ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

By Rajeev Nambiar

ടാറ്റ മാത്രമല്ല, സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ച മറാസോ, വെറുംവാക്കല്ല സുരക്ഷയെന്ന് ഡിസംബറില്‍ പറഞ്ഞുവെയ്ക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടന്ന അപകടത്തിലും മറാസോ ഇക്കാര്യം ആവര്‍ത്തിച്ചു.

ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

നൈസ് റോഡില്‍ വെച്ച് ലോഡ് കയറ്റി പോവുകയായിരുന്ന ട്രക്കിന് പിന്നില്‍ മറാസോ ചെന്നിടിക്കുകയാണുണ്ടായത്. അമിതവേഗത്തില്‍ കുതിച്ച മറാസോയ്ക്ക് മുന്നില്‍ ട്രക്ക് പൊടുന്നനെ ബ്രേക്കിടുകയായിരുന്നു. മറാസോ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയെങ്കിലും അമിത വേഗം വിനയായി. ട്രക്കിന് പിന്നില്‍ ഇടിച്ചു കയറിയാണ് വാഹനം നിന്നത്.

ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

അപകടത്തില്‍ എയര്‍ബാഗുകള്‍ തക്കസമയത്ത് പുറത്തുവന്നതിനെ തുടര്‍ന്ന് ഉള്ളില്‍ സഞ്ചരിച്ചവര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിച്ചില്ല. നിലവില്‍ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എംപിവിയെന്നാണ് മറാസോയെ മഹീന്ദ്ര വിശേഷിപ്പിക്കുന്നത്. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ ക്രമീകരണങ്ങളെല്ലാം മുഴുവന്‍ മറാസോ മോഡലുകളിലുമുണ്ട്.

ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മികവുറ്റ സുരക്ഷ കാഴ്ച്ചവെക്കുന്നതില്‍ ഈ ഫീച്ചറുകളെല്ലാം നിര്‍ണായകമായി. ഷാസി, എഞ്ചിന്‍, അടിത്തറ തുടങ്ങി മറാസോയില്‍ എല്ലാം പുത്തനാണ്. അപകടത്തിന്റെ ആഘാതം പൂര്‍ണമായും ഏറ്റുവാങ്ങാന്‍ ശേഷിയുള്ള സ്റ്റീയറിങ് കോളം എംപിവിയുടെ സവിശേഷതയാണ്. പിറകില്‍ മൂന്നു പോയിന്റ് സീറ്റ് ബെല്‍റ്റുകളാണ് കമ്പനി നല്‍കുന്നത്.

Most Read: കുഴിയില്‍ വീണ ഭീമന്‍ ട്രക്കിന് രക്ഷകനായി മഹീന്ദ്ര XUV500 — വീഡിയോ

ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

മറാസോയില്‍ ഒരുങ്ങുന്ന ഈടുറ്റ ക്യാബിനെ കുറിച്ച് ഗ്ലോബല്‍ NCAP അധികൃതര്‍ മുമ്പ് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയാണ് എംപിവി ഉറപ്പുവരുത്തിയത്; കുട്ടികള്‍ക്ക് രണ്ടു സ്റ്റാര്‍ സുരക്ഷും. പതിനേഴില്‍ 12.85 പോയിന്റുകളോടെയാണ് മഹീന്ദ്ര എംപിവി ക്രാഷ് ടെസ്റ്റ് കടമ്പ പാസായത്.

ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

മുമ്പ് റെനോ ലോഡ്ജി, ഷെവര്‍ലെ എന്‍ജോയ്, മാരുതി ഈക്കോ തുടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത എംപിവികള്‍ ക്രാഷ് ടെസ്റ്റില്‍ ദാരുണമായി പരാജയപ്പെട്ടിരുന്നു. 2018 നവംബര്‍ 16 മുതല്‍ പുറത്തിങ്ങുന്ന മറാസോ എംപിവികള്‍ നാലു സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങോടെയാണ് വില്‍പ്പനയ്ക്ക് വരുന്നതെന്നു മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.

ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളാണുള്ളത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയോടു കൂടി), മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളില്‍പ്പെടും.

Most Read: ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

കരുത്തിന്റെ കാര്യമെടുത്താല്‍ 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍ തുടിക്കുന്നത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലെത്തും. 17.6 കിലോമീറ്റര്‍ മൈലേജ് എംപിവി കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങും.

Most Read Articles

Malayalam
English summary
Mahindra Marazzo Crashed In Bangalore. Read in Malayalam.
Story first published: Monday, March 25, 2019, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X