ഇലക്ട്രിക്ക് എസ്‌യുവിയുമായി മഹീന്ദ്ര, തരംഗമാവുമോ eKUV100?

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര, KUV100 മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക്ക് വകഭേദം വിപണിയിലെത്തിക്കാന്‍ പോവുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷത്തെ ഉത്സവ സീസണോടനുബന്ധിച്ചായിരിക്കും ഇലക്ട്രിക്ക് എസ്‌യുവി വില്‍പ്പനയ്‌ക്കെത്തുകയെന്നാണ്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് eKUV100 -യെ മഹീന്ദ്ര അവതരിപ്പിച്ചത്.

ഇലക്ട്രിക്ക് എസ്‌യുവിയുമായി മഹീന്ദ്ര, തരംഗമാവുമോ eKUV100?

ശേഷം പരീക്ഷണ ഓട്ടത്തിലേര്‍പ്പെട്ട എസ്‌യുവിയുടെ ചിത്രങ്ങള്‍ നിരവധി തവണ പുറത്ത് വന്നിരുന്നു. സാധാരണ സാധാരണ KUV100 NXT മോഡലിന്റെ സമാനമായ ഡിസൈന്‍ തന്നെയാലണ് eKUV -യ്ക്കുമുള്ളത്. എങ്കിലും പ്രധാനാമായൊരു മാറ്റം വന്നിരിക്കുന്നത് ഫ്രണ്ട് ഗ്രില്ലിലാണ്.

ഇലക്ട്രിക്ക് എസ്‌യുവിയുമായി മഹീന്ദ്ര, തരംഗമാവുമോ eKUV100?

ഇലക്ട്രിക്ക് എസ്‌യുവിയുടെ ഭാവം പകരുന്നതിനായി ഫ്രണ്ട് ഗ്രില്ല് പരിഷ്‌കരിച്ചിരിക്കുന്നു. മഹീന്ദ്ര eKUV100 -യുടെ പുറംമോടിയില്‍ അങ്ങിങ്ങായി നീല നിറത്തിലുള്ള അലങ്കാരങ്ങള്‍ കാണാം. ഫ്രണ്ട് ഗ്രില്ലിലുള്ള വെര്‍ട്ടിക്കല്‍ സ്ലാറ്റ്, ഫോഗ് ലാമ്പ് രൂപകല്‍പ്പന, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, അലോയ് വീലുകള്‍ എന്നിവയിലെല്ലാം ഇത് തെളിഞ്ഞ് കാണുന്നു.

Most Read:ചമഞ്ഞൊരുങ്ങി ഹ്യുണ്ടായി ക്രെറ്റ

ഇലക്ട്രിക്ക് എസ്‌യുവിയുമായി മഹീന്ദ്ര, തരംഗമാവുമോ eKUV100?

മഹീന്ദ്ര ഇലക്ടിക്ക് ബാഡ്ജിലാണ് eKUV100 എത്തുന്നത്. 30 kW ഇലക്ട്രിക്ക് മോട്ടറാണ് എസ്‌യുവിയുടെ ഹൃദയം. eKUV100 -യുടെ ബാറ്ററി ശേഷിയും മറ്റുമുള്ള വിവരങ്ങള്‍ മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തയിട്ടില്ല.

ഇലക്ട്രിക്ക് എസ്‌യുവിയുമായി മഹീന്ദ്ര, തരംഗമാവുമോ eKUV100?

e-വെറിറ്റോയില്‍ ഉപയോഗിക്കുന്ന 72 വോള്‍ട്ട് ബാറ്ററി പാക്ക് തന്നെ പുതിയ eKUV100 -യിലും ഉപയോഗിക്കാനാണ് സാധ്യത. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ളതാണ് പുതിയ എസ്‌യുവിയെന്നാണ് മഹീന്ദ്ര വാദിക്കുന്നത്.

Most Read:പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് - വീഡിയോ

ഇലക്ട്രിക്ക് എസ്‌യുവിയുമായി മഹീന്ദ്ര, തരംഗമാവുമോ eKUV100?

കൂടാതെ, 30 മിനുറ്റുകള്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് കേറാന്‍ സഹായിക്കുന്ന പുതിയ ചാര്‍ജിംഗ് സാങ്കേതികതയാണ് എസ്‌യുവിയില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. eKUV100 -യെ കൂടാതെ അടുത്തിടെ വിപണിയിലെത്തിയ XUV300 -യുടെ ഇലക്ട്രിക്ക് പതിപ്പും ഉടന്‍ പുറത്തിറക്കാനിരിക്കുകയാണ് മഹീന്ദ്ര. ഒറ്റ ചാര്‍ജില്‍ 350 മുതല്‍ 400 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരാനിരിക്കുന്ന XUV300 ഇലക്ട്രിക്ക് എന്നാണ് കമ്പനി അറിയിക്കുന്നത്.

Source:Overdrive

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra eKUV 100 Electric SUV Launch Details Revealed — Expected Launch In Festive Season : read in malayalam
Story first published: Friday, April 12, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X