സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

2020 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും BNVSAP ക്രാഷ് ടെസ്റ്റ് നിലവാരത്തിലേക്കും അനുസൃതമായി നിരയിലെ വാഹനങ്ങളെ പരിഷ്‌കരിക്കുകയാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെല്ലാം. മിക്ക മോഡലുകളും കമ്പനികള്‍ പരിഷ്‌കരിക്കുമെങ്കിലും വിപണിയിലെ ചില ഐതിഹാസിക വാഹനങ്ങള്‍ നിര്‍ത്തുമെന്നും വിവിധ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് ഇവയെ പരിഷ്‌കരിക്കുന്നത് അധിക ചിലവിന് വഴിവയ്ക്കുമെന്നുള്ളതാണ് ഈ ഉദ്യമത്തില്‍ നിന്ന് കമ്പനികള്‍ പിന്‍വാങ്ങാന്‍ കാരണമായത്.

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

വിപണിയില്‍ മികച്ച വില്‍പ്പനയുള്ള വാഹനങ്ങളുള്‍പ്പടെയുള്ളവയാണ് 2020 ഏപ്രിലോടെ വിട വാങ്ങുക. 2009 മുതല്‍ വിപണിയിലുള്ള മഹീന്ദ്ര സൈലോ ഇപ്പോള്‍ ഇക്കൂട്ടത്തിലേക്കെത്തിയ മറ്റൊരു വാഹനം.

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

രാജ്യത്തെ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര വിപണിയിലെത്തിച്ചവയില്‍ മികച്ച വിജയം സ്വന്തമാക്കിയൊരു വാഹനമാണിത്. സൈലോയുടെ വിജയത്തിന് ശേഷമാണ് മറാസോ എംപിവിയെ കമ്പനി വിപണിയിലെത്തിച്ചത്.

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

ബൊലേറോ ലോങ്ങ് വീല്‍ബേസ് എസ്‌യുവിയ്‌ക്കൊപ്പമാവും സൈലോയുടെ ഉത്പാദനവും കമ്പനി നിര്‍ത്തുക. മഹീന്ദ്രയുടെ പ്രസിഡന്റായ രാജന്‍ വധേരയാണ് ഇക്കാര്യമറിയിച്ചത്.

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

ZLX, SLX, SLE, EX, Plus, ആംബുലന്‍സ് എന്നീ വകഭേദങ്ങളിലാണ് മഹീന്ദ്ര ബൊലേറോ ലോങ്ങ് വീല്‍ബേസ് വില്‍പ്പനയ്ക്കുള്ളത്. നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ള കാരണത്താല്‍ തന്നെ എസ്‌യുവിയ്ക്ക് നികുതി ഇളവുകളോ മറ്റും തന്നെ ലഭിക്കുമായിരുന്നില്ലെന്ന് മാത്രമല്ല താരതമ്യേന ഉയര്‍ന്ന വിലയിലാണ് ലഭ്യമാവുന്നതും.

Most Read: വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

ഇക്കാരണങ്ങള്‍ എസ്‌യുവിയുടെ വില്‍പ്പനയെയും ബാധിക്കാന്‍ തുടങ്ങിയിരുന്നു. 2016 സെപ്റ്റംബറില്‍ എസ്‌യുവിയുടെ നാല് മീറ്ററില്‍ താഴെയുള്ള വകഭേദമായ ബൊലേറോ പവര്‍ പ്ലസിനെ കമ്പനി വിപണിയിലെത്തിച്ചിരുന്നു.

Most Read: ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

നാളിതുവരെയും മികച്ച വില്‍പ്പനയാണ് ബൊലേറോ പവര്‍ പ്ലസ് കാഴ്ചവെച്ചത്. കമ്പനിയുടെ മറ്റൊരു പ്രമുഖ എസ്‌യുവിയായ ഥാറിന്റെ DI വകഭേദവും ഇന്ത്യയില്‍ മഹീന്ദ്ര നിര്‍ത്തിക്കഴിഞ്ഞു.

Most Read: ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

സുരക്ഷ കുറവ്, രണ്ടു എസ്‌യുവികള്‍ കൂടി പിൻവലിക്കാൻ മഹീന്ദ്ര

രണ്ടാം തലമുറ മഹീന്ദ്ര അടുത്ത വര്‍ഷമായിരിക്കും വിപണിയിലെത്തുക. 2020 ഓട്ടോ എക്‌സ്‌പോയില്‍ അടുത്ത തലമുറ സ്‌കോര്‍പിയോയ്‌ക്കൊപ്പമാവും രണ്ടാം തലമുറ ഥാറിനെ മഹീന്ദ്ര അവതരിപ്പിക്കുക. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ പരിഷ്‌കാരങ്ങള്‍ കൂടാതെ പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും 2020 മഹീന്ദ്ര ഥാറില്‍ തുടിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Be Discontinue Xylo And Bolero Longer Version. Read In Malayalam
Story first published: Monday, June 10, 2019, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X