ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

പുതിയ മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍. ഇന്റര്‍മീഡിയേറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ (ICV) ഗണത്തില്‍പ്പെടുന്ന ഫ്യൂരിയൊ ട്രക്ക് നിരയെ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ്സ് ഡിവിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 17.45 ലക്ഷം രൂപ വിലയിലാണ് പ്രാരംഭ 12 ടണ്‍ ഫ്യൂരിയൊ വകഭേദം വില്‍പ്പനയ്ക്ക് എത്തുക. ഏറ്റവും ഉയര്‍ന്ന 14 ടണ്‍ വകഭേദം 18.10 ലക്ഷം രൂപയ്ക്ക് ലഭ്യമാവും.

ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

പുതുതലമുറ രൂപകല്‍പനയാണ് ഫ്യൂരിയൊ ട്രക്കുകളുടെ മുഖ്യാകര്‍ഷണം. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫറീന, ഫ്യൂരിയൊ ട്രക്കുകളുടെ രൂപകല്‍പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി. ഫ്യൂരിയൊ പദ്ധതിയ്ക്കായി 600 കോടി രൂപയോളമാണ് കമ്പനി ചിലവഴിച്ചത്.

ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

പൂനെ ചകാന്‍ ശാലയില്‍ നിന്നും പുതിയ മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ പുറത്തിറങ്ങും. മോഡല്‍ നിരയില്‍ ബ്ലേസ് ട്രക്കുകള്‍ക്ക് താഴെയാണ് ഫ്യൂരിയൊ ട്രാക്കുകള്‍ക്കുള്ള ഇടം. 2014 മുതല്‍ ഫ്യൂരിയൊ ട്രക്കുകള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി മുഴുകിയിരുന്നു.

ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

500 എഞ്ചിനീയര്‍മാരെയും 180 വിതരണക്കാരെയും പദ്ധതിയ്ക്കായി മഹീന്ദ്ര നിയോഗിച്ചു. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പ്രയത്‌നം ഫലം കാണുകയാണ്. സുരക്ഷയ്ക്കും സുഖസൗകര്യങ്ങള്‍ക്കും യാതൊരു കുറവുമില്ലാത്ത ക്യാബിനാണ് മഹീന്ദ്ര ഫ്യൂരിയൊയില്‍.

ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

ഡ്രൈവര്‍ക്കും സഹഡ്രൈവര്‍ക്കും കിടക്കാന്‍ പ്രത്യേകം ബെര്‍ത്തുകള്‍ ക്യാബിനിലുണ്ട്. എയര്‍ ഫ്‌ളോ ഔട്ട്‌ലെറ്റുകള്‍ ഉള്ളിലെ ചൂട് കുറയ്ക്കും. പുറമെ നിന്നുള്ള ശബ്ദം അറുപതു ശതമാനത്തോളം പ്രതിരോധിക്കുംവിധമാണ് ക്യാബിന്റെ ആവിഷ്‌കാരം.

Most Read: ഓഫ്‌റോഡ് വാഹനങ്ങളെ മോഡിഫിക്കേഷനെന്ന പേരില്‍ പിടികൂടരുത്, മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

മറ്റു ട്രക്കുകളെ അപേക്ഷിച്ച് ഫ്യൂരിയൊ മോഡലുകള്‍ക്ക് നാല്‍പ്പതു ശതമാനം വൈബ്രേഷന്‍ കുറവായിരിക്കുമെന്നും മഹീന്ദ്ര പറയുന്നു. ശ്രേണിയില്‍തന്നെ ആദ്യമായ ഫോഗ്‌ലാമ്പുകളും കോര്‍ണറിംഗ് ലൈറ്റുകളും മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകളുടെ മാറ്റുകൂട്ടും.

ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

പുതിയ mDi ടെക്ക് ഡീസല്‍ എഞ്ചിനാണ് ഫ്യൂരിയൊ നിരയിലെ മോഡലുകള്‍ക്ക് മുഴുവന്‍. എഞ്ചിന്‍ 2,400 rpm -ല്‍ 138 bhp കരുത്തും 500 Nm torque ഉം പരമാവധി കുറിക്കും. ഇന്ധനക്ഷമത മുന്‍നിര്‍ത്തി മഹീന്ദ്രയുടെ ഫ്യൂവല്‍സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ പിന്തുണയും എഞ്ചിനുണ്ട്.

ഭാരം കുറഞ്ഞു, സൗകര്യങ്ങള്‍ കൂടി — മഹീന്ദ്ര ഫ്യൂരിയൊ ട്രക്കുകള്‍ വിപണിയില്‍

കുറഞ്ഞഭാരവും ഫ്യൂരിയൊ ട്രക്കുകളുടെ സവിശേഷതയാണ്. നിലവില്‍ ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങളാണ് എഞ്ചിന്‍ പാലിക്കുന്നത്. എന്നാല്‍ മോഡലുകളുടെ ബിഎസ് VI പതിപ്പുകള്‍ വിപണിയില്‍ ഏറെ വൈകാതെയെത്തും. അഞ്ചുവര്‍ഷം / അഞ്ചുലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ അഞ്ചുലക്ഷം കിലോമീറ്റര്‍ ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് പാക്കേജ് സ്റ്റാന്‍ഡേര്‍ഡ് വാറന്റിയായി മോഡലില്‍ തിരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Mahindra Furio Truck Series Launched. Read in Malayalam.
Story first published: Wednesday, January 30, 2019, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X