കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

കഴിഞ്ഞവര്‍ഷമാണ് ഇന്ത്യയില്‍ മഹീന്ദ്രയും ഫോര്‍ഡും കൈകോര്‍ത്തത്. ഇരു കമ്പനികളും ചേര്‍ന്നുള്ള സംയുക്ത പങ്കാളിത്തം വിപണിയില്‍ പുത്തന്‍ മഹീന്ദ്ര, ഫോര്‍ഡ് കാറുകളുടെ പിറവിക്ക് വേഗം കൂട്ടും. ഇതേ കൂട്ടായ്മയില്‍ നിന്നുള്ള ആദ്യ മോഡലിനെ അടുത്തവര്‍ഷം ഇന്ത്യയില്‍ പ്രതീക്ഷിക്കാം. നിലവില്‍ പുതുതലമുറ XUV500 -യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര.

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ XUV500 അടിത്തറ പുതിയ മോഡലിനായി ഫോര്‍ഡ് ഉപയോഗിക്കും. W601 എന്ന കോഡുനാമത്തില്‍ പുത്തന്‍ XUV500 എസ്‌യുവിയുടെ ഒരുക്കങ്ങള്‍ മഹീന്ദ്ര തുടങ്ങിക്കഴിഞ്ഞു. 2020 ഓട്ടോ എക്‌സ്‌പോയിലാവും മോഡൽ ആദ്യം അണിനിരക്കുക.

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

മഹീന്ദ്രയുടെ ചകാന്‍ ശാലയ്ക്കായിരിക്കും പുതിയ ഫോര്‍ഡ് എസ്‌യുവിയുടെയും ചുമതല. നിലവില്‍ രണ്ടു എസ്‌യുവികള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ഡ് കാഴ്ചവെക്കുന്നത്. ഇക്കോസ്പോര്‍ടിനും എന്‍ഡവറിനും ഇടയിലെ വിടവു നികത്താന്‍ പുതിയ ഇടത്തരം എസ്‌യുവിക്ക് സാധിക്കും.

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

വാഹന അടിത്തറ, എഞ്ചിന്‍, വൈദ്യുത പവര്‍ട്രെയിന്‍, സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന നിര്‍ണായക മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇരു കമ്പനികളും തമ്മിലുള്ള ധാരണ. ഈ നടപടി ഇരു കമ്പനികളുടെയും ചിലവ് ഗണ്യമായി വെട്ടിച്ചുരുക്കും.

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ നൂതന സാങ്കേതികവിദ്യ സ്വായത്തമാക്കി മോഡലുകളുടെ മികവു കൂട്ടുകയാണ് കൂട്ടുകെട്ടിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്. മഹീന്ദ്രയുടെ ആഭ്യന്തര വിപണനശൃഖല തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്ന് ഫോര്‍ഡും കരുതുന്നു.

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

കരാര്‍ പ്രകാരം കുറഞ്ഞ ശേഷിയുള്ള പെട്രോള്‍ എഞ്ചിനുകള്‍ ഫോര്‍ഡിനായി മഹീന്ദ്ര നിര്‍മ്മിക്കും. അടുത്തവര്‍ഷം ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നതിനെ തുടര്‍ന്നാണിത്. ഇരു കമ്പനികളും ഉടന്‍തന്നെ വൈദ്യുത വാഹന ശ്രേണിയില്‍ ഒരുമിച്ചു കൈകോര്‍ക്കാനും ആലോചിക്കുന്നുണ്ട്.

Most Read: പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍, മാരുതി മാജിക് പ്രതീക്ഷിച്ച് ആരാധകര്‍

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

ഫോര്‍ഡിന്റെ B562 അടിത്തറ ഉപയോഗിക്കുന്ന വൈദ്യുത സെഡാനാണ് മഹീന്ദ്രയുടെ മനസ്സില്‍. ഫിഗൊ ആസ്പൈറിനെ വൈദ്യുതികീരിച്ച് മഹീന്ദ്ര കാറെന്ന ലേബലില്‍ വിപണിയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈയ്യെടുത്തേക്കും.

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

ഇതുവഴി വലിയ നിക്ഷേപങ്ങള്‍ നടത്താതെ പുതിയ അടിത്തറയില്‍ നിന്നും പുത്തന്‍ വൈദ്യുത മോഡലിനെ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്കാവും. മറുഭാഗത്ത് മഹീന്ദ്രയുടെ വൈദ്യുത വാഹന സാങ്കേതികവിദ്യ സ്വന്തം കാറുകളിലേക്ക് പകര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഫോര്‍ഡ്.

Most Read: മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

നിലവില്‍ പെട്രോള്‍, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഫിഗൊയും ആസ്‌പൈര്‍ സെഡാനും വിപണിയില്‍ എത്തുന്നത്. ഇവെരിറ്റോ ഇലക്ട്രിക് സെഡാനാണ് വൈദ്യുത നിരയിലേക്കുള്ള മഹീന്ദ്രയുടെ പ്രധാന സമര്‍പ്പണം. കാലംചെന്ന റെനോ ലോഗനെ അടിസ്ഥാനപ്പെടുത്തിയാണ് മഹീന്ദ്ര ഇവെരിറ്റോയുടെ ഒരുക്കം.

കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

ഇവെരിറ്റോയ്ക്ക് കാര്യമായ വില്‍പന ഇല്ലാത്തതിന് കാരണവുമിതുതന്നെ; ഇവെരിറ്റോ പഴഞ്ചനായി. ഫിഗൊ ആസ്‌പൈറാകട്ടെ രൂപഭാവത്തില്‍ പുത്തനും. അതുകൊണ്ടു മഹീന്ദ്ര ടാഗില്‍ വിപണിയില്‍ എത്തുന്ന ഫിഗൊ ആസ്‌പൈര്‍ വൈദ്യുത പതിപ്പ് ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന കാര്യം ഏതാണ്ടുറപ്പാണ്. നേരത്തെ മാരുതിയും ടൊയോട്ടയും വൈദ്യുത കാര്‍ ശ്രേണിയില്‍ കൈകോര്‍ക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

Source: Economic Times

Most Read Articles

Malayalam
English summary
Mahindra And Ford Announce Partnership Aiming More Than A Billion Dollars In Profit. Read in Malayalam.
Story first published: Saturday, January 12, 2019, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X