വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

ഇന്ത്യന്‍ വാഹന വ്യവസായം തകര്‍ച്ചയിലൂടെയാണ് കഴിഞ്ഞ കുറച്ച നാളുകളായി കടന്നു പേകുന്നത്. വിപണിയിലെ ഉത്പാദവും വില്‍പ്പനയും കുറയുകയും ചെയ്തു. എല്ലാവിധ മോഡലുകളെയും ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ട്.

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

1991 -ലെ ഉദാരവല്‍ക്കരണത്തിനുശേഷം ഇന്ത്യയുടെ വ്യാവസായിക മേഖല മൊത്തത്തില്‍ തകര്‍ച്ച തുടരുകയാണ്. വ്യാവസായിക മേഖലയില്‍ നിന്നുള്ള ജിഡിപി വിഹിതം ഇന്ന് 17 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ ഓട്ടോമൊബൈല്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്.

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 1,500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി അദ്ദേഹം വ്യക്തമാക്കി. ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ പിരിച്ചുവിടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് വരും നാളുകളില്‍ അനേകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നതിന്റെ സൂചനകളാണിതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ വാഹനങ്ങളുടെ വില്‍പ്പന 18.71 ശതമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയുടെ വാഹന പ്രതിസന്ധി രൂക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

ഇത് 19 വര്‍ഷത്തിനിടയിലെ മേഖലയിലെ ഏറ്റവും മോശമായ മാന്ദ്യമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം 300 -ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്നാണ് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ പറഞ്ഞു. അടുത്തിടെ ഹീറോ മോട്ടോകോര്‍പിന്റെ പ്ലാന്റുകള്‍ താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയിരുന്നു.

Most Read: ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

ആവശ്യക്കാര്‍ കുറഞ്ഞതോടെ അശോക് ലെയ്ലാന്‍ഡിന്റെ ഉത്തരാഖണ്ഡ് പന്ത് നഗര്‍ പ്ലാന്റ്, ജൂലൈയില്‍ ഒമ്പത് ദിവസം അടച്ചിട്ടിരുന്നു. ജൂലൈയില്‍ ഇരുചക്ര വാഹന വിപണിയില്‍ മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. പോയ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായി ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Most Read: ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലര്‍ഷിപ്പുകളാണ് അടച്ചുപൂട്ടിയത്. 15,000 ജോലികള്‍ പ്രതിസന്ധിമൂലം നഷ്ടപ്പെട്ടു. വാഹന ഉപകരണ വിതരണ മേഖലയില്‍ ഉള്ളവരെയാണ് തൊഴില്‍ നഷ്ടം കൂടുതലായും ബാധിക്കുന്നത്.

Most Read: ദുബൈ പൊലീസിന്റെ ആഡംബര കാറുകള്‍

വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ പേര്‍ തൊഴില്‍ രഹിതരാകുമെന്നും സിയാം ചൂണ്ടിക്കാണിക്കുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 31 ശതമാനമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ വില്‍പന കുറഞ്ഞതിനേ തുടര്‍ന്ന് പല നിര്‍മ്മാതാക്കള്‍ ഉല്‍പാദനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Mahindra cuts 1500 jobs slowdown crisis worsens. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X