ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

ABS സുരക്ഷക്കൊപ്പം തങ്ങളുടെ ഏറ്റവും വില്‍പ്പനയുള്ള വാഹനമായ ബൊലേറോ പവര്‍പ്ലസ്സിന് ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നല്‍കി മഹീന്ദ്ര നവീകരിച്ചു. രാജ്യത്ത് ഉടനടി നിലവില്‍ വരാനിരിക്കുന്ന പുതുക്കിയ സുരക്ഷാചട്ടങ്ങള്‍ പ്രമാണിച്ചുകൊണ്ടാണ് മഹീന്ദ്ര തങ്ങളുടെ വാഹന നിരയേ കൂടുതല്‍ മെച്ചപ്പെടുത്തുന്നത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം,ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിഭ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാരനുമുള്ള സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയ്ക്കു പുറമേ വാഹനത്തിന് ഈ വര്‍ഷം രണ്ടാമത് ലഭിച്ച പരിക്ഷാരമാണ് ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

പുതിയ എയര്‍ബാഗ് സംവിധാനം വരുന്നതിനാല്‍ ബൊലേറോ പവര്‍പ്ലസ്സിന്റെ സ്റ്റിയറിങ് വീലിന് മാറ്റമുണ്ട്. നിലവില്‍ ബൊലേറോയില്‍ വരുന്ന സ്റ്റിയറിങ്ങില്‍ എയര്‍ബാഗ് സംവിധാനം ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് പ്രധാനം ചെയ്യുന്ന മഹീന്ദ്ര TUV300 -ന്റെ അതേ സ്റ്റിയറിങ്ങാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

സ്റ്റിയറിങ്ങിന്റെ വലുഭാഗത്തായി ഡാഷ്‌ബോര്‍ഡില്‍ എയര്‍ബാഗ് തകരാര്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുള്‍പ്പടെയുള്ള വാര്‍ണിങ് ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

വാഹനത്തിന്റെ പ്രാരംഭ പതിപ്പായ Sle ഇതു കൂടാതെ വളരെ പരിമിതമായ ഫീച്ചറുകള്‍ മാത്രമാണുള്ളത്. വാഹനത്തില്‍ അടിസ്ഥനപരമായി ഏസി വരുന്നുണ്ടെങ്കിലും ഹീറ്റിങ് ഓപ്ഷനില്ല. എല്‍ഇഡി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് വാഹനത്തില്‍ വരുന്നത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

70 bhp കരുത്തും 195 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമായ 1.5 ലിറ്റര്‍ എഞ്ചിനാണ് പുതിയ ബൊലേറോ പവര്‍പ്ലസ്സില്‍ വരുന്നത്. നാലു മീറ്റരില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് എഞ്ചിന്‍ ശേഷിയുടെ കാര്യത്തില്‍ പരിമിതികളുള്ളതാനാലാണ് വാഹനത്തിന് പുതിയ എഞ്ചിന്‍ അവതരിപ്പിച്ചത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഴ്യാപിച്ചിരുന്ന നികുതിയിളവ് ലഭിക്കാനായിരുന്നു ബൊലേറോ പവര്‍പ്ലസ്സിന് നിര്‍മ്മാതാക്കള്‍ ജന്മം കൊടുത്തത്. വാഹനത്തിന്റെ നീളം കുറയ്ക്കാന്‍ മുന്‍ ബംപറുകളും പിന്‍ ബംപറുകളും വെട്ടിച്ചുരുക്കുകയാണ് കമ്പനി ചെയ്തത്.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

അതോടൊപ്പം അടുത്തിടെ വാഹനത്തിന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്ക്‌നോളജിയുടെ (ICAT) ബിഎസ് VI കംപ്ലെയിന്റ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 2020 -ന്റെ ആദ്യ പതുതിയില്‍ തന്നെ ബിഎസ് VI പതിപ്പിനെ പുറത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗുമായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍പ്ലസ്സ്; വീഡിയോ

മഹീന്ദ്രയുടെ വാഹന ശ്രേണിയില്‍ ബിഎസ് VI നിലവാരത്തില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമാണ് ബൊലേറോ. ബൊലേറോയ്ക്ക്ു പിന്നാലെ മറ്റു മോഡലുകളേയും ഈ നിലവാരത്തിലേക്കുയര്‍ത്താനുള്ള നീക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

ഇന്ത്യ വിപണിയില്‍ ഒരുകാലത്ത് ഏറ്റവും വിറ്റുവരവുണ്ടായിരുന്ന വാഹനമായിരുന്നു മഹീന്ദ്ര ബൊലേറോ. എന്നാല്‍ വിപണിയില്‍ മാരുതി വിറ്റാര ബ്രെസ്സയുടെ വരവോടെ യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ ഒന്നാം സ്ഥാനം ബൊലേറോയ്ക്കു നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്രയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലായി തന്നെ വാഹനം തുടരുന്നു.

Source: AutoTrend TV/YouTube

Most Read Articles

Malayalam
English summary
Mahindra Bolero Power+ with driver side airbag. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X