വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ — ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കള്‍. ജൂണില്‍ ചിത്രം മാറുമെന്ന പ്രതീക്ഷ മഹീന്ദ്രയ്ക്കുണ്ട്. പുത്തന്‍ XUV300, ആള്‍ട്യുറാസ് G4 മോഡലുകള്‍ക്കൊഴികെ നിരയിലെ മറ്റെല്ലാ എസ്‌യുവികള്‍ക്കും കമ്പനി ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ അവസരത്തില്‍ ജൂണ്‍ മാസം മഹീന്ദ്ര എസ്‌യുവികളില്‍ ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാം.

വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ — ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

മഹീന്ദ്ര KUV100

ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്ന മൈക്രോ എസ്‌യുവികളില്‍ ഒന്നാണ് മഹീന്ദ്ര KUV100. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ KUV100 വിപണിയില്‍ എത്തുന്നു. ജൂണില്‍ 73,000 രൂപ വരെയാണ് KUV100 -യ്ക്ക് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. എസ്‌യുവിയുടെ പ്രാരംഭ K2 മോഡലില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതേസമയം, K4 മോഡലിന് 21,000 രൂപയാണ് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട്. ഉയര്‍ന്ന K6, K8 മോഡലുകളിലേക്ക് വരുമ്പോള്‍ ക്യാഷ് ഡിസ്‌കൗണ്ട് 35,000 രൂപ വരെ ഉയരും. 29,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ബോണസിനും പുറമെ 5,000 രൂപയുടെ ആക്‌സസറികളും ഇക്കുറി കമ്പനി ഉറപ്പുവരുത്തും.

മഹീന്ദ്ര TUV300

നാലു മീറ്ററില്‍ താഴെ നീളമുള്ള മഹീന്ദ്രയുടെ പരുക്കന്‍ എസ്‌യുവിയാണ് TUV300. കോമ്പാക്ട് ശ്രേണിയില്‍ ലാഡര്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്ന ഏക എസ്‌യുവിയും TUV300 തന്നെ. പുതിയ TUV300 ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പനയ്ക്ക് വന്നെങ്കിലും ഫെയ്‌സ്‌ലിഫ്റ്റിന് മുന്‍പുള്ള പഴയ മോഡലുകളിലാണ് മഹീന്ദ്ര ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 58,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 എക്‌സ്‌ചേഞ്ച് ബോണസും 4,500 രൂപ കോര്‍പ്പറേറ്റ് ബോണസും 5,000 രൂപയുടെ ആക്‌സസറികളും ഉള്‍പ്പെടെ മൊത്തം 82,500 രൂപയുടെ ഡിസ്‌കൗണ്ട് TUV300 -യില്‍ ഇക്കുറി നേടാം.

മഹീന്ദ്ര TUV300 പ്ലസ്

TUV300 -യുടെ നീളംകൂടിയ ലോങ് വീല്‍ ബേസ് പതിപ്പാണ് ഏഴു സീറ്റര്‍ TUV300 പ്ലസ്. 69,500 രൂപ വരെ ഡിസ്‌കൗണ്ട് ഈ മാസം എസ്‌യുവിയില്‍ ലഭിക്കും. 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്. ഇതിന് പുറമെ 5,000 രൂപയുടെ ആക്‌സസറികളും 4,500 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും TUV300 പ്ലസില്‍ കമ്പനി ഉറപ്പുവരുത്തും.

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ്

പഴക്കംചെന്നെങ്കിലും ഇന്ത്യയില്‍ ഇന്നും മഹീന്ദ്ര ബൊലേറോയ്ക്ക് ആവശ്യക്കാരേറെ. ജൂണില്‍ 29,000 രൂപ വരെയാണ് ബൊലേറോയ്ക്ക് കമ്പനി നല്‍കുന്ന ആനുകൂല്യങ്ങള്‍. ഒന്നുകില്‍ 11,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 3,500 രൂപ വിലയുള്ള ആക്‌സസറികളും ബൊലേറോയില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. അല്ലെങ്കില്‍ 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് തിരഞ്ഞെടുക്കാം. 10,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. കോര്‍പ്പറേറ്റ് ബോണസ് 4,000 രൂപ.

Most Read: ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

മഹീന്ദ്ര മറാസോ

എംപിവി ശ്രേണിയില്‍ മാരുതി എര്‍ട്ടിഗയുടെ തിളക്കം മഹീന്ദ്ര മറാസോയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ജൂണിലെ ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ സ്ഥിതിഗതികള്‍ മാറ്റുമെന്ന് കമ്പനി കരുന്നു. 65,000 രൂപ വരെയാണ് മറാസോ എംപിവിയില്‍ ഒരുങ്ങുന്ന ഡിസ്‌കൗണ്ട്. ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും മറാസോ M6, M8 മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. M2, M4 മോഡലുകളില്‍ 15,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. വകഭേദങ്ങള്‍ക്ക് മുഴുവന്‍ 7,000 രൂപ കോര്‍പ്പറേറ്റ് ബോണസ് കമ്പനി ഉറപ്പുവരുത്തും.

Most Read: മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

മഹീന്ദ്ര സ്‌കോര്‍പിയോ

ഈ മാസം 75,000 രൂപ വരെയാണ് സ്‌കോര്‍പിയോയിലെ ഡിസ്‌കൗണ്ട്. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. 10,000 രൂപ വിലയുള്ള ആക്‌സസറികളും സ്‌കോര്‍പിയോ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നുണ്ട്. 5,000 രൂപയാണ് കോര്‍പ്പറേറ്റ് ബോണസ്.

Most Read: ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

മഹീന്ദ്ര XUV500

ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് മോഡലുകളില്‍ നിന്നും മത്സരം ശക്തമായതോടെ XUV500 -യ്ക്കും വലിയ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര മുന്നോട്ടു വന്നിരിക്കുകയാണ്. ജൂണില്‍ 26,000 രൂപ വരെ XUV500 മോഡലുകള്‍ക്ക് കമ്പനി ക്യാഷ് ഡിസ്‌കൗണ്ട് നല്‍കും. 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുമുണ്ട് എസ്‌യുവിയില്‍. 10,000 രൂപയുടെ ആക്‌സസറികളും 9,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കൂടി ചേരുമ്പോള്‍ മൊത്തം ഡിസ്‌കൗണ്ട് 70,000 രൂപയില്‍ എത്തിനില്‍ക്കും.

Source: Mycarhelpline

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra June Discounts. Read in Malayalam.
Story first published: Monday, June 10, 2019, 20:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X