുന്നതിനാല്‍, മഹീന്ദ്രയുടെ പിക്കപ്പ് ശ്രണി ഈ സെഗ്മെന്റിലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 2765 mm വരെ കാര്‍ഗോ ഡെക്ക് സ്പേസും വാഹനത്തിനുണ്ട്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

70 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്സ്. വിവിധ മോഡലുകള്‍ മഹീന്ദ്രയുടെ നിരയില്‍ ഉണ്ടെങ്കിലും ബൊലേറോ പിക്കപ്പ് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലെന്നാണ് കമ്പനി അറിയിച്ചത്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

ബൊലേറോ മാക്സി ട്രക്ക് എന്‍ട്രി ലെവല്‍ പിക്ക് അപ്പ് വാഹനമാണ്. 63 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന m2DiCR ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. നഗരത്തിനുള്ളില്‍ തന്നെ സാധനങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന ഒരു മോഡല്‍ കൂടിയാണിത്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

ബൊലേറോ കാംപറില്‍ രണ്ട് ക്യാബിനുകളാണ് കമ്പനി നല്‍കുന്നത്. ടു വില്‍ ഡ്രൈവ് (2WD), ഫോര്‍ വീല്‍ ഡ്രൈവ് (2WD), ഗോള്‍ഡ് പതിപ്പ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് വിപണിയില്‍ ഉള്ളത്.

പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

മഹീന്ദ്രയുടെ പ്രീമിയം പിക്ക് അപ്പ് ട്രക്കാണ് ഇംപീരിയോ. 75 bhp പവറും 220 Nm torque ഉം ഉത്പാദിപ്പിക്കുന്ന DI ഡീസല്‍ എഞ്ചിന്‍ തന്നെയാണ് വാഹനത്തിന്റെ കരുത്ത്. സമാനതകളില്ലാത്ത സുഖസൗകര്യവും മികച്ച യാത്ര അനുഭവവുമാണ് ഇംപീരിയോയിലൂടെ ലഭിക്കുന്നത്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Bolero Pick-Up BS6 CNG variant spied on test. Read more in Malayalam.
Story first published: Monday, December 16, 2019, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X