ഓട്ടോമാറ്റിക്കായി മറാസോ, ഉടന്‍ വിപണിയില്‍

2018 സെപ്റ്റംബറിലാണ് മറാസോയെ നിര്‍മ്മാതാക്കളായ മഹീന്ദ്ര വിപണിയിലെത്തിച്ചത്. 9.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാവുന്ന മറാസോ, എംപിവി വാഹനശ്രേണിയിലെ മുന്‍നിര വാഹനങ്ങളിലൊന്നാണ്. ശ്രേണിയിലെ പ്രമുഖനായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയോളം തന്നെ വാഹന പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട എംപിവിയാണ് മാറാസോ എന്ന് തന്നെ പറയാം. എങ്കിലും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സില്ല എന്നത് പലപ്പോഴും മറാസോയെ പിന്നിലാക്കുന്ന ഘടകം തന്നെയായിരുന്നു.

ഓട്ടോമാറ്റിക്കായി മറാസോ, ഉടന്‍ വിപണിയില്‍

എന്നാല്‍, 2020 -ല്‍ ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് മഹീന്ദ്ര മറാസോ എംപിവി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനോട് കൂടിയായിരിക്കും പുത്തന്‍ മറാസോ എത്തുകയെന്നാണ് കമ്പനി ആദ്യം അറിയിച്ചത്. പക്ഷേ, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇതൊരു AMT യൂണിറ്റാവാനാണ് സാധ്യതയെന്നാണ്.

ഓട്ടോമാറ്റിക്കായി മറാസോ, ഉടന്‍ വിപണിയില്‍

നിലവില്‍ മറാസോയ്ക്ക് രണ്ട് എതിരാളികളാണ് വിപണിയിലുള്ളത്; മാരുതി എര്‍ട്ടിഗയും ടൊയോട്ട ഇന്നോവയും. ഈ രണ്ട് എംപിവികളും ഓട്ടോമാറ്റിക്ക് വകഭേദങ്ങളായത് കൊണ്ട് തന്നെ താരതമ്യേന വലിയ മാര്‍ജിനിലുള്ള ഉപഭോക്താക്കളും ഇവയ്ക്കുണ്ട്. ഇതില്‍ ടൊയോട്ട ഇന്നോവയാകട്ടെ വിപണിയിലെത്തിയത് തൊട്ട് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതും.

ഓട്ടോമാറ്റിക്കായി മറാസോ, ഉടന്‍ വിപണിയില്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മഹീന്ദ്ര മറാസോയുടെ ഉയര്‍ന്ന മോഡലായ M8 അടുത്തിടെ എട്ട് സീറ്ററായി പരിഷ്‌കരിച്ചിരുന്നു. ഇത് ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ നാല് സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. മുന്‍ തലമുറയില്‍ നിന്ന് വ്യത്യസ്തമായ പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും പുത്തന്‍ മറാസോ എത്തുക. ഇന്റീരിയറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും. പുറകിലെ റൂഫ് മൗണ്ടഡ് എസി യൂണിറ്റായിരിക്കും ഇതില്‍ പ്രധാനം.

ഓട്ടോമാറ്റിക്കായി മറാസോ, ഉടന്‍ വിപണിയില്‍

മറാസോയുടെ മറ്റു വിശേഷങ്ങളിലേക്ക് വന്നാല്‍ പ്രധാനമായും നമുക്ക് കാണാനാവുക പുതിയ 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിനായിരിക്കും. ഇത് 3500 rpm -ല്‍ 121 bhp കരുത്തും 1750 - 2500 rpm -ല്‍ 300 Nm torque ഉം പരമാവധി സൃഷ്ടിക്കും. എന്നാല്‍ പെട്രോള്‍ വകഭേദം എത്തുമോയെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ഓട്ടോമോട്ടിവ് വിപണിയിലെ മികച്ച എംപിവികളിലൊന്നാണ് മറാസോ എന്ന് തന്നെ പറയാം. എര്‍ട്ടിഗയും ഇന്നോവയും ശക്തമായ മത്സരം ശ്രേണിയില്‍ കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും ഒട്ടും പുറകിലല്ല മറാസോയും.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo Automatic Variant Confirmed - Launch Before BS-VI Norms Kick In: read in malayalam
Story first published: Monday, February 11, 2019, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X