Just In
- 8 min ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 1 hr ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 2 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 3 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
Don't Miss
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Movies ദീപികയും രണ്‍വീറും ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; കരീന കപൂര്‍ പറയുന്നു
- Sports IPL 2024: ധോണി തകര്‍ത്തടിക്കുന്നു, എന്നിട്ടും കളിക്കുന്നത് 8ാം നമ്പറില്‍! കാരണം ഫ്ളമിങ് പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്ഷോപ്പുമായി മഹീന്ദ്ര
വനിതകള്‍ മാത്രം ജോലിക്കാരായുള്ള സര്‍വീസ് വര്‍ക്ക്ഷോപ്പിന് തുടക്കം കുറിച്ച് ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളായ മഹീന്ദ്ര. ഒമ്പത് വനിതകളാണ് ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാര്‍.
ജോലിക്കാരെല്ലാം വനിതകളായുള്ള രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്ക്ക്ഷോപ്പാണിതെന്നാണ് റിപ്പോര്‍ട്ട്. വനിത ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി ആരംഭിച്ചതെന്ന് മഹീന്ദ്ര വ്യക്തമാക്കി.
വര്‍ക്ക്ഷോപ്പുകളിലെ പ്രൊഡക്ഷന്‍ മേഖലയിലേക്ക് കൂടുതല്‍ വനിതാ ജീവനക്കാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് മഹീന്ദ്ര ആരംഭിച്ച പിങ്ക് കോളര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ വനിതാ വര്‍ക്ക്ഷോപ്പ്. സാങ്കേതിക വിദഗ്ധര്‍, സര്‍വീസ് അഡ്വൈസര്‍, ഡ്രൈവര്‍, മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങി വര്‍ക്ക്ഷോപ്പിലെ ജോലികളെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്.
രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക്ഷോപ്പുകളിലും കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ജീവനക്കാര്‍ക്ക് പരിശീലനം നല്കുമ്പോള് നല്‍കേണ്ടിയിരുന്ന ഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് മഹീന്ദ്ര ഇളവ് അനുവദിച്ചിരുന്നു. ട്രെയിനികളില്‍ മൂന്നിലൊന്ന് സ്ത്രീകളെ നിയമിക്കണമെന്ന് മഹീന്ദ്ര ഡീലര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.